ന്യൂഡല്‍ഹി: പാകിസ്താനെതിരായി ശക്തമായ ചെറുത്ത് നില്‍പ്പ് നടത്തുമ്പോഴും പാകിസ്താന്റെ അപ്രതീക്ഷിത ആക്രമണം നേരിടാന്‍ തയ്യാറായി രാജ്യത്തെ മുഴുവന്‍ സേനാസംവിധാനവും ജാഗ്രതയിലാണ്. ഇന്ത്യന്‍ അതിര്‍ത്തിക്കടുത്തുള്ള പ്രധാന നഗരങ്ങളിലേയ്ക്ക് പാക് ആക്രമണം തടയാന്‍ ഇന്ത്യ സജ്ജമായി കഴിഞ്ഞു. എന്നാല്‍ അതിവ ജാഗ്രതാ പ്രദേശങ്ങള്‍ ഒഴിവാക്കി പാകിസ്താന്‍ കേരളമുള്‍പ്പെടെയുള്ള നഗര കേന്ദ്രങ്ങളില്‍ ആക്രമണം നടത്തുമെന്നും ആശങ്കയുണ്ട്.
മാലിദ്വീപില്‍ ചൈനയുടെ അധീനതയിലുള്ള ചെറു ദ്വീപുകളില്‍ പാകിസ്താന്‍ സൈന്യത്തിനും നിര്‍ണായക സ്വാധീനമുണ്ട്. ഇവിടെ നിന്നും തിരുവനന്തപുരത്തേയ്ക്ക് മിസൈല്‍ ആക്രമണം നടത്താന്‍ യുദ്ധസമാന സാഹചര്യത്തില്‍ സാധ്യതകള്‍ ഏറെയാണെന്ന് വിദഗ്ദര്‍ ചൂണ്ടികാട്ടുന്നു.
്. പാക്കിസ്ഥാനുമായി ഉറ്റബന്ധം പുലര്‍ത്തുന്ന മാലിദ്വീപ് തിരുവനന്തപുരത്തിന് തൊട്ടടുത്താണ്. മാലിദ്വീപ് വഴിയുള്ള ആക്രമണ പദ്ധതിക്ക് സ്ഥിരീകരണമില്ലെങ്കിലും വ്യോമാക്രമണം തടയാനും തിരിച്ചടിക്കാനും സര്‍വ കരുതലുമെടുത്തിരിക്കുകയാണ് തിരുവനന്തപുരം ആക്കുളം ആസ്ഥാനമായ സതേണ്‍ എയര്‍കമാന്‍ഡ്. യുദ്ധസമാനമായ സന്നാഹങ്ങളാണ് കമാന്‍ഡില്‍ രഹസ്യമായി ഒരുങ്ങുന്നത്.
തിരുവനന്തപുരത്തുള്ള, രാജ്യത്തിന്റെ അഭിമാനമായ ഐ.എസ്.ആര്‍.ഒ, വി എസ്.എസ്.സി അടക്കം പ്രതിരോധ-ഗവേഷണ സ്ഥാപനങ്ങളില്‍ ആക്രമണം നടത്തിയേക്കുമെന്നാണ് രഹസ്യാന്വേഷണ ഏജന്‍സികള്‍ ഭയക്കുന്നത്. എന്നാല്‍ ഇവിടെ ആക്രമണം നടത്താന്‍ പാക്കിസ്ഥാന് കഴിയാത്ത വിധത്തിലാണ് സതേണ്‍ എയര്‍ കമാന്‍ഡ് പ്രതിരോധ സംവിധാനങ്ങള്‍ ഒരുക്കിയിട്ടുള്ളത്. മാലിദ്വീപീല്‍ നിന്നോ അതിന്റെ ഭാഗമായ ചെറുദ്വീപുകളില്‍ നിന്നോ യുദ്ധവിമാനമോ മിസൈലോ പറന്നുപൊങ്ങിയാല്‍ ആ നിമിഷം ഇവിടെ പ്രതിരോധ സംവിധാനം സജ്ജമാകും. ആകാശത്തു വച്ചുതന്നെ അതിനെ നശിപ്പിക്കും. ശക്തമായ തിരിച്ചടിയും നല്‍കും.
