തൃശൂർ: അന്തിക്കാട്ടെ സി.ഐ.ടി.യു. ഓഫീസില്‍ യുവാവ് തൂങ്ങിമരിച്ച നിലയില്‍. കാഞ്ഞാണി സ്വദേശി വെള്ളേംതടം വലിയപറമ്പില്‍ സതീഷ്ലാല്‍ (ലാലപ്പന്) ആണ് മരിച്ചത്.
ഇന്ന് ഉച്ചയ്ക്ക് ശേഷം പാര്‍ട്ടി ഓഫിസിലെത്തിയ സതീഷ് ലാല്‍ വെള്ളം വാങ്ങി കുടിക്കുകയും പാര്‍ട്ടി പ്രവര്‍ത്തകരുമായി സംസാരിക്കുകയും ചെയ്തിരുന്നു.
ഇതിനിടയില്‍ മുറിയില്‍ കയറി വാതില്‍ അടച്ച സതീഷിനെ കുറേ നേരം കഴിഞ്ഞിട്ടും വാതില്‍ തുറക്കാതെ വന്നപ്പോൾ ജനല്‍ തുറന്നു നോക്കിയപ്പോഴാണ് ഫാനില്‍ തൂങ്ങിമരിച്ച നിലയില്‍ മൃതദേഹം കണ്ടെത്തിയത്.
ഉടന്‍ അന്തിക്കാട് പൊലീസില്‍ വിവരമറിയിച്ചു. മരണത്തില്‍ അസ്വാഭാവികത ഇല്ലെന്നാണ് പൊലീസ് പറയുന്നത്. ജോലി ഇല്ലാത്തതിന്റെ വിഷമത്തിലായിരുന്നു സതീഷ്.
ഒരാഴ്ച മുമ്പ് ഉറക്കഗുളിക കഴിച്ചിരുന്നു. മൃതദേഹം പോസ്റ്റ്മോര്‍ട്ടത്തിനായി ജില്ലാ ആശുപത്രിയിലേക്ക് മാറ്റി.