പാലക്കാട് :മന്ത്രി ഇ.പി ജയരാജന്‍ രാജി വെച്ച ഉടന്‍ കോണ്‍ഗ്രസ് യുവ എം എല്‍ എ വി.ടി ബല്‍റാമിനു സോഷ്യല്‍ മീഡിയായില്‍ പൊങ്കാല. ഫസ്റ്റ് വിക്കറ്റ് വീണോ എന്ന ബല്‍റാമിന്റെ പോസ്റ്റിനെതിരെ ആണ് കടുത്ത ഭാഷയില്‍ ട്രോളുകളും കമന്റുകളും വരുന്നത് .” വിക്കറ്റ് വീണതല്ല ബലറാം… സ്വയം പുറത്തേക്ക് പോകുകയാണ്. ഗ്യാലറി മുഴുവന്‍ ആര്‍ത്തുവിളിച്ചിട്ടും, അംപയര്‍മാര്‍ സംശയം പ്രകടിപ്പിച്ചിട്ടും, തെളിവുണ്ടോ എന്ന പ്രയോഗത്തെ ഇതിഹാസമാക്കിയ, മനസാക്ഷിയെ ഷീല്‍ഡാക്കിയ നേതാവിന്റെ അണിക്ക് അത് മനസിലാക്കാനുള്ള ക്രിക്കറ്റിങ് എത്തിക്‌സോ പൊളിറ്റിക്കല്‍ സെന്‍സോ ഉണ്ടെന്ന് ഞാന്‍ കരുതുന്നില്ല. വി ടി ബല്‍റാമിന്റെ ഫസ്റ്റ് വിക്കറ്റ് വീണോ എന്ന പോസ്റ്റ് റീഷെയര്‍ ചെയ്ത് അനുപമ മോഹന്‍ ഫേസ്ബുക്കില്‍ എഴുതിയതാണ് മേല്‍പ്പറഞ്ഞ വാക്കുകള്‍.
അനുപമ മാത്രമല്ല, സോഷ്യല്‍ മീഡിയയില്‍ സജീവമായി ഇടപെടുന്ന പലരും വി ടി ബല്‍റാമിന്റെ നിലവാരം ഇല്ലായ്മയെ ചോദ്യം ചെയ്യുന്നുണ്ട്. അഴിമതിയില്‍ മുങ്ങിയ കോണ്‍ഗ്രസിന്റെ ഭാഗമായി 5 വര്‍ഷം ഭരണത്തില്‍ കടിച്ചുതൂങ്ങിയ ബല്‍റാം, ഉളുപ്പ് എന്നൊന്നുണ്ടെങ്കില്‍ ഇനി ഫേസ്ബുക്കില്‍ വരില്ല. അത്രയ്ക്ക് കടുപ്പമാണ് പ്രയോഗങ്ങള്‍,
കാണാം ചിലത്.ഇതൊരു ഒന്നൊന്നര പ്രയോഗം ഗ്യാലറി മുഴുവന്‍ ആര്‍ത്തുവിളിച്ചിട്ടും, അംപയര്‍മാര്‍ സംശയം പ്രകടിപ്പിച്ചിട്ടും, തെളിവുണ്ടോ എന്ന പ്രയോഗത്തെ ഇതിഹാസമാക്കിയ, മനസാക്ഷിയെ ഷീല്‍ഡാക്കിയ നേതാവിന്റെ അണിക്ക് അത് മനസിലാക്കാനുള്ള ക്രിക്കറ്റിങ് എത്തിക്‌സോ പൊളിറ്റിക്കല്‍ സെന്‍സോ ഉണ്ടെന്ന് ഞാന്‍ കരുതുന്നില്ല. – അനുപമയുടെ ഈ പോസ്റ്റിന് ആയിരക്കണക്കാണ് ലൈക്കുകള്‍. അത്രയ്ക്കും ബോറായിരുന്നു ബല്‍റാമിന്റെ ഫസ്റ്റ് വിക്കറ്റ് പോസ്റ്റ്.
വീണു സാറേ വീണു വീണു സാര്‍. ഉളുപ്പില്ലായ്മയുടെ കൂടംകൊണ്ട് കുറ്റി അടിച്ചിറക്കി കോണ്‍ഗ്രസുകാര്‍ കളിക്കുന്ന കളിമാത്രമേ സാര്‍ കണ്ടുകാണൂ. പിന്നെ നാട്ടുകാര്‍ ജെ സി ബി കൊണ്ട് മൂടോടെ പിഴുത് ദൂരെക്കളയുന്നതും. ഇത് കളി വേറെ, കളിക്കാരും.
നല്ല ആളാണ് പരിഹസിക്കുന്നത് സ്വന്തം ടീമിലെ കളിക്കാര്‍ ക്ലീന്‍ ബൗള്‍ഡ് ആയാല്‍ പോലും ക്രീസ് വിടാതെ തേര്‍ഡ് അമ്പയറെ നോക്കുന്ന ടീം ആണ് നോബോളില്‍ ഹിറ്റ് വിക്കറ്റ് ആയവനെ പരിഹസിക്കുന്നത്
തൃത്താല പ്രധാനമന്ത്രിക്കും ആവാം ഒരു മന്ത്രിയെ രാജിവെപ്പിക്കാന്‍ കെല്‍പില്ലാത്ത ഒരു പാര്‍ട്ടിയും മുഖ്യമന്ത്രിയും ഉണ്ടായിരുന്ന കേരളത്തില്‍ എന്നു മറന്നു കൊണ്ട് ഇപ്പം ഗിര്‍വാണം പറയുന്ന കോണ്‍ഗ്രസുകാരനോടും അതിനെ പിന്തുണക്കുന്ന ബിജെപിയോടും പുഛം എന്നെ പറയുന്നുള്ളൂ. തെറ്റിനെ തെറ്റായി കാണാന്‍, തിരുത്തല്‍ വരുത്താന്‍, ആവര്‍ത്തിക്കാതിരിക്കാനുള്ള നടപടി സ്വീകരിക്കാന്‍ ഒരു പാര്‍ട്ടിക്ക് സാധിച്ചു എങ്കില്‍ അഭിനന്ദിക്കാന്‍ ഒട്ടും മടിക്കണ്ട. ഏത് തൃത്താല പ്രധാനമന്ത്രിക്കും. ഇപ്പോഴാണോ വാ തുറക്കുന്നത് കൂട്ടിക്കൊടുപ്പും അഴിമതിയും കാണിച്ച സ്വന്തം നേതാക്കളുടെ വായില്‍ ലഡു കുത്തി കയറ്റി അധികാരത്തില്‍ കടിച്ചു തൂങ്ങാന്‍ ശ്രമിച്ചപ്പോ നഷ്ടപെട്ട ശബ്ദം തിരിച്ചു കിട്ടാന്‍ നിങ്ങളുടെ ഭാഷയില്‍ ഒരു വിക്കറ്റ് വീഴേണ്ടി വന്നു, അതും നിങ്ങള്‍ കൊടിപിടിച്ചു പ്രതിഷേധിച്ചത് കൊണ്ടല്ല, തിരഞ്ഞെടുത്ത ജനങളുടെ ആവശ്യപ്രകാരമാണ്, അതാണ് ഒരു യഥാര്‍ത്ഥ ജനപ്രതിനിധി.
തോല്‍വി അല്ല ദുരന്തം താനൊരു തോല്‍വി അല്ലെടോ മഹാദുരന്തം.. സെല്‍ഫ് ഗോള്‍ എന്നൊക്കെ കേട്ടിട്ടുണ്ട് ..ട്രോള്‍ ചെയ്തിട്ട് ആ ട്രോള്‍ ബൂമറാങ് പോലെ തനിക്ക് നേരെ തന്നെ വരുത്താനുള്ള കഴിവുണ്ടല്ലോ ബല്‍റാം സാറേ അത് വേറാര്‍ക്കും ഉണ്ടാവില്ല. താങ്കള്‍ക്ക് ഉളുപ്പുണ്ടോ താങ്കള്‍ക്ക് ഉളുപ്പ് എന്ന ഒന്നു ഉണ്ടൊ?കോണ്‍ഗ്രസ്സ് കാര്‍ അഴിമതിയുടെ കൂത്തരങ്ങ് നടത്തിയപ്പോള്‍ തന്റെ വായില്‍ പഴം ആരുന്നോ?ബ ബ ബ ബ മനസാക്ഷി എന്നൊക്കെ പറഞ്ഞു നടന്ന ഒരു ഊള ഉണ്ടാരുന്നല്ലൊ കൂട്ടത്തില്‍ കളി തുടരുന്നു ചേട്ടാ വീണു!
അല്ലാതെ വിക്കറ്റ് കളയാതിരിക്കാന്‍ സ്റ്റമ്പ് അടിച്ചുമാറ്റി ലോക്കറില്‍ കൊണ്ടോയി ഒളിപ്പിച്ചില്ല. അംബയറല്ല എന്റെ മനസാക്ഷിയാണ് ഔട്ട് വിളിക്കേണ്ടത് എന്ന് പറഞ്ഞ് തടിയൂരിയില്ല. എല്ലാം പോട്ടെ അങ്ങനെ ഒരു മാച്ചേ നടന്നിട്ടില്ലാന്ന് പറഞ്ഞ് ടീം ഒന്നിച്ചിരുന്ന് ലഡ്ഡു കഴിച്ചില്ല. വിക്കറ്റ് പോയി..
മര്യാദയ്ക്ക് പവലിയനിലേക്ക് മടങ്ങി…. ബാക്കിയുള്ളവര്‍ അന്തസായിട്ട് കളി തുടരുന്നൂ. നിങ്ങക്കിതില് റോളില്ല വീണാലും ഇവിടെ നിങ്ങള്‍ക്ക് റോളില്ല ബല്‍റാം ജീ. ഈ രാജിയും ഒരു പൊന്‍ തൂവലാണ് മന്ത്രിസഭക്ക്. ജനങ്ങളെ വെല്ലുവിളിക്കുകയല്ല, ജനഹിതം മാനിക്കുന്നു. നല്ലത് കണ്ടാല്‍ നല്ലതെന്ന് പറയാനുള്ള ചങ്കൂറ്റമുണ്ടെങ്കില്‍ അതുപറയാനുള്ള അവസരമാണ്. കോണ്‍ഗ്രസുകാരനല്ലേ വി ടി ബല്‍റാമല്ലേ. കോണ്‍ഗ്രസ് നേതാവല്ലേ.. വീണ്ടും പോസ്റ്റിട്ടു. ഇതാ.. വെള്ളിമെഡല്‍, അതായത് രണ്ടാം സ്ഥാനം. സാരമില്ല, ഇനിയും സമയമുണ്ട്. അതിനും കിട്ടുന്നുണ്ട് ഇഷ്ടം പോലെ പൊങ്കാല. അത് വേറെ കാര്യം.