
വാഷിംഗ്ടണ്‍: റഷ്യക്കെതിരെ കടുത്ത നടപടികളുമായി അമേരിക്ക. അറുപത് റഷ്യന്‍ നയതന്ത്രജ്ഞരെ അമേരിക്ക പുറത്താക്കി. മുന്‍ റഷ്യന്‍ ചാരനും മകള്‍ക്കും നേരെ ബ്രിട്ടനിലുണ്ടായ അജ്ഞാത വിഷ ആക്രമണത്തിന് പിന്നാലെയാണ് ട്രംപിന്റെ നടപടി. റഷ്യയുടെ കോണ്‍സുലേറ്റ് അടച്ച് പൂട്ടാനും ട്രംപ് ഭരണകൂടം ഉത്തരവിട്ടിട്ടുണ്ട്.
പുറത്താക്കിയ 60 റഷ്യക്കാരും നയതന്ത്രജ്ഞരെന്ന വ്യാജേന അമേരിക്കയില്‍ പ്രവര്‍ത്തിച്ചിരുന്ന ചാരന്‍മാരായിരുന്നെന്നും ട്രംപ് ഭരണകൂടം ആരോപിച്ചു. പുറത്താക്കിയ അറുപത് പേര്‍ക്കും രാജ്യം വിടാന്‍ 7 ദിവസം നല്‍കിയിട്ടുണ്ട്. മുന്‍ റഷ്യന്‍ ചാരന്‍ സെര്‍ഗി സ്‌ക്രിപാലിനെയും മകളെയും വിഷം ഉപയോഗിച്ച് കൊല്ലാന്‍ ശ്രമിച്ച സംഭവത്തില്‍ ബ്രിട്ടനും മോസ്‌കോയും തമ്മില്‍ നയതന്ത്ര യുദ്ധം തുടരവെയാണ് യു.എസ് നടപടി.
അതിനിടെ, 14 യൂറോപ്യന്‍ യൂണിയന്‍ രാജ്യങ്ങള്‍ 30 റഷ്യന്‍ ഉദ്യോഗസ്ഥരെ പുറത്താക്കിയതായി വാര്‍ത്താ ഏജന്‍സി റിപ്പോര്‍ട്ട് ചെയ്തു. 23 റഷ്യന്‍ നയതന്ത്ര ഉദ്യോഗസ്ഥരെ ബ്രിട്ടന്‍ നേരത്തെ തന്നെ പുറത്താക്കിയിരുന്നു. ചാരവൃത്തി ആരോപിച്ച് ബ്രിട്ടീഷ് നയന്ത്ര ഉദ്യോഗസ്ഥരെ റഷ്യയും പുറത്താക്കി.
കടുത്ത ശീത സമരമാണ് രാജ്യങ്ങള്‍ തമ്മിലെന്ന് വാര്‍ത്ത ഏജന്‍സികള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. മറ്റൊരു ലോക മഹായുദ്ധിത്തിലേക്ക് നീങ്ങുകയാണോ എന്നും നിരീക്ഷകര്‍ ഭയപ്പെടുന്നുണ്ട്. അവസരം ഉത്തരകൊറിയ മുതലെടുക്കുമോ എന്നും രാഷ്ട്രീയ നിരീക്ഷകര്‍ വിലയിരുത്തുന്നു.