ഇസ്ലാമില്‍ അനുവദിനീയമായതില്‍ വെച്ച് ഏറ്റവും വെറുക്കപെട്ടതാണ് മുത്വലാഖ് “എന്ന് ഖുര്‍ആന്‍ അടിവരയിട്ടു പറഞ്ഞിട്ടുണ്ട്.

Shafeek  Thammanam

മുത്ത്വലാഖ്‌ വിഷയം കൈകാര്യം ചെയ്യുന്നവര്‍ അത് മനസ്സിലാക്കാതെയാണ് കൈകാര്യം ചെയ്യുന്നത്. അത് ഇസ്ലാമുമായി ബന്ധമുള്ളതുകൊണ്ടും ഞങ്ങള്‍ പ്രതിനിധാനം ചെയ്യുന്ന പ്രസ്ഥാനത്തോടുമുള്ള വിരോധം കൊണ്ടും, ഈ സമുദായത്തെ കരിവാരിത്തേക്കാന്‍ സാധിക്കും എന്നുള്ളതുകൊണ്ടും മാത്രമാണ് മുത്ത്വലാഖ്‌ ഇന്ന് ഇത്ര വലിയ പ്രശ്നമായി ഉയര്‍ന്നു വരുന്നത്. “ഇസ്ലാമില്‍ അനുവദിനീയമായതില്‍ വെച്ച് ഏറ്റവും വെറുക്കപെട്ടതാണ് മുത്വലാഖ് “എന്ന് ഖുര്‍ആന്‍ അടിവരയിട്ടു പറഞ്ഞിട്ടുണ്ട്. നിസ്സാര പ്രശ്നങ്ങളുടെ പേരില്‍ ഇന്ന് നടക്കുന്ന വിവാഹ മോചനങ്ങള്‍ ഇസ്ലാമികമല്ല. ഒറ്റയടിക്ക് വിവാഹ മോചനം സാധ്യമല്ല താനും. അത് ഘട്ടം ഘട്ടമായി മൂന്നു ത്വലാഖിന്റെ രൂപത്തിലാണ് ചെയ്യേണ്ടതും. മനശാസ്ത്രപരമായ സമീപനങ്ങളോ മറ്റു അനുരഞ്ജന ശ്രമങ്ങളോ ഒന്നും വിജയിക്കാതെ വരുകയാണെങ്കില്‍, യാതൊരു നിലക്കും ഒരുമിച്ച് മുന്നോട്ടു പോവാന്‍ സാധ്യമല്ല എന്ന ഒരവസ്ഥ വരികയും ചെയ്യുമ്പോള്‍ മാത്രമാണ് വിവാഹമോചനം അനുവദനീയമാകുന്നത്.
ത്വലാഖ്, മുത്ത്വലാഖ്‌ ഇവ എന്താണെന്നു പോലും മനസ്സിലാക്കാതെ അത് ഇന്ത്യയില്‍ മാത്രം നിലനില്കുന്നതാണെന്നും, സ്ത്രീകളുടെ തുല്ല്യാവകാശത്തെ നിഷേദിച്ചിട്ടുള്ളതുമാണ് എന്നുമുള്ള കോടതിയിലെ പരമാര്‍ശം തികച്ചും ലജ്ജാകരമാണ്. മൂന്നു പ്രാവശ്യം ത്വലാഖ് എന്ന് പറഞ്ഞ് പിരിച്ചയയ്ക്കാവുന്ന വസ്തുവായിട്ടല്ല ഖുര്‍ആന്‍ ഭാര്യയെ കാണുന്നത്. വിവാഹ മോചനം ദൈവാനുഗ്രഹത്തിന്റെ നിഷേധം ഉള്‍ക്കൊള്ളുന്നു. ദാമ്പത്യം അല്ലാഹുവിന്റെ അനുഗ്രഹമാണ്. അനുഗ്രഹത്തെ നിഷേധിക്കുന്നത് ഹറാമാണ്. അതിനാല്‍ അനിവാര്യ ഘട്ടത്തിലല്ലാതെ വിവാഹ മോചനം അനുവദിനീയമല്ല. പുരുഷന്‍ മറ്റൊരു വിവാഹം ഉദ്ധേശിച്ചാല്‍ ഉണ്ടാകുന്ന ചിലവുകളും വിവാഹമോചനം ചെയ്യപെട്ട സ്ത്രീക്ക് കൊടുക്കേണ്ടി വരുന്ന വിവാഹ മൂല്യവും ജീവനാംശവും അവന്റെ ബാധ്യതയാണ് . ഈ ചിലവുകള്‍ ഒഴിവാക്കാന്‍ അവന്‍ കൂടുതല്‍ ജാഗ്രത കാണിക്കും എന്നുള്ളതു കൊണ്ടാണ് ത്വലാഖ് പുരുഷനു മാത്രമായി ചുരുക്കിയത്. ഇത് മനസ്സിലാക്കാതെ ത്വലാഖ് പുരുഷന് മാത്രമല്ലേ എന്ന് ചോദിക്കുന്നവരോട് പ്രസവം പുരുഷനു പറ്റുമോ എന്ന് തിരിച്ചു ചോദിക്കേണ്ടി വരും!triple-talaq
എന്ന് വച്ച് വിവാഹ മോചനത്തിന് സ്ത്രീക്ക് അവകാശമില്ല എന്ന് ധരിക്കരുത്. സ്ത്രീയുടെ വിവാഹ മോചനം രണ്ടുതരമാണ് ഖുല്‍ഉം, ഫസ്ഖും തന്റെ ഭര്‍ത്താവിനെ വെറുക്കുകയും അയാളോടൊപ്പം ജീവിക്കാന്‍ ഇഷ്ടപെടാതെ വരുകയും ചെയ്യുന്ന സ്ത്രീക്ക് അയാളോട് വിവാഹമോചനം ആവശ്യപ്പെടാം ഇതാണ് ഖുല്‍അ്. അവള്‍ സ്വമനസ്സാലെ നല്‍കിയാലല്ലാതെ അത് സ്വീകരിക്കുവാനും പാടുള്ളതല്ല. ത്വലാഖിനെ പോലെ അനുവദിനീയമായ സാഹചര്യമില്ലാതെ ഖുല്‍അ് ചെയ്യാന്‍ പാടില്ല എന്ന് മാത്രം.
ഫസ്ഖ്, ഭാര്യയുടെ അവകാശങ്ങള്‍ നിഷേധിക്കുകയും അതോടൊപ്പം വിവാഹമോചനം നല്കാതിരിക്കുകയും ചെയ്യുന്ന പുരുഷന്മാരില്‍ നിന്ന് ന്യായാധിപന്റെ സഹായത്തോടെ നേടുന്ന വിവാഹ മോചനമാണിത്. ഭര്‍ത്താവിന് സന്താനോല്പാദനശേഷി ഇല്ലെന്ന് തെളിയുക, ലൈംഗിക ബന്ധത്തിന് സാധിക്കാതിരിക്കുക, അവിഹിത വേഴ്ചകളില്‍ മുഴുകുക, ക്രൂരമായി പെരുമാറുക, ഭാര്യയോട് നീതി പുലര്‍ത്താതിരിക്കുക തുടങ്ങിയ അവസരങ്ങളില്‍ ഭാര്യക്ക് ന്യായാധിപന്‍ മുഖേന വിവാഹ ബന്ധം വേര്‍പെടുത്താവുന്നതാണ്.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക
ലേഖനം എഴുതിയ Shafeek Cheppu

