വിമാനയാത്രയില്‍ ത്രിശൂലം കൊണ്ടുപോയ ആള്‍ദൈവം രാധാ മായ്‌ക്കെതിരെ കേസെടുക്കും

മുംബൈ: വിമാനയാത്രയില്‍ ത്രിശൂലം കൊണ്ടുപോയ ആള്‍ദൈവത്തിനെതിരെ കേസെടുക്കും. ജെറ്റ് എയര്‍വേസിലെ യാത്രയില്‍ ത്രിശൂലം കയ്യില്‍ കരുതിയ സ്വയം പ്രഖ്യാപിത ആള്‍ദൈവം രാധാ മായ്ക്ക് എതിരെ കേസ് രജിസ്റ്റര്‍ ചെയ്യാന്‍ എയര്‍പോര്‍ട്ട് പൊലീസിന് മുംബൈ അന്ധേരി കോടതി നിര്‍ദേശം നല്‍കി.

വിഷയത്തില്‍ രാധാ മായ്ക്ക് ഒത്താശ ചെയ്ത സി.ഐ.എസ്.എഫ് ഉദ്യോഗസ്ഥര്‍ക്കും ജെറ്റ് എയര്‍വേയ്‌സ് ഉദ്യോഗസ്ഥര്‍ക്കും പ്രാദേശിക പൊലീസ് ഉദ്യോഗസ്ഥര്‍ക്കും എതിരെ കേസെടുക്കാനും കോടതി നിര്‍ദേശിച്ചു.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

പീഡിപ്പിച്ചുവെന്നും ഭീഷണിപ്പെടുത്തിയെന്നും ചൂണ്ടിക്കാണിച്ച് രാധാ മായ്ക്ക് എതിരെ നടി ഡോളി ബിന്ദ്ര നേരത്തെ രംഗത്തെത്തിയിരുന്നു. പിന്നാലെ സ്ത്രീധന പീഡനവുമായി ഒരു യുവതി പരാതി നല്‍കി. ആശ്രമത്തില്‍ തന്നെ നിര്‍ബന്ധിത ജോലിക്ക് നിയമിച്ചതായും ഇവിടെവച്ച് ശാരീരികമായി താന്‍ പീഡിപ്പിക്കപ്പെട്ടതായും യുവതി ആരോപിച്ചിരുന്നു. തുടര്‍ന്ന് മുംബൈ പൊലീസ് രാധാ മായ്ക്ക് എതിരെ ലുക്ക് ഔട്ട് നോട്ടീസും പുറപ്പെടുവിച്ചിരുന്നു.

Top