മുംബൈ: എന്റെ ചുണ്ടുകളും മാറിടവും ഉടന്‍ വികസിക്കും അതു കഴിഞ്ഞാല്‍ എനിക്ക് അഭിനയരംഗത്തേക്ക് എത്താന്‍ തടസങ്ങളില്ല.. കഴിഞ്ഞ ദിവസം സഞ്ജയ് ദത്തിന്റെ മകള്‍ തൃശാല ഇന്‍സ്റ്റ്ഗ്രാമില്‍ പോസ്റ്റ് ചെയ്ത വാക്കുകളാണ് ഇവ. ഇതോടെ താരമക്കളുടെ കുത്തൊഴുക്കു ബോളിവുഡില്‍ സംഭവിച്ചുകൊണ്ടിരിക്കുന്ന ഈ കാലഘട്ടത്തില്‍ സഞ്ജയുടെ മകളുടെ അരങ്ങേറ്റവും ചര്‍ച്ചയാവുകയാണ്.
എന്നാല്‍ സിനിമാ ലോകം തന്റെ സ്വപ്നത്തില്‍ പോലുമില്ലെന്ന് പറഞ്ഞയാളാണ് തൃശാല. മാത്രമല്ലതന്റെ മകള്‍ ബോളിവുഡിലേക്ക് ഒരിക്കലും വരില്ലെന്ന് സഞ്ജയ് ദത്ത് പ്രഖ്യാപിച്ചിട്ട് അധികം നാളായിട്ടില്ല. അതിനിടയിലാണ് താന്‍ നടിയാകാനുള്ള യോഗ്യതകള്‍ നേടിക്കഴിഞ്ഞുവെന്ന് തൃശാല പ്രഖ്യാപിക്കുന്നത്.
സഞ്ജയ് ദത്തിന്റെ ആദ്യ ഭാര്യ റിച്ച ശര്‍മ്മയിലുള്ള മകളാണ് തൃശാല. റിച്ചയുടെ മരണശേഷം മുത്തച്ഛനും മുത്തശ്ശിക്കുമൊപ്പം യു.എസില്‍ സ്ഥിരതാമസമാക്കിയിരിക്കുകയാണ് തൃശാ