55 വയസുകാരന്റെ മേക്കോവര്‍ വീഡിയോ സോഷ്യല്‍മീഡിയയില്‍ വൈറലാകുന്നു. ചെര്‍പ്പുളശ്ശേരി പുലാപ്പറ്റ സ്വദേശി കേശേവേട്ടനെ കിടിലം മേയ്ക്കോവറിലൂടെ സ്റ്റൈലിഷ് മോഡലാക്കിയിരിക്കുകയാണ് ചെര്‍പ്പുളശ്ശേരിയിലെ ഒരുകൂട്ടം യുവാക്കള്‍.
ലുങ്കിയും ഷര്‍ട്ടും ധരിച്ച് കയ്യില്‍ ഒരു വടിയുമായി മാത്രമേ കേശവേട്ടനെ ചെര്‍പ്പുളശ്ശേരിക്കാര്‍ കണ്ടിട്ടുള്ളൂ. എന്നാല്‍ ആ കേശവേട്ടന്റെ കിടിലം മേയ്ക്കോവര്‍ കണ്ട് കേരളക്കരയാകെ അമ്പരപ്പിലായിരിക്കുകയാണ്. മേയ്ക്കോവര്‍ ആശയവുമായി മോക്ക മെന്‍സിന്റെ കുട്ടികള്‍ എത്തിയപ്പോള്‍ കേശവേട്ടന്‍ പറഞ്ഞത് ഒരു ബിഗ് നോ ആയിരുന്നു. പിന്നീട് കുട്ടികളുടെ അഭ്യര്‍ത്ഥനക്ക് മുന്നില്‍ വിശാലഹൃദയനായ കേശവേട്ടന്‍ വഴങ്ങുകയായിരുന്നു.
Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1
| Telegram Group | Google News
ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക