കൊച്ചി: ജെസ്‌നയെ കാണാതായി ഒരു വര്‍ഷം തികയുമ്പോള്‍ സന്തോഷകരമായ വാര്‍ത്തയാണ് പുറത്ത് വരുന്നത്. ലോക്കല്‍ പോലീസും ക്രൈംബ്രാഞ്ചും ഏറെ നാള്‍ അന്വേഷിച്ചെങ്കിലും യാതൊരു തെളിവുകളും ലഭിച്ചിരുന്നില്ല. അന്യസംസ്ഥാനങ്ങളിലും പോലീസ് ഊര്‍ജ്ജിതമായി അന്വേഷണം നടത്തിയെങ്കിലും യാതൊരു വിവരവും ലഭിച്ചിരുന്നില്ല. എന്നാല്‍ ഏറ്റവുമൊടുവില്‍ കിട്ടുന്ന വിവരമനുസരിച്ച് ജന്‌സ ബാഗ്ലൂരിലുണ്ടെന്നതാണ്. ബംഗളൂരുവിലെ ഇന്‍ഡസ്ട്രിയല്‍ ഏരിയയായ ജിഗിണിയില്‍ താമസിക്കുന്നുവെന്നാണ് മലയാളിയായ കടക്കാരന്‍ പോലീസിന് നല്‍കിയ വിവരം. ജസ്‌നയുമായി രൂപ സാദൃശ്യമുള്ള പെണ്‍കുട്ടിയാണ് ഇവിടെ താമസിക്കുന്നതെന്ന് ഇയാള്‍ പറയുന്നു.
ദിവസവും കുര്‍ത്തയും ജീന്‍സും ധരിച്ച് പോകുന്ന പെണ്‍കുട്ടിയുടെ കണ്ണടയും പല്ലിലെ കമ്പിയുമാണ് ഇയാള്‍ ശ്രദ്ധിച്ചത്. രണ്ടു തവണ പെണ്‍കുട്ടി ഈ കടയില്‍ എത്തുകയും ചെയ്തു. സംശയം തോന്നിയ മലയാളിയായ കടയുടമ പെണ്‍കുട്ടിയെ സസൂക്ഷ്മം നിരീക്ഷിച്ചു. ഇതോടെ യുവതി കടയില്‍ നിന്ന് ഇറങ്ങിപ്പോയി. പിറ്റേന്ന് ആ വഴി പെണ്‍കുട്ടി വന്നപ്പോള്‍ അയാള്‍ മൊബൈല്‍ ക്യാമറയില്‍ പകര്‍ത്തിയ ദൃശ്യമാണ് ഒടുവിലായി പുറത്തു വന്നിരിക്കുന്നത്. ഇളംനീല ജീന്‍സും റോസ് പ്രിന്റഡ് കുര്‍ത്തയും ധരിച്ച് കഴുത്തില്‍ ഷാളും പുറത്ത് ബാഗും തൂക്കി നടന്നു പോകുന്ന യുവതിയുടെ ദൃശ്യം പത്തനംതിട്ടക്കാരനായ സുഹൃത്ത് മുഖേനെ പൊലീസിന് കൈമാറി. അത് ജസ്‌നയാണെന്ന ഉറപ്പിലാണ് പോലീസും.
10 ദിവസത്തിനുള്ളില്‍ ജെസ്‌നയെ കണ്ടെത്തുമെന്നും അന്നത്തെ ഡിവൈഎസ്പി ആര്‍ ചന്ദ്രശേഖരപിള്ള അറിയിച്ചിരുന്നു. അന്യമതസ്ഥനായ കാമുകനൊപ്പമാണ് ജെസ്‌നയുടെ താമസം. ഇന്‍ഡസ്ട്രിയല്‍ ഏരിയയിലെ ഒരു സ്ഥാപനത്തില്‍ കള്ളപ്പേരിലാണ് ജെസ്‌ന ജോലി ചെയ്യുന്നത്. ഈ വിവരം കര്‍ണാടക പൊലീസ് കേരളാ പൊലീസിന് കൈമാറിയിരുന്നു. വിവരം അറിഞ്ഞ് പൊലീസ് എത്തുന്നതിന് മുന്‍പ് ജെസ്‌ന മുങ്ങുകയാണെന്നാണ് പൊലീസ് പറയുന്നത്. ജെസ്‌ന ജീവിച്ചിരിപ്പുണ്ടെന്നു കര്‍ണാടക പൊലീസ് അറിയിച്ചെന്നും കേരളാ പൊലീസ് നേരത്തെ സൂചന നല്‍കിയിരുന്നു.
കഴിഞ്ഞ മാര്‍ച്ച് 22-നു രാവിലെ 10.40-നാണ് മേുക്കൂട്ടുതറ കുന്നത്തുവീട്ടില്‍ ജെയിംസ് ജോസഫിന്റെ മകള്‍ ജെസ്നയെ കാണാതായത്. ‘അയാം ഗോയിങ് ടു െഡെ’ എന്ന ജെസ്നയുടെ അവസാനസന്ദേശം തെറ്റിദ്ധാരണ സൃഷ്ടിക്കാനായിരുന്നെന്നും അജ്ഞാതവാസത്തിനു പിന്നില്‍ ചില സ്ഥാപനങ്ങള്‍ക്കു പങ്കുണ്ടെന്നും പൊലീസ് കണ്ടെത്തി. തുടര്‍ന്നാണ് മറ്റ് സംസ്ഥാനങ്ങളിലേക്ക് അന്വേഷണം വ്യാപിപ്പിച്ചത്. എന്നാല്‍ ഒരു തുമ്പും കിട്ടിയില്ല. പിന്നീട് മുഖ്യമന്ത്രി പിണറായി വിജയന്റെ നിര്‍ദ്ദേശപ്രകാരമാണ് എസ്പി: എ. റഷീദിന്റെ നേതൃത്വത്തില്‍ പ്രത്യേകാന്വേഷണസംഘം രൂപീകരിച്ചത്. അന്വേഷണത്തിന്റെ ഭാഗമായി തമിഴ്നാട്, കര്‍ണാടക പൊലീസ് ഉദ്യോഗസ്ഥരെയും ദൗത്യസേനയില്‍ ഉള്‍പ്പെടുത്തിയിരുന്നു.