
വാഷിങ്ങ്ടന്: അമേരിക്കന്‍ പ്രസിഡന്റ് ട്രംപ് ഇന്ത്യന്‍ പ്രധാനമന്ത്രിയെ കോപ്പിയടിക്കുന്നു എന്ന് വാഷിങ്ങ്ടന് പോസ്റ്റ് ദിനപത്രം. മോദിയുടെ ചില വാക്കുകളും വരികളും അതെ പോലെ ട്രംപ് പല ചര്‍ച്ചകളിലും പ്രസംഗങ്ങളിലും വച്ചു കാച്ചുന്നു എന്നാണ് പത്രം റിപ്പോര്‍ട്ട് ചെയ്യുന്നത്. കഴിഞ്ഞ വര്‍ഷം അമേരിക്ക സന്ദര്‍ശിച്ചപ്പോള്‍ യുഎസിന്റെ അഫ്ഘാന്‍ നയങ്ങളെ കുറിച്ച് മോദി പറഞ്ഞ വാക്കുകള്‍ അതേപടി ട്രംപ് അനുകരിച്ചു എന്നാണ് പത്രത്തില്‍ പറയുന്നത്. അഫ്ഘാനിസ്ഥാനെ ഇത്രയൊക്കെ സഹായിച്ചിട്ടും തിരിച്ചു ഒരു നന്ദിപോലും കിട്ടാത്ത അനുഭവം അമേരിക്കയെപോലെ മറ്റൊരു രാജ്യത്തിനും ഉണ്ടായിട്ടില്ല എന്നാണു മോദി പറഞ്ഞത്. ഇതേ തുടര്‍ന്ന് അഫ്ഘാന്‍ നയങ്ങളെ കുറിച്ച് ട്രംപ് ഒരു വീണ്ടു വിചാരത്തിനു ഒരുങ്ങുകയാണ് എന്നും റിപ്പോര്‍ട്ടുണ്ട്. ഇതേ തുടര്‍ന്ന് അഫ്ഘാന്‍ നല്കുന്ന സഹായങ്ങള്‍ക്കെല്ലാം പെട്ടന്ന് ഫലം കിട്ടണം എന്ന് അദ്ദേഹം പെന്റഗന്‍ ഉദ്യോഗസ്ഥരോട് പറഞ്ഞത്രേ.
ഏതു രാജ്യത്തിന് സഹായം വാരിക്കോരി നല്‍കിയിട്ടും മണ്ടന്മാരാകുകയാണ് അമേരിക്ക എന്നും അതുകൊണ്ടാണ് പാക്കിസ്ഥാന് അമേരിക്കയെ മണ്ടന്മാരാക്കി എന്ന് അദ്ദേഹം പറഞ്ഞതെന്നും റിപ്പോര്‍ട്ടുണ്ട്