തിരുവനന്തപുരം: വധുവിന് നല്‍കുന്ന വിവാഹ സമ്മാനം 10 പവനും ഒരു ലക്ഷം രൂപയും എന്ന പരിധിയില്‍ വരണമെന്ന് സംസ്ഥാന വനിതാ കമ്മിഷന്‍. വധുവിന് നല്‍കുന്ന ഉപഹാരങ്ങള്‍ കാല്‍ലക്ഷം രൂപയ്ക്കുള്ളതായി ചുരുക്കണമെന്ന് നിര്‍ദ്ദേശമുണ്ട്.
വിവാഹം രജിസ്റ്റര്‍ ചെയ്യാന്‍ വിവാഹപൂര്‍വ്വ കൗണ്‍സിലിങ് നിര്‍ബന്ധമാക്കണം. കൗണ്‍സിലിങ് നല്‍കുന്നുണ്ടെങ്കിലും കമ്മിഷന്‍ ഇതുവരെ സര്‍ട്ടിഫിക്കറ്റ് നല്‍കിയിരുന്നില്ല.
Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1
| Telegram Group | Google News
ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക
വിവാഹ പൂര്‍വ്വ കൗണ്‍സിലിങ് ശുപാര്‍ശ സര്‍ക്കാര്‍ അംഗീകരിച്ചാല്‍ ഭാവിയില്‍ സര്‍ട്ടിഫിക്കറ്റ് നല്‍കും. ഈ സര്‍ട്ടിഫിക്കറ്റ്് തദ്ദേശ സ്ഥാപനങ്ങളില്‍ കാണിച്ച് വിവാഹം ചെയ്യണം.
വിവാഹത്തിന് പങ്കെടുക്കുന്ന ആളുകളുടെ എണ്ണവും ആര്‍ഭാടവും കുറയ്ക്കുകയും മാതാപിതാക്കള്‍ക്ക് കൗണ്‍സിലിംഗ് നല്‍കണമെന്നും കമ്മിഷന്‍ അധ്യക്ഷ പി. സതീദേവി അറിയിച്ചു.