
തിരുവനന്തപുരം: വെഞ്ഞാറമൂട്ടിൽ രണ്ട് ഡിവൈഎഫ് പ്രവർത്തകരെ വെട്ടിക്കൊലപ്പെടുത്തിയ കേസ് അന്വോഷണം പുരോഗമിക്കുമ്പോൾ കോൺഗ്രസ് കൂടുതൽ പ്രതിസന്ധിയിൽ ആവുകയാണ് . കേസിലെ മുഖ്യ പ്രതികളിൽ ഒരാളായ ഐഎന്‍ടിയുസി പ്രവര്‍ത്തകന്‍ ഉണ്ണി ആത്മഹത്യയ്ക്ക് ശ്രമിച്ചെന്ന് പൊലീസ്. മദപുരത്തെ കാട്ടില്‍ ഒളിവില്‍ കഴിയുന്നതിനിടെയായിരുന്നു ആത്മഹത്യാ ശ്രമം. മരത്തില്‍ തൂങ്ങിമരിക്കാന്‍ ശ്രമിച്ചെങ്കിലും മരച്ചില്ല ഒടിഞ്ഞ് നിലത്ത് വീണെന്നും പൊലീസ് പറഞ്ഞു.
കൊലപാതകത്തിൽ നേരിട്ട് പങ്കുള്ള ആളാണ് ഉണ്ണിയെന്നാണു പൊലീസ് പറയുന്നത്. നാല് ദിവസമായി ഒളിവിൽ കഴിഞ്ഞ ഉണ്ണിയെ വെഞ്ഞാറമൂടിനടുത്ത് മദപുരത്തുള്ള ഒളിസങ്കേതത്തിൽ നിന്നാണ് പിടികൂടിയത്. ഇതോടെ പിടിയിലായവരുടെ എണ്ണം എട്ടായി. തിരിച്ചറിഞ്ഞവരിൽ അൻസർ മാത്രമാണ് ഇനി പിടിയിലാകാനുള്ളത്. മാണിക്കൽ പഞ്ചായത്തിലെ ഐഎൻടിയുസി പ്രവർത്തകനാണ് ഉണ്ണി.
അതേസമയം ഡിവൈഎഫ്‌ഐ നേതാക്കളായ മിഥിലാജിനേയും ഹക്ക് മുഹമ്മദിനേയും വെട്ടികൊന്ന സംഭവത്തിൽ കോൺഗ്രസ് നേതാക്കൾക്കും പങ്കുണ്ടെന്ന് ഡിവൈഎഫ്‌ഐ സംസ്‌ഥാന സെക്രട്ടറി എ എ റഹീം . കൊലപാതകത്തിന്റെ ഗൂഢാലോചനയിൽ കോൺഗ്രസ് നേതാക്കൾക്കും പങ്കുണ്ട്. . കൊലയാളി സംഘവുമായി കോൺഗ്രസ് നേതാക്കൾക്ക് നേരിട്ട് ബന്ധമുണ്ടെന്നും വാർത്താസമ്മേളനത്തിൽ റഹീം പറഞ്ഞു.
കൊല്ലപ്പെട്ടവർക്കെതിരെ കോൺഗ്രസ് നടത്തുന്ന വ്യാജ ആരോപണങ്ങൾ പ്രതികളെ ഭാവിയിൽ സഹായിക്കാനാണ്. ഇരകളുടെ കുടുംബത്തെ വ്യക്‌തിഹത്യ ചെയ്യുന്ന നിലപാട് തിരുത്താൻ കോൺഗ്രസ് നേതൃത്വം തയ്യാറാകണം . അതൊരു രാഷ്‌ട്രീയ മാന്യതയാണ്.
കോൺഗ്രസ് ബ്ലോക്ക് നേതാക്കളായ ആനക്കുടി ഷാനവാസ്, ആനാട് ജയൻ, ബ്ലോക് പ്രസിഡന്റ് പുരുഷോത്തൻ നായർ എന്നിവർ കൊലയാളി സംഘവുമായി ഗൂഢാലോചനയിൽ പങ്കെടുത്തിട്ടുണ്ട്. ഇവർ മുഖ്യപ്രതിയായ സജീവുമായി നേരിട്ട് ബന്ധം പുലർത്തിയിട്ടുണ്ട്. ആസൂത്രണം കൂടതൽ വ്യക്‌തമാണ്.
ഡിസിസി നേതാക്കൾക്കും പ്രതികളുമായി ബന്ധമുണ്ട്. കേസിൽ പിടിയിലായ ഉണ്ണിയെ ഇതുവരെ കോൺഗ്രസ് പുറത്താക്കിയിട്ടില്ല. കോൺഗ്രസിന്റെ വാർഡ് പ്രസിഡന്റാണ് അയാൾ. മറ്റൊരു കൊലപാതക കേസിലും പ്രതിയാണിയാൾ . എന്തുകൊണ്ടാണ് ഉണ്ണിയെ പുറത്താക്കാത്തത്. കോൺഗ്രസ് നേരിട്ട് നടത്തിയ കൊലപാതകമായത് കൊണ്ടല്ലേ ഇതുവരെ നടപടി എടുക്കാത്തത്.കേസിൽ പ്രതിയായ ഷജിത്തിനെ അടൂർ പ്രകാശ് നേരിട്ട് കണ്ടിട്ടുമുണ്ട്.