എത്ര പണം കൊടുത്ത് വാങ്ങിയാലും എത്ര സുരക്ഷിതമോടെ വെച്ചാലും ഒറ്റ നിമിഷം മതി എല്ലാം തകരാന്‍. ഫേസ്ബുക്കിലും വാട്‌സ്ആപ്പിലും നിങ്ങളെ തേടിയെത്തുന്ന മെസേജുകള്‍ ഓപ്പണ്‍ ചെയ്യുന്നതിനുമുന്‍പ് ചില കാര്യങ്ങള്‍ അറിഞ്ഞിരിക്കുന്നത് നല്ലതാതണ്. നിങ്ങളുടെ ഫോണിനെയും ലാപ്‌ടോപ്പിനൈയും കേടാക്കുന്ന വൈറസായിരിക്കാം അത്.
ഈ ലിങ്ക് ക്ലിക്ക് ചെയ്താല്‍ ഫോണിലേക്ക് മാല്‍വെയറുകള്‍ കയറും. പുതിയ വൈറസുകള്‍ ലോകത്തെല്ലായിടത്തും ഭീഷണിയാകുകയാണ്. നിങ്ങളുടെ ഫോണിലെ ക്രെഡിറ്റ് കാര്‍ഡ് വിവരങ്ങള്‍ പോലും ചോര്‍ത്തിയെടുക്കുന്നതിന് ഇതു വഴി സാധിക്കും. ഫേസ്ബുക്കിലൂടെയയും വാട്‌സ്ആപ്പിലൂടെയയുമാണ് ഈ വൈറസ് എത്തുന്നത്. മെസേജ് തുറക്കുന്നതോടെ സ്വന്തം അക്കൗണ്ടിനെയും കമ്പ്യൂട്ടറിനെയും വൈറസ് ബാധിക്കും.
അതോടൊപ്പം നിങ്ങളുടെ ഫ്രണ്ട് ലിസ്റ്റിലുള്ളവര്‍ക്കെല്ലാം ഈ മെസേജ് പോകും. ട്രോജന്‍ വിഭാഗത്തില്‍പെട്ട വൈറസുകളാണിവ. വീഡിയോ എന്ന് പേരുള്ള മെസേജോ, നഗ്നയായ യുവതിയുടെ ചിത്രം പൂര്‍ണ്ണമായും ലോഡായിട്ടില്ലാത്ത രീതിയിലുള്ള മെസേജുകളൊക്കെയായി ഈ വൈറസ് എത്താം. ഇത് കണ്ട് മെസേജ് തുറക്കാന്‍ ശ്രമിക്കുമ്പോഴാണ് കമ്പ്യൂട്ടറുകളില്‍ എത്തുക.
ഫേസ്ബുക്ക് അക്കൗണ്ടിലെ ലോഗൗട്ട് ബട്ടണ്‍ വരെ മറച്ചുകളയുന്നുണ്ട് ഈ വൈറസുകളെന്ന് റിപ്പോര്‍ട്ടുകള്‍. വാട്‌സ്ആപ്പ് ഉപയോഗിക്കുന്നവരും മെസേജുകള്‍ ശ്രദ്ധിച്ചുമാത്രം തുറക്കുക. വാട്‌സ്ആപ്പ് അവതരിപ്പിച്ചിരിക്കുന്ന അള്‍ട്രാ ലൈറ്റ് വൈഫൈ സേവനം നിങ്ങളുടെ സ്മാര്‍ട്ട്‌ഫോണില്‍ ലഭിക്കുന്നതിന് ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക എന്ന സന്ദേശമായിട്ടാണ് വൈറസുകള്‍ എത്തുക.