അമേരിക്കന്‍ പ്രസിഡന്‍റിന് കുടുബം കലക്കലിലി എന്ത് പങ്ക്? കേള്‍ക്കുന്പോള്‍ ആശ്ചര്യം തോന്നാം. എന്നാല്‍ ഒരു കുടുംബം തകരാന്‍ ട്രംപ് പരോക്ഷമായി കാരണക്കാരനാണ് എന്നാണ് ഒരു സംഭവം തെളിയിക്കുന്നത്.
അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപുമായുളള സെൽഫി തന്‍റെ കുടുംബം തകർത്തുവെന്ന ആരോപണവുമായാണ് ഒരു യുവതി രംഗത്ത് എത്തിയിരിക്കുന്നത്.
മിയാമി ഡോൾഫിൻ മുൻ ചിയർ ലീഡർ ലിന്നാണ് ട്രംപിനെതിരെ ആരോപണവുമായി രംഗത്തെത്തിയിട്ടുള്ളത്.ലിന്നും പാം ബീച്ച് മുതിർന്ന അഭിഭാഷകനാ ഡേവ് അരോൺബെർഗും ചോർന്നാണ് തങ്ങൾ വിവാഹമോചിതരായിയെന്നുള്ള വാർത്ത അറിയിച്ചത്. തങ്ങൾ ഒരുമിച്ചുള്ള ജീവിതം അവസാനിപ്പിക്കുകയാണെന്നു ഇരുവരും സംയുക്ത പ്രസ്താവനയിൽ അറിയിച്ചു.
ഇവരുടെ വിവാഹ ജീവിതം സുഖകരമായിരുന്നില്ലയെന്നാണ് പുറത്തു വരുന്ന റിപ്പോർട്ടുകൾ.വിവാഹം കഴിഞ്ഞ് ഏറെ നാൾ കഴിഞ്ഞിട്ടും കുട്ടികൾ വേണ്ടെന്ന ഡേവിന്‍റെ തീരുമാനം ഇവരുടെ ബന്ധത്തിൽ വിളളലുണ്ടാക്കി. അതിനിടെ ട്രംപിനോടൊപ്പം ലിൻ പകർത്തി പകർത്തി സെൽഫി വിവാദങ്ങൾക്ക് വഴിവെച്ചെന്നും തുടർന്ന് ഇരുവരുടെ വിവാഹ ബന്ധം തകരുകയായിരുന്നു.
ട്രംപ് പ്രസിഡന്‍റ് അയി സ്ഥാനമേൽക്കുന്നതിന് മുൻപാണ് സെൽഫി എടുത്തത്. ലിൻ, ട്രംപ്, മെലാനിയ എന്നിവർ ഒരുമിച്ചാമ് സെൽഫിയെടുത്തത്.
അന്ന് ഡോവും ഇവരുടെ കൂടെ ഉണ്ടായിരുന്നു. എന്നാൽ ഡോവ് ചിത്രത്തിന് പോസ് ചെയ്യരുതെന്ന് ലിന്നിനോട് ആവശ്യപ്പെട്ടിരുന്നു. എന്നാൽ അത് കേൾക്കാൻ ലിൻ തയ്യാറായിരുന്നില്ല. പിന്നീട് ഈ സെൽഫി സോഷ്യൽ മീഡിയയിൽ വൈറലാകുകയും പിന്നീട് അത് ഗ്ലോസിപ്പ് കോളത്തിലേക്ക് വഴിമാറുകയും ചെയ്തു.ട്രംപിന്‍റെ കടുത്ത ആരാധികയായിരുന്നു ലിൻ.