
ഫോണില്‍ സ്ത്രീയോടു മോശമായി സംസാരിച്ചെന്ന ആരോപണത്തില്‍ ഗതാഗത മന്ത്രി എ.കെ. ശശീന്ദ്രന് രാജിവയ്ക്കുന്നതായി പ്രഖ്യാപിച്ചു. പാര്‍ട്ടിക്കും മുന്നണിക്കും ദോഷമുണ്ടാക്കുന്ന ഒന്നും ചെയ്യില്ലെന്നും ശശീന്ദ്രന് വ്യക്തമാക്കി. അദ്ദേഹം മൂന്നുമണിക്ക് മാധ്യമങ്ങളെ കാണും. മുഖ്യമന്ത്രി ഏത് അന്വേഷം വേണമെങ്കിലും നടത്തട്ടെ അതിലൂടെ എന്റെ നിരപരാധിത്വം പുറത്ത് വരുമെന്നും അദ്ദേഹം അറിയിച്ചു. എന്റെ കാര്യത്തില്‍ എന്റെ പാര്‍ട്ടി ലജ്ഞിക്കേണ്ട ഗതികേടാണ് ഉണ്ടായിരിക്കുന്നത് അത് തിരുത്തുകയാണെന്നും മന്ത്രി പറഞ്ഞു.
ശശീന്ദ്രന് കുറ്റക്കാരനാണെങ്കില്‍ ഉടന്‍ രാജിവയ്ക്കണമെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. ഈ സര്‍ക്കാരിന്റെ കീഴില്‍ സ്ത്രീകള്‍ സുരക്ഷിതരല്ലെന്നും ചെന്നിത്തല വ്യക്തമാക്കി. ഒരു മലയാളം ടിവി ചാനലാണ് മന്ത്രിയുടേതെന്ന് ആരോപിച്ച് അശ്ലീല ഓഡിയോ സംഭാഷണം പുറത്തുകൊണ്ടുവന്നത്.