കോട്ടയം: തിരുവനന്തപുരത്ത് മാധ്യമ പ്രവർത്തകരെ ‘ഇറങ്ങ് പുറത്ത് ‘ എന്ന് പറഞ്ഞ് ആട്ടിപ്പുറത്താക്കിയ നടപടി സ്വ പ്രതിഷേധത്തിന് കാരണമാകുന്നു. ഗ്രാമീണ ഭാഷയാണെന്ന് പറഞ്ഞ് സി.പി.ഐ ന്യായീകരിക്കുന്ന വിധത്തിൽ പരിഹസിച്ചു.അതിനിടെ മുഖ്യമന്ത്രിക്ക് എതിരെ അതി ശക്തമായ ട്രോളുകൾ ഇറങ്ങി.തലസ്ഥാനത്തു നടന്ന രാഷ്ട്രീയ അതിക്രമങ്ങള്‍ അവസാനിപ്പിക്കാന്‍ വിളിച്ച ഉഭയകക്ഷി ചര്‍ച്ചയില്‍ മാധ്യമങ്ങളെ ആട്ടിയോടിച്ച മുഖ്യമന്ത്രി പിണറായി വിജയന്‍ കേന്ദ്രകഥാപാത്രമായ ട്രോളുകൾ കത്തുകയാണ്.മസ്‌ക്കറ്റ് ഹോട്ടലില്‍ നിന്ന് മാധ്യമപ്രവര്‍ത്തകരെ ‘കടക്ക് പുറത്ത്’ എന്നാക്രോശിച്ച് ഇറക്കിവിട്ട മുഖ്യനെ ഇരയാക്കിയാണ് ട്രോളുകള്‍ ഇറങ്ങിയിരിക്കുന്നത്.
കിട്ടിയ അവസരത്തില്‍ കുമ്മനം രാജശേഖരനെ ട്രോളാനും അവര്‍ മറന്നില്ല.ആരാ ഇവരെ ഇങ്ങോട്ട് കയറ്റിവിട്ടത്. കടക്ക് പുറത്ത്’ എന്നു പറയുന്ന മുഖ്യമന്ത്രിയെയാണ് ഒരു ട്രോളന്‍ അവതരിപ്പിച്ചത്. ഇതു കേട്ടയുടന്‍ ‘സത്യായിട്ടും എന്നെ ക്ഷണിച്ചിട്ടാണ് വന്നത്’ എന്ന് കുമ്മനം പറയുന്നുണ്ട്. തന്നോടല്ല, പത്രക്കാരോടാ എന്നാണ് മുഖ്യമന്ത്രി മറുപടി നല്‍കുന്നത്.
ചില സിനിമകളില്‍ ജഗതി ശ്രീകുമാര്‍ അവതരിപ്പിച്ച സീനുകളും മുഖ്യമന്ത്രിയെ ട്രോളാന്‍ എടുത്ത് പ്രയോഗിച്ചിട്ടുണ്ട്.