കോവിഡ് പ്രോട്ടോക്കോള്‍ ലംഘിച്ചെന്ന കേസിന് പിന്നില്‍ പകപോക്കല്‍: സാബു ജേക്കബ്

കൊച്ചി: കോവിഡ് പ്രോട്ടോക്കോള്‍ ലംഘിച്ചെന്ന കേസിന് പിന്നില്‍ പകപോക്കലെന്ന് സാബു എം. ജേക്കബ്. നടപ്പിലാക്കുന്നത് ഇരട്ടനീതിയാണെന്നും സംസ്‌കാര ചടങ്ങ് നടത്തിയത് പോലീസിന്റെ അനുമതിയോടെയാണെന്നും സാബു ജേക്കബ് പറഞ്ഞു.

ദീപുവിന്റെ മരണത്തിലുള്ള എം.എല്‍.എയുടെ ഇടപെടലാണ് ഇത് വ്യക്തമാക്കുന്നത്. മൃതദേഹവും വഹിച്ച് ആംബുലന്‍സ് പോയപ്പോള്‍ അതിന് പിന്നാലെ വാഹനങ്ങള്‍ പോയെന്നത് ശരിയാണ്. സാധാരണ ഗതിയില്‍ ഒരു മൃതദേഹം പോകുമ്പോള്‍ അതിന് പിന്നാലെ ഒരു കാറില്‍ ഞാന്‍ പോയി എന്നത് ശരിയാണ്. എന്നാല്‍ അത് വിലാപയാത്ര ആയിരുന്നില്ല. കാല്‍നട ജാഥയോ മറ്റോ നടന്നിട്ടില്ല. ഒരു വാഹനം മറ്റൊരു വാഹനത്തിന്റെ പിറകെ പോകുന്നത് എങ്ങനെ റോഡ് ബ്ലോക്ക് ആകുമെന്ന് സാബു എം. ജേക്കബ് ചോദിച്ചു.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

ദീപുവിന്റെ സംസ്‌കാര ചടങ്ങില്‍ പങ്കെടുത്ത 1000 പേര്‍ക്കെതിരെ ഗതാഗത തടസം സൃഷ്ടിച്ചതിനും നിയമവിരുദ്ധമായി സംഘം ചേര്‍ന്നതിനുമാണ് കേസെടുത്തത്.

Top