ഇരയ്ക്ക് പ്രായപൂര്‍ത്തിയായതെന്ന്: പോക്‌സോ കേസില്‍ അറസ്റ്റിലായ ആദിവാസി യുവാവിന് ജാമ്യം

പത്തനംതിട്ട: ആദിവാസി പെണ്‍കുട്ടിയെ പീഡിപ്പിച്ചെന്ന്  ആരോപിച്ച്   പോക്‌സോ നിയമപ്രകാരം അറസ്റ്റിലായ ആദിവാസി  യുവാവിന് കോടതി ജാമ്യം അനുവദിച്ചു.

കഴിഞ്ഞ മാസം ആവണിപ്പാറ ആദിവാസി കോളനിയില്‍ താമസിച്ചിരുന്ന യുവതി തിരുവനന്തപുരം എസ്.എ.ടി ആശുപത്രിയില്‍ ആണ്‍കുഞ്ഞിന് ജന്മം നല്‍കിയിരുന്നു. തുടര്‍ന്ന് ആശുപത്രി അധികൃതര്‍ യുവതിയുടെ പ്രായം തെളിയിക്കുന്ന രേഖകള്‍ പരിശോധിക്കുകയും പ്രായപൂര്‍ത്തിയായിട്ടില്ലെന്ന് കണ്ടെത്തുകയും ചെയ്തു.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

വിവരം അറിഞ്ഞ കോന്നി പോലീസ് പെണ്‍കുട്ടിയെ തട്ടിക്കൊണ്ടു പോയി പീഡിപ്പിച്ച് ഗര്‍ഭിണിയാക്കിയെന്ന് ആരോപിച്ച് ആദിവാസി യുവാവ് രഞ്ജിത്തിനെ പോക്‌സോ നിയമപ്രകാരം അറസ്റ്റ് ചെയ്തു. എന്നാല്‍ ആശുപത്രി അധികൃതര്‍ പരിശോധിച്ച എസ്.എസ്.എല്‍.സി ബുക്കിലും ആധാര്‍ കാര്‍ഡിലുമുള്ളത് യഥാര്‍ഥ വയസല്ലെന്ന് രഞ്ജിത്തിന്റെ അഭിഭാഷകന്‍ ബി. അരുണ്‍ദാസ് കോടതിയില്‍ വാദിച്ചു. തെളിവിനായി അംഗന്‍വാടി രജിസ്റ്റര്‍ ഹാജരാക്കി.

ഇത് പ്രകാരം പെണ്‍കുട്ടിക്ക് പ്രായപൂര്‍ത്തിയായി എന്ന് വ്യക്തമായി.
കൂടാതെ യുവതിയും രഞ്ജിത്തും വിവാഹിതരായി ഒരുമിച്ച് കഴിയുകയാണെന്ന് മാതാവ് കോടതിയെ അറിയിച്ചു.

ഇതോടെ ജില്ലാ അഡീഷണല്‍ -1(പോക്‌സോ) കോടതി ജഡ്ജി ജയകുമാര്‍ ജോണ്‍ രഞ്ജിത്തിന് ജാമ്യം അനുവദിച്ചു. ഇതിനിടെ യുവതി കേസിന്റെ നിജസ്ഥിതി പരിശോധിക്കണമെന്ന് കാട്ടി ജില്ലാ പോലീസ് മേധാവിക്കും പരാതി നല്‍കിയിരുന്നു.

  • അംഗന്‍വാടി രജിസ്റ്റര്‍ പ്രകാരം തനിക്ക് പ്രായപൂര്‍ത്തി ആയെന്നും രഞ്ജിത്തുമായി വിവാഹം കഴിച്ച് ഒരുമിച്ച് താമസിക്കുകയാണെന്നും യഥാര്‍ഥ രേഖകള്‍ പരിശോധിക്കണമെന്നുമായിരുന്നു യുവതിയുടെ ആവശ്യം.
Top