തിരുവനന്തപുരം: സംസ്ഥാനത്ത് 12 ജില്ലകളില്‍ ഇന്ന് വേനല്‍ മഴ ലഭിക്കുമെന്നാണ് കേന്ദ്ര കാലാവസ്ഥാ വകുപ്പ്. കണ്ണൂരും കാസര്‍ഗോഡും ഒഴികെയുള്ള ജില്ലകളില്‍ നേരിയ വേനല്‍ മഴയുണ്ടാകും.
മലയോര മേഖലകളില്‍ കൂടുതല്‍ മഴ ലഭിക്കാന്‍ സാധ്യതയുണ്ട്. അടുത്ത ദിവസങ്ങളില്‍ തെക്കന്‍ കേരളത്തിലെയും മധ്യകേരളത്തിലെയും ഒറ്റപ്പെട്ടയിടങ്ങളിലും ഇടിമിന്നലോട് കൂടിയ മഴയുണ്ടാകും.
Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1
| Telegram Group | Google News
ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക
സംസ്ഥാനത്ത് വേനൽ ചൂടിൽ കുറവ് രേഖപ്പെടുത്തി. കഴിഞ്ഞ ദിവസങ്ങളില്‍ 38 ഡിഗ്രി സെല്‍ഷ്യസായിരുന്ന ചൂട് 36 ഡിഗ്രി സെല്‍ഷ്യസിലേക്ക് താഴ്ന്നു.
കഴിഞ്ഞ 24 മണിക്കൂറിനിടെ പാലക്കാട്, കോട്ടയം, കോഴിക്കോട്, പുനലൂര്‍ എന്നിവിടങ്ങളിലാണ് ഏറ്റവും കൂടുതല്‍ ചൂട് രേഖപ്പെടുത്തിയത്. മാര്‍ച്ച് ആദ്യ ആഴ്ചകളില്‍ കൊടുംചൂടാണ് സംസ്ഥാനത്ത് അനുഭവപ്പെട്ടിരുന്നത്.