രണ്ട് മക്കളുടെ അമ്മയാണ് ചാര്‍മയില്‍ സഹാഡിയോ എന്ന 38 കാരി. രണ്ടാമത്തെ കുഞ്ഞ് ജനിച്ചതോടെ ദേഹം മുഴുവന്‍ കുരുക്കള്‍ പൊന്താന്‍ തുടങ്ങി. പിന്നീട് അത് വളര്‍ന്ന് വികൃതമയി മാറി. കാലിലെ വലിയ കുരുക്കള്‍ കാരണം എണീറ്റ് നടക്കാന്‍ പോലുമാകുന്നില്ല. പതിനെട്ട് കൊല്ലമായി വിവാഹം കഴിഞ്ഞിട്ട്. ഇപ്പോഴാണേല്‍ ജോലിക്ക് പോകാനാവുന്നില്ല. ജോലിക്ക് പോയ്‌ക്കൊണ്ടിരുന്നപ്പോള്‍ പലരും പേടിച്ച് പിന്മാറുകയായിരുന്നു. തന്റെ മക്കള്‍ തന്നില്‍ നിന്ന് ഓടി അകലുകയാണ്. ചില അപരിചിതര്‍ ചോദിക്കുന്നു താന്‍ എന്തുകൊണ്ട് ആത്മഹത്യ ചെയ്യുന്നില്ലെന്ന്. വിവാഹജീവിതം പോലും ഈ ട്യൂമര്‍ കൊണ്ട് തകര്‍ന്നു. മക്കള്‍ക്ക് ഇപ്പോല്‍ 19ഉം 15ഉം വയസാണ്. ലോകത്ത് തന്നെ ഏറ്റവും മാരകമായ അസുഖങ്ങളിലൊന്നാണ് ചര്‍മയ്ക്ക് വന്നിരിക്കുന്നത്. ഇപ്പോള്‍ രണ്ട് സര്‍ജറികള്‍ കഴിഞ്ഞിരിക്കുകയാണ് ഇവര്‍. ജനിച്ചപ്പോള്‍ മുതല്‍ ഇത്തരം കുരുക്കളുണ്ടായിരുന്നെന്നും. എന്നാല്‍ പതിനഞ്ച് കൊല്ലം മുമ്പാണ് ഇത് മാരകമായതെന്നും ഇവര്‍ പറയുന്നു. ഇതിനിടയിലും ജീവതത്തെ പോസിറ്റീവായാണ് ഇവര്‍ നോക്കി കാണുന്നത്. ഞാന്‍ എന്നെ തന്നെ സുന്ദരമായ ഒരു വ്യക്തിയായാണ് കാണുന്നതെന്നും ഇവര്‍ പറയുന്നു.
മുഖത്ത് ആയിരം കുരുക്കളുമായി യുവതി;മക്കള്‍ ഓടിയകലുന്നു; എന്തു കൊണ്ട് ആത്മഹത്യ ചെയ്യുന്നില്ലെന്ന് ചിലരുടെ ചോദ്യം
Tags: tumor