മയിലുകള്‍ ഇണ ചേര്‍ന്ന് മുതലക്കുഞ്ഞിനെ പ്രസവിക്കുമോ? മയിലുകള്‍ക്ക് പുതിയ പ്രജനന സിദ്ധാന്തമുണ്ടാക്കിയ ജഡ്ജിയെ കളിയാക്കി ട്വിങ്കിള്‍ഖന്ന

മയിലുകളുടെ ഇണ ചേരലിനെക്കുറിച്ച് പുതിയ സിദ്ധാന്തം ആവിഷ്‌ക്കരിച്ച് പരിഹാസ്യനായ ജഡ്ജിയെ കളിയാക്കി ബോളിവുഡി നടി ട്വിങ്കിള്‍ ഖന്ന. മയില്‍ ദമ്പതികളുടെ കിടപ്പറ സംഭാഷണമെന്ന രീതിയിലാണ്, ട്വിങ്കിളിന്റെ പരിഹാസം.

രാജസ്ഥാന്‍ ഹൈക്കോടതി ജഡ്ജി മഹേഷ് ചന്ദ്ര ശര്‍മയെ ആണ് ഇന്‍സ്റ്റാഗ്രാമിലൂടെ ട്വിങ്കിള്‍ പരിഹസിക്കുന്നത്. ആണ്‍മയില്‍ പെണ്‍മയിലുമായി ലൈംഗികബന്ധത്തില്‍ ഏര്‍പ്പെടാറില്ലെന്നും ആണ്‍മയിലിന്റെ കണ്ണീര്‍ കുടിച്ചാണ് പെണ്‍മയില്‍ ഗര്‍ഭം ധരിക്കുന്നതെന്നുമായിരുന്നു ശര്‍മയുടെ നിരീക്ഷണം. ബ