വാഷിങ്ടണ്‍: പാകിസ്താനെതിരായ ഇന്ത്യയുടെ നിലപാടിന് പിന്തുണ പ്രഖ്യാപിച്ച് അമേരിക്കന്‍ പ്രസിണ്ടന്‍ ഡൊണാള്‍ഡ് ട്രംപ്. ഐക്യരാഷ്രസഭയില്‍ പാകിസ്താനെതിരായ പ്രമേയം ഭൂരിപക്ഷത്തില്‍ പാസാക്കിയതിനുപിന്നാലെയാണ് അമേരിക്കയും പിന്തുണയുമായി എത്തുന്നത്.
പുല്‍വാമ ഭീകരാക്രമണത്തിനു ശേഷം ഇന്ത്യയും പാക്കിസ്ഥാനും തമ്മിലുള്ള ബന്ധം വഷളായി എന്നു സമ്മതിച്ചു കൊണ്ടു തന്നെയാണ് ട്രംപ് പ്രതികരിച്ചത്. നിലവില്‍ പാക്കിസ്ഥാനും ഇന്ത്യയ്ക്കുമിടയ്ക്കും വളരെ മോശം അവസ്ഥയാണ്. ഈയടുത്ത് ഒട്ടേറെപ്പേര്‍ കൊല്ലപ്പെട്ടു. വളരെ ഭയാനകമായ സ്ഥിതിയാണിത്. ഈ സംഘര്‍ഷസാഹചര്യം അവസാനിക്കണമെന്ന ആഗ്രഹമാണ് നമുക്കുള്ളത്. ഇതിനായി ഞങ്ങള്‍ എറെ ഇടപെടുന്നുണ്ടെന്നും ട്രംപ് പറഞ്ഞു.
ശക്തമായതെന്തോ ഇന്ത്യ ലക്ഷ്യമിടുന്നുണ്ട്. അന്‍പതോളം പേരെ ഇതിനകം ഇന്ത്യയ്ക്കു നഷ്ടമായി. ഇതും എനിക്കു മനസിലാക്കാനാകും. ട്രംപ് പറഞ്ഞു. ഇരുരാജ്യങ്ങളുമായി യുഎസ് ഭരണകൂടം ചര്‍ച്ച നടത്തുന്ന വിവരം കൂടി വെളിപ്പെടുത്തി ു. ഞങ്ങള്‍ ചര്‍ച്ചയിലാണ്. ഒപ്പം മറ്റു പലരും. അടുത്തു സംഭവിച്ചതില്‍ ഇന്ത്യയും പാക്കിസ്ഥാനുമിടയില്‍ ഒട്ടേറെ പ്രശ്നങ്ങളുണ്ടായിട്ടുണ്ട്.
ഇന്ത്യ ആക്രമണം നടത്തിയാല്‍ പ്രതികരിക്കാന്‍ കെല്‍പ്പുണ്ടെന്ന് വെള്ളിയാഴ്ച പാക്കിസ്ഥാന്‍ സൈന്യം മുന്നറിയിപ്പ് നല്‍കിയതിന്റെ പശ്ചാത്തലത്തിലാണ് ട്രംപിന്റെ പ്രതികരണമെന്നതും ശ്രദ്ധേയമാണ്. ഇതിനിടെ, ഭീകരസംഘടനകള്‍ക്കു നല്‍കുന്ന സഹായവും അതിര്‍ത്തികടന്നുള്ള തീവ്രവാദവും ഉയര്‍ത്തിക്കാട്ടി രാജ്യാന്തര സമൂഹത്തില്‍ പാക്കിസ്ഥാനെ ഒറ്റപ്പെടുത്താനുള്ള നയതന്ത്ര നീക്കങ്ങളുമായി ഇന്ത്യ മുന്നോട്ടുപോകുകയാണ്. പാക്കിസ്ഥാനു നല്‍കിയ സൗഹൃദരാഷ്ട്ര പദവി പിന്‍വലിച്ച ഇന്ത്യ, പാക്കിസ്ഥാനില്‍ നിന്നുള്ള ഉല്‍പന്നങ്ങള്‍ക്ക് 200 ശതമാനം തീരുവ ഉയര്‍ത്തുകയും ചെയ്തിരുന്നു.