വി. മുരളീധരന്റെ വീട് ആക്രമിച്ചയാള്‍ പിടിയില്‍; പ്രതിക്ക് മാനസികാസ്വാസ്ഥ്യമെന്ന് പോലീസ്

തിരുവനന്തപുരം:  കേന്ദ്രമന്ത്രി വി. മുരളീധരന്റെ വീട് ആക്രമിച്ച കേസിലെ പ്രതി പിടിയില്‍. പയ്യന്നൂര്‍ സ്വദേശി മനോജാണ് പിടിയിലായത്. പ്രതിക്ക്  മാനസികാസ്വാസ്ഥ്യമെന്ന് പോലീസ്.

ശ്രീകാര്യത്ത് ഹോട്ടല്‍ ജീവനക്കാരനായിരുന്നു. ഇന്നലെ രാത്രിയാണ് മനോജിനെ പൊലീസ് കസ്റ്റഡിയിലെടുത്തത്.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

അന്വേഷണസംഘവും കണ്‍ട്രോള്‍ റൂം വെഹിക്കിളും സംയുക്തമായി നടത്തിയ പരിശോധനയ്‌ക്കൊടുവിലാണ് പ്രതി പിടിയിലായത്. മെഡിക്കല്‍ കോളജ് സിഐയുടെ നേതൃത്വത്തില്‍ രൂപീകരിച്ച പ്രത്യേക അന്വേഷണ സംഘമാണ് പ്രതിയെ കസ്റ്റഡിയിലെടുത്തത്.

തന്റെ അവസ്ഥയ്ക്ക് കാരണം കേന്ദ്രസര്‍ക്കാരാണെന്ന് വിശ്വസിച്ച പ്രതി കേന്ദ്രമന്ത്രിയാണെന്ന് അറിഞ്ഞുകൊണ്ട് തന്നെയാണ് വി മുരളീധരന്റെ വീടിന് നേരെ കല്ലെറിഞ്ഞതെന്ന് പൊലീസ് പറഞ്ഞു.

മനോജ് തിരുവനന്തപുരത്തെ ഹോട്ടലുകളില്‍ മുന്‍പ് ജോലി ചെയ്തിരുന്നുവെങ്കിലും അവിടെ നിന്ന് പിരിച്ചുവിട്ടിരുന്നു.

 

Top