വ്യോമാക്രമണ ഭീഷണി തടയാന്‍ ദക്ഷിണവ്യോമകമാന്‍ഡില്‍ എയ്‌റോസാറ്റ് റഡാര്‍ സംവിധാനമാണ് സജ്ജമാക്കിയിട്ടുള്ളത്. രാത്രിയിലടക്കം അതിസൂക്ഷ്മ നിരീക്ഷണം നടത്താനാവുന്ന അത്യാധുനിക നിരീക്ഷണ സംവിധാനങ്ങള്‍, ദൂരപരിധി കൂടിയ ബുള്ളറ്റ് കാമറകള്‍, ബൂം-ബാരിയറുകള്‍, ട്രോളിവീല്‍ റോഡ്ബാരിയറുകള്‍ എന്നിവയടക്കമുള്ള സുരക്ഷാകവചമാണ് കമാന്‍ഡിലുള്ളത്. 80മീറ്റര്‍ വരെ പരിധിയുള്ള ബുള്ളറ്റ് കാമറകളടങ്ങിയ സി.സി.ടി.വി സംവിധാനവുമുണ്ട്. രാപകല്‍ നിരീക്ഷണത്തിന് 700ടെലിവിഷന്‍ലെന്‍സ് (ടി.വി.എല്‍) ശേഷിയും 80 മീറ്റര്‍ വരെ പരിധിയുമുള്ള കാമറാ സംവിധാനമാണ് വ്യോമതാവളത്തില്‍ സജ്ജമായത്. ഡിജിറ്റല്‍ വീഡിയോ റെക്കാര്‍ഡിങ് സംവിധാനവും ഇമേജ് സെന്‍സറുമുണ്ട്. പാക്കിസ്ഥാന്റെ ഭീഷണിക്കെതിരെ പൂര്‍ണമായും ഡിജിറ്റല്‍ രൂപത്തിലുള്ള നിരീക്ഷണമാണ് വ്യോമസേന തിരുവനന്തപുരത്തും ഒരുക്കുന്നത്.
ദക്ഷിണേന്ത്യന്‍ സംസ്ഥാനങ്ങള്‍, ആന്‍ഡമാന്‍നിക്കോബാര്‍, ലക്ഷദ്വീപ് അടക്കം രാജ്യത്തിന്റെ ദക്ഷിണമേഖലയില്‍ വ്യോമഓപ്പറേഷനുകള്‍ നിയന്ത്രിക്കുന്നത് ദക്ഷിണവ്യോമകമാന്‍ഡാണ്. ബംഗളുരു, ബീദര്‍, ഡിണ്ടിക്കല്‍, ഹകിംപെട്ട്, താംബരം, ബെഗുംപെട്ട്, പോര്‍ട്ട്ബ്ലെയര്‍, കാര്‍നിക്കോബാര്‍, മധുര, സുളൂര്‍ എയര്‍ബേസുകളുടെ നിയന്ത്രണവും തിരുവനന്തപുരത്തെ എയര്‍ കമാന്‍ഡിനാണ്. എവിടെയെങ്കിലും പാക്കിസ്ഥാന്‍ ആക്രമണത്തിന് ഒരുങ്ങിയാല്‍ ഈ ബേസുകളില്‍ നിന്നെല്ലാം യുദ്ധവിമാനങ്ങള്‍ പറന്നുയരും. ശത്രുവിനെ പൂര്‍ണമായി ഇല്ലാതാക്കാനും അടിച്ചൊതുക്കാനും ശേഷിയുള്ള സംവിധാനങ്ങള്‍ ഈ എയര്‍ ബേസകളിലുണ്ട്. എയര്‍ഫോഴ്സിനു പുറമേ തിരുവനന്തപുരം പാങ്ങോട്ടുള്ള കരസേനാ സ്റ്റേഷനും ജാഗ്രതയിലാണ്. ഏത് അടിയന്തര സാഹചര്യവും നേരിടാന്‍ സ്റ്റേഷന് നിര്‍ദ്ദേശം കിട്ടിയിട്ടുണ്ട്.