ലേഖനം എഴുതിയ Shafeek Cheppu

ഇതാണ് ഫസ്ഖ്. സ്ത്രീയുടെ സമ്മതമില്ലാത്ത കല്ല്യാണത്തിലും സ്ത്രീക്ക് ഫസ്ഖ് അനുവദനീയമാണ്.
ഇതില്‍ എവിടെയാണ് സ്ത്രീ സ്വാതന്ത്ര്യം നിഷേധിച്ചിട്ടുള്ളത്…? സ്ത്രീയെ അടിച്ചമര്‍ത്തപെട്ടിട്ടുള്ളത്..? അവളുടെ തുല്യാവകാശത്തെ നിഷേധിച്ചുള്ളത്..? തീര്‍ച്ചയായും ഇസ്ലാം പോലെ സ്ത്രീകളുടെ സ്വാന്തന്ത്ര്യവും അവകാശവും പ്രഖ്യാപിക്കുന്ന മറ്റൊരു മതമില്ല. ഇസ്ലാമില്‍ വിവാഹ മോചന രീതി ക്രമീകരിച്ചിരിക്കുന്നത് തീര്‍ച്ചയായും രണ്ട് പേര്‍ക്കും തുല്യ നീതിയില്‍ തന്നെയാണ്. ആ നിയമം വാര്‍ത്തുടയ്ക്കാന്‍ ശ്രമിക്കുന്നവര്‍ ആദ്യം ഇസ്ലാമിനെ കുറിച്ച് പഠിക്കു.” നാള്‍ക്കു നാള്‍ ഇസ്ലാം ശക്തിപെടുന്നത് ആ മതം അത്രയ്ക്ക് മഹത്വമായത് കൊണ്ട് മാത്രമാണ്.”
ജാതിവിവേചനവും, ദളിത് പിന്നോക്കാവസ്ഥയും, സ്വവര്‍ണ്ണമേധാവിത്വവും നിലനില്ക്കുകയും, ജാതകദോശവും, ചൊവ്വാദോശവും മൂലം സ്ത്രീകള്‍ കണ്ണീരു കുടിക്കുകയും ചെയ്യുന്ന ഈ സമൂഹത്തില്‍ മുത്ത്വലാഖിന്റെ പേരില്‍ മാത്രമുള്ള ഈ മുതലക്കണ്ണീര്‍ ആര്‍ക്കു വേണ്ടി…???

Top