കോഹ്‌ലി പൊളിച്ചു:പാകിസ്ഥാനെതിരെ ഇന്ത്യക്ക് ആറുവിക്കറ്റ് വിജയം

ട്വന്റി20 ലോകകപ്പിലെ യുദ്ധത്തില്‍ പാക്കിസ്ഥാനെതിരെ ഇന്ത്യക്ക് ആറു വിക്കറ്റ് ജയം. പാക്കിസ്ഥാനെതിരെ കോഹ്‌ലി അര്‍ധസെഞ്ചുറി നേടി . 11 പന്തില്‍ 10 റണ്‍സെടുത്ത രോഹിത് ശര്‍മയാണ് ആദ്യം പുറത്തായത്. മുഹമ്മദ് ആമിറിനാണ് വിക്കറ്റ്. ആറു റണ്‍സെടുത്ത ശിഖര്‍ ധവാനെയും തുടര്‍ന്ന് വന്ന റെയനയെയും മുഹമ്മദ് സാമി പുറത്താക്കി. 24 റണ്‍സെടുത്ത യുവ്‌രാജിനെ വഹാബ്‌റിയാസ് പുറത്താക്കി

ആദ്യം ബാറ്റുചെയ്ത പാക്കിസ്ഥാന്‍ 18 ഓവറില്‍ 5 വിക്കറ്റ് നഷ്ടത്തില്‍118 റണ്‍സെടുത്തു. 17 റണ്‍സെടുത്ത ഷര്‍ജീല്‍ ഖാന്റെ വിക്കറ്റാണ് പാക്കിസ്ഥാന് ആദ്യം നഷ്ടമായത്. ഷര്‍ജീല്‍ ഖാനെ റെയ്‌നയുടെ പന്തില്‍ ഹാര്‍ദിക് പാണ്ഡ്യപിടിച്ച് പുറത്താക്കി. 25 റണ്‍സെടുത്ത അഹമ്മദ് ഷെഹസാദിനെ ബുമ്ര പുറത്താക്കി. എട്ടു റണ്‍സെടുത്ത് അഫ്രിദിയെ പാണ്ഡ്യയും 22 റണ്‍സെടുത്ത ഉമര്‍ അക്മലിനെ ജഡേജയും 26 റണ്‍സെടുത്ത മാലിക്കിനെ നെഹ്‌റയും പുറത്താക്കി. മഴമൂലം മല്‍സരം 18 ഓവറാക്കി വെട്ടിച്ചുരുക്കി.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക
Top