കോഴിക്കോട്: പതിനെട്ടുകാരി പെണ്‍കുട്ടി നാല്‍പത്തിയൊന്ന്കാരനൊപ്പം ഒളിച്ചോടി എന്ന വാര്‍ത്തയും സോഷ്യല്‍ മീഡിയായില്‍ വൈറല്‍ ആയിരുന്നു. എന്നാല്‍ ഇതു സത്യമല്ലെന്നും ഇതിന് പിന്നാലെ സംഭവത്തിന്റെ ചുരളഴിച്ച് ശ്രീനാഥിന്റെ സുഹൃത്തുക്കളും സോഷ്യല്‍ മീഡിയിയല്‍ സജീവമാകുകയാണ്. തീര്‍ത്തും അസത്യപ്രചരണമാണ് നടന്നതെന്ന് ശ്രീനാഥിന്റേയും ഭാര്യയുടേയും ഫോട്ടോ സഹിതം വിശദീകരിക്കുകയാണ് അവര്‍. ശ്രീനാഥ് എന്ന യുവാവിന്റെ കല്യാണ ഫോട്ടോയാണ് വൈറലായത്. അസത്യപ്രചരണമാണ് സോഷ്യല്‍ മീഡിയയില്‍ നടന്നതെന്ന് വിശദീകരണവുമായി ശ്രീനാഥിന്റേയും ഭാര്യയുടേയും സുഹൃത്തുക്കള്‍ രംഗത്ത് വന്നിട്ടുണ്ട്. ശ്രീനാഥിന് ഇരുപത്തിയെട്ട് വയസ്സേ ആയിട്ടുള്ളൂവെന്നാണ് അവരുടെ വെളിപ്പെടുത്തല്‍
ശ്രീനാഥിന്റെ നിറവും മറ്റും കണ്ട് തെറ്റിധരിച്ച ആരോ ആണ് വ്യാജ പ്രചരണം നടത്തിയത്.
ഏതായാലും ഈ പോസ്റ്റിന് താഴെ അനുകൂലിച്ചും പ്രതികൂലിച്ചും നിരവധി അഭിപ്രായങ്ങള്‍ എത്തിയിരുന്നു. സംഭവത്തെ ശ്രീനാഥിന്റെ സുഹൃത്തായ ജിതേഷ് വിശദീകരിച്ചത് ഇങ്ങനെയാണ്…ഇത് എന്റെ കൂട്ടുകാരന്‍ ശ്രീനാഥും ഭാര്യയും. രണ്ട് ദിവസം മുന്‍പായിരുന്നു ഇവരുടെ വിവാഹം. പ്രണയ വിവാഹമായിരുന്നു. ഇതിന്ന് ഇവിടെ പോസ്റ്റ് ചെയ്യാനുള്ള കാരണം എന്തെന്നാല്‍ രണ്ട് ദിവസമായി ഫേസ്ബുക്കിലും വാട്ട്‌സ്ആപ്പിലും ഒരു വാര്‍ത്ത പ്രചരിക്കുന്നു.
പതിനെട്ട്കാരി നാല്‍പത്തിയൊന്ന്കാരനൊപ്പം ഒളിച്ചോടി എന്ന രീതിയില്‍. ഏതോ ഒരു ഞരമ്പ് രോഗി എഴുതി പ്രചരിപ്പിച്ച കഥ പലരും വിശ്വസിച്ചു. എന്നാല്‍ സത്യാവസ്ഥ ഇതൊന്നുമല്ല. എനിക്ക് ശ്രീനാഥിനെ നന്നായി അറിയാം, കാരണം ഞാനും ശ്രീനാഥും കൊളവല്ലൂര്‍ ഹയര്‍ സെക്കന്ററി സ്‌കൂളില്‍ എട്ടാം ക്ലാസ്സില്‍ ഒന്നിച്ചു പഠിച്ചവരാണ്. അവന് കൂടി വന്നാല്‍ ഇരുപത്തിയെട്ടോ ഇരുപത്തി ഒന്‍പതോ വയസ്സ് കാണും.
എന്ത് ഉദ്ദേശത്തിലാണ് ഈ വാര്‍ത്ത സൃഷ്ടിച്ച ‘മഹാകവി’ഇത്തരം ഒരു അപവാദം ഉന്നയിച്ചത് എന്നെനിക്കറിയില്ല. പക്ഷേ അവനെക്കാളും നന്നായി അവന്റെ ഫോട്ടോയും മോര്‍ഫ് ചെയ്ത് അപവാദം പ്രചരിപ്പിക്കാന്‍ ഞങ്ങള്‍ക്കും അറിയാം പക്ഷെ അത് ഞങ്ങള്‍ ചെയ്യുന്നില്ല കാരണം ഈ വൃത്തികേട് ചെയ്തവന് ഇല്ലാത്തതും ഞങ്ങള്‍ക്ക് ഉള്ളതുമായ ഒന്നുണ്ട്. ഉളുപ്പും മാനവും.
ഇനി അവന്റെ നിറമോ മുടിയോ കണ്ടിട്ടാണ് ഇത്തരമൊരു വാര്‍ത്ത പ്രചരിപ്പിച്ചതെങ്കില്‍ നിങ്ങള്‍ക്ക് തെറ്റി. ഒരാണിന് അത്യാവശ്യമായി വേണ്ടത് സൗന്ദര്യമോ പണമോ വിദ്യാഭ്യാസമോ ഒന്നുമല്ല തന്റെ ജീവിതപങ്കാളിയെ സ്‌നേഹിക്കാനുള്ള മനസ്സാണ്. അത് എന്റെ കൂട്ടുകാരന് മറ്റാരേക്കാളും കൂടുതലുണ്ട് എന്നെനിക്കുറപ്പുണ്ട്. സത്യാവസ്ഥ അറിയാതെ പലരും ഈ വാര്‍ത്ത ഷെയര്‍ ചെയ്തിട്ടുണ്ട്.ഏതൊരു വര്‍ത്തയുടെയും സത്യാവസ്ഥ അറിഞ്ഞുമാത്രം ദയവ് ചെയ്ത് വാര്‍ത്തകള്‍ ഷെയര്‍ ചെയ്യുക
പെണ്‍കുട്ടിയെ ചതിയില്‍ വീഴ്ത്തിയതാകാം എന്നതുള്‍പ്പെടെയുള്ള കമന്റുകളാണ് സോഷ്യല്‍ മീഡിയയില്‍ ഇവരുടെ ചിത്രത്തിന് ലഭിച്ചത്. വിവാഹത്തിന് പ്രായം തടസ്സമാണോ എന്ന ചോദ്യവുമുണ്ടായി.