കൊച്ചി: ഏഷ്യനെറ്റ് ഫിലിം അവാര്‍ഡിനെ പരിഹസിച്ചും വിമര്‍ശിച്ചും സോഷ്യല്‍ മീഡിയയില്‍ ട്രോളന്‍മാരുടെ പൊങ്കാല. മഹേഷിന്റെ പ്രതികാരം, ഗപ്പി എന്നീ പ്രേക്ഷകപ്രശംസയും നിരൂപക ശ്രദ്ധയും നേടിയ സിനിമകളെ പാടേ അവഗണിച്ച് മുന്‍നിര താരങ്ങള്‍ക്ക് നല്‍കിയ പുരസ്‌കാരം പതിവ് വീതം വയ്പ്പായിരുന്നുവെന്നാണ് സോഷ്യല്‍ മീഡിയാ ട്രോള്‍. കമ്മട്ടിപ്പാടത്തില്‍ ഗംഭീര പ്രകടനം കാഴ്ച വച്ച വിനായകനെ അവാര്‍ഡ് കാറ്റഗറിയില്‍ ഉള്‍പ്പെടുത്തി മറ്റൊരാള്‍ക്ക് അവാര്‍ഡ് നല്‍കിയതും ട്രോളിന് വഴിയൊരുക്കി. പുലിമുരുകന്‍ സുപ്രധാന പുരസ്‌കാരങ്ങള്‍ ഏറെയും സ്വന്തമാക്കിയതും ട്രോളന്‍മാരുടെ വിമര്‍ശനത്തിന് വഴിയൊരുക്കി.
പുലി ഒഴികെ എല്ലാവര്‍ക്കും പുരസ്‌കാരം കിട്ടിയതില്‍ പുലിമുരുകനിലെ പുലി സങ്കടപ്പെട്ടിരിക്കുന്നതാണ് കുറേയേറെ ട്രോളുകള്‍. നിവിന്‍ പോളിയുടെ സ്റ്റേജ് ഷോയും പരക്കെ ട്രോള്‍ ചെയ്യപ്പെടുന്നുണ്ട്. ലാലിസത്തിന് പിന്നാലെ ഏഷ്യാനെറ്റില്‍ സ്റ്റേജ് ഷോ നടത്തി ട്രോളിന് ഇരയായ മോഹന്‍ലാലില്‍ നിന്ന് നിവിന്‍ പോളി മാന്‍ഡ്രേക്കിനെ സ്വീകരിക്കുന്നതാണ് ഒരു ട്രോള്‍.
ചാനല്‍ അവാര്‍ഡുകള്‍ വീതം വയ്പാണെന്ന് വ്യാപക വിമര്‍ശനം നേരിടുന്ന സാഹചര്യത്തില്‍ ഓഡിയന്‍സ് പോളിലൂടെയും ജൂറിയിലൂടെയും നിര്‍ണയിക്കപ്പെട്ട സോഷ്യല്‍ മീഡിയാ ഗ്രൂപ്പായ സിനിമാ പാരഡീസോ പുരസ്‌കാരം ഏറെ പ്രശംസ നേടിയിരുന്നു. മഹേഷിന്റെ പ്രതികാരം, കമ്മട്ടിപ്പാടം എന്നീ സിനിമകളാണ് സിപിസി അവാര്‍ഡില്‍ മുന്നിട്ട് നിന്നത്.
ഏഷ്യാനെറ്റ് അവാര്‍ഡില്‍ ഒപ്പം മികച്ച ചിത്രവും പുലിമുരുകന്‍ ജനപ്രിയ ചിത്രവുമായിരുന്നു. മികച്ച നടന്‍ മോഹന്‍ലാല്‍ (ഒപ്പം, പുലിമുരുകന്‍), മികച്ച നടിക്കുള്ള അവാര്‍ഡ് നേടി മഞ്ജു വാര്യര്‍ (വേട്ട, കരിങ്കുന്നം സക്സസ്), ജനപ്രിയ നായകന്‍ നിവിന്‍ പോളി(ആക്ഷന്‍ ഹീറോ ബിജു) ജനപ്രിയ നായിക സായ് പല്ലവി(കലി). ജനപ്രിയ തമിഴ് നടിയായി തമന്നയും മികച്ച സംവിധായകനായി എബ്രിഡ് ഷൈനും(ആക്ഷന്‍ ഹീറോ ബിജുവും സ്വഭാവ നടനായി ബിജുമേനോനും സ്വഭാവ നടിയായ അനുശ്രീയും പുരസ്‌കാരങ്ങള്‍ ലഭിച്ചിരുന്നു.
പുലിമുരുകന്‍ ടീമില്‍ നിന്ന് ഷാജി (ക്യാമറ), മികച്ച വില്ലന്‍ ജഗപതി ബാബു, സഹനടി സേതുലക്ഷ്മി, എഡിറ്റര്‍ ജോണ്‍കുട്ടി, ആക്ഷന്‍ ഡയറക്ടര്‍ പീറ്റര്‍ഹെയിന്‍ എന്നിവര്‍ക്കും പുരസ്‌കാരം ലഭിച്ചിരുന്നു