മുംബൈ: മോഡി അധികാരത്തിലെത്തിയതിനു പിന്നാലെ നിയ്ക്ത അമേരിക്കന്‍ പ്രസിഡന്റ് ട്രംപ് ഇന്ത്യയിലെത്തിയിരുന്നു. അന്ന് ആ വരവ് ആരുമധികം അറിഞ്ഞതുമില്ല ആഘോഷമാക്കിയതുമില്ല. പക്ഷെ കാര്യങ്ങള്‍ മാറിയതോടെ ട്രംപിന്റെ പഴയ വരവും ആഘോഷമാക്കുകയാണ് മാധ്യമങ്ങള്‍.
എന്നാല്‍ കുറച്ച് കാലം മുമ്പ് ആരും ്അറിയാതെ ഇന്ത്യയിലെത്തുന്ന ബിസിനസ്സുകാരനായിരുന്നു ട്രംപ്. 2014 മേയിലാണ് നരേന്ദ്ര മോദി സര്‍ക്കാര്‍ അധികാരത്തിലെത്തുന്നത്. കൃത്യം രണ്ടു മാസം കഴിഞ്ഞപ്പോള്‍ ട്രംപ് ഇന്ത്യയിലെത്തിയിരുന്നു. മുംബൈയില്‍ ലോധ ഗ്രൂപ്പുമായി ചേര്‍ന്ന് പുതുതായി ആരംഭിക്കുന്ന തന്റെ ആഡംബര കെട്ടിടസമുച്ചയം ‘ട്രംപ് ടവര്‍’ ഉദ്ഘാടനം ചെയ്യാനായിരുന്നു ആ വരവ്.
ട്രംപ് അമേരിക്കന്‍ പ്രസിഡന്റാകുമ്പോള്‍ മുംബൈയിലെയും പുണെയിലെയും ട്രംപ് ടവറിലേക്കു തങ്ങള്‍ താമസം മാറുന്ന ദിവസം കാത്തിരിക്കുകയാണു ചില ഇന്ത്യന്‍ കോടീശ്വരന്മാര്‍. യുഎസ് റിയല്‍ എസ്റ്റേറ്റ് രംഗത്തെ അതികായനായ ട്രംപിന് ഈ രണ്ടു നഗരങ്ങളിലും കെട്ടിടനിര്‍മ്മാണ പദ്ധതികളുണ്ട്. ഈ പദ്ധതികളുടെ ഉദ്ഘാടനവും വിലയിരുത്തലുമായിരുന്നു രണ്ട് വര്‍ഷം മുമ്പ് ട്രംപ് ഇന്ത്യയിലെത്താന്‍ കാരണം. അന്ന് ആരും അറിയാതെ പോയി. സ്വീകരണവും ലഭിച്ചില്ല. ഈ കഥ അപ്രസക്തമാകുമ്പോള്‍ ഇന്ത്യയിലെ ചില കോടീശ്വരന്മാര്‍ അടക്കം പറയുന്നു. അമേരിക്കന്‍ പ്രസിഡന്റിന്റെ കെട്ടിടത്തിലാണ് ഞങ്ങളുടേയും താമസമെന്ന്
മുംബൈയില്‍ ലോധ ഗ്രൂപ്പുമായും പുണെയില്‍ പഞ്ച്ശീല്‍ ഗ്രൂപ്പുമായും ചേര്‍ന്നാണു സംരംഭങ്ങള്‍. മുംബൈയില്‍ ലോവര്‍ പരേലിനും വര്‍ളിക്കുമിടയ്ക്ക് 17 ഏക്കറിലായി വികസിപ്പിക്കുന്ന ടൗണ്‍ഷിപ്പായ ‘ദ് പാര്‍ക്കി’ലാണ് അത്യാഡംബര പാര്‍പ്പിട സമുച്ചയമായ ട്രംപ് ടവര്‍ വരുന്നത്. 77 നിലകള്‍. മുകളിലെ രണ്ടു നിലകളില്‍ അത്യാഡംബര പെന്റ്ഹൗസുകള്‍. ഒന്‍പതു കോടി രൂപയാണു ഫ്ലാറ്റിന്റെ പ്രാരംഭവില. ഫ്ലാറ്റുടമകള്‍ക്കു ലഭിക്കുന്ന ട്രംപ് കാര്‍ഡ് ആണു പ്രധാന ആകര്‍ഷണം. ഇതുമായി പോയാല്‍ ലോകത്തെവിടെയുമുള്ള ട്രംപ് ഹോട്ടലുകളില്‍ താമസം സൗജന്യം.
ഏതാനും മണിക്കൂര്‍ സൗജന്യ പ്രൈവറ്റ് ജെറ്റ് യാത്ര അടക്കം മറ്റ് ഒട്ടേറെ സൗജന്യങ്ങളും വാഗ്ദാനങ്ങളുമുണ്ട്. ഐശ്വര്യ റായ് ആണു ട്രംപ് ടവര്‍ ഉള്‍പ്പെടുന്ന ‘ദ് പാര്‍ക്ക്’ പദ്ധതിയുടെ ബ്രാന്‍ഡ് അംബാസഡര്‍. പുണെയില്‍ 23 നിലകള്‍ വീതമുള്ള രണ്ടു ടവറുകളാണു ട്രംപ് നിര്‍മ്മിക്കുന്നത്. ബോളിവുഡ് താരം ഋഷി കപൂറും മകന്‍ രണ്‍ബീര്‍ കപൂറും 13 കോടി രൂപ വീതം മുടക്കി ഫ്ലാറ്റുകള്‍ ബുക്ക് ചെയ്തിട്ടുണ്ട്.
മുംബൈയില്‍ ട്രംപിന്റെ പദ്ധതിയുമായി സഹകരിക്കുന്ന ലോധ ഗ്രൂപ്പിന്റെ തലവന്‍ മലബാര്‍ ഹില്‍സ് എംഎല്‍എയും മുംബൈ ബിസിനസ് ലോകത്തെ ബിജെപി മുഖങ്ങളില്‍ പ്രധാനിയുമായ മംഗള്‍ പ്രഭാത് ലോധയാണ്. പുണെയില്‍ ഒപ്പമുള്ള പഞ്ച്ശീല്‍ റിയല്‍റ്റിയിലാകട്ടെ, എന്‍സിപി അധ്യക്ഷന്‍ ശരദ് പവാറിന്റെ മകളും ബാരാമതി എംപിയുമായ സുപ്രിയ സുളെയ്ക്കു പങ്കാളിത്തമുണ്ട്.