കൊച്ചി: സംസ്ഥാനത്തെ ഏറ്റവും വലിയ സംരംഭക സമ്മേളനം ‘ടൈക്കോണ്‍ കേരള 2015’ നവംബര്‍ 6, 7 തീയതികളില്‍ കൊച്ചി ലേ മെറിഡിയന്‍ കണ്‍വെന്‍ഷന്‍ സെന്ററില്‍ നടക്കും. സംരംഭകത്വം പ്രോത്സാഹിപ്പിക്കുതിനുള്ള ആഗോള സംഘടനയായ ദി ഇന്‍ഡസ് എന്റര്‍പ്രണേഴ്‌സ്(ടൈ)ന്റെ കേരളാ ഘടകമായ ടൈ കേരളയാണ് സംഘാടകര്‍. സംസ്ഥാന വ്യവസായ വാണിജ്യ വകുപ്പിന്റെ സഹകരണത്തോടെ സംഘടിപ്പിക്കുന്ന പരിപാടിയില്‍ രണ്ടായിരത്തിലധികം യുവസംരംഭകരും പ്രതിനിധികളും പങ്കെടുക്കും. ഇന്‍ഫോസിസ് സീനിയര്‍ അഡ്‌വൈസര്‍ ക്രിസ് ഗോപാലകൃഷ്ണന്‍, ഇന്ത്യന്‍ ഏഞ്ചല്‍ നെറ്റ്‌വര്‍ക്ക് പ്രസിഡന്റ് പദ്മജ രൂപരേല്‍, ഗോയിങ്ങ് ടു സ്‌കൂള്‍ ഡയറക്ടര്‍ ലിസ ഹെയ്ഡ്‌ലൊഫ്, ഹൃദ്രോഗ ശസ്ത്രക്രിയാ വിദഗ്ധന്‍ ഡോ.ശ്രീറാം നെനെ, യുവര്‍ സ്റ്റോറി മീഡിയ സ്ഥാപക ശ്രദ്ധ ശര്‍മ്മ, ഹെഡ് ഹെല്‍ഡ് ഹൈ സര്‍വ്വീസസ് മാനേജിങ്ങ് ഡയറക്ടര്‍ മദന്‍ പധകി, അപ്ഗ്രാഡ് സിഇഒ മായന്‍ക് കുമാര്‍, ഗൂഗിള്‍ ബ്രാന്‍ഡ് മാര്‍ക്കറ്റിങ്ങ് തലവന്‍ ഗോപി കല്ലായില്‍, ഹോളിഡേ ഐക്യു സ്ഥാപകന്‍ ഹരി നായര്‍, പവര്‍ കമ്മ്യൂണിക്കേഷന്‍ സിഇഒ ജോസഫ് പ്രഭാകര്‍, മള്‍ട്ടികോര്‍ വെയര്‍ ഇന്‍ക് പ്രസിഡന്റ് എ.ജി. കരുണാകരന്‍, മസാലാ ബോക്‌സ് സ്ഥാപകയായ ഹര്‍ഷാ തച്ചേരി തുടങ്ങിയ പ്രമുഖര്‍ വിവിധ സെഷനുകളില്‍ സംബന്ധിക്കും. പിച്ച് ഫെസ്റ്റിവെല്‍, ഐഡിയ എക്‌സ്‌ചേഞ്ച് സെഷന്‍, സ്റ്റാര്‍ട്ടപ്പ്് പവലിയനുകള്‍ എന്നിവ പരിപാടിയുടെ പ്രധാന ആകര്‍ഷണമാണ്.
‘പ്രതിസന്ധികള്‍ തരണം ചെയ്തുകൊണ്ട് സംരംഭകത്വം’ എന്നതാണ് സമ്മേളനത്തിന്റെ പ്രമേയമെന്ന് ടൈ കേരള പ്രസിഡന്റ് എ.വി. ജോര്‍ജ്ജ് പറഞ്ഞു. എക്‌സിക്യൂട്ടീവ് ഡയറക്ടര്‍ വിങ്ങ് കമാന്‍ഡര്‍ (റിട്ട.) കെ.ചന്ദ്രശേഖരന്‍, പ്രോഗ്രാം കമ്മിറ്റി ചെയര്‍ പേഴ്‌സണ്‍ രാജേഷ് നായര്‍, മുന്‍ പ്രസിഡണ്ട് ശിവദാസ് മേനോന്‍, ചാര്‍ട്ടേഡ് മെമ്പര്‍മാരായ കുര്യന്‍ എബ്രഹാം, അലക്‌സ് തോമസ് എന്നിവര്‍ പത്രസമ്മേളനത്തില്‍ പങ്കെടുത്തു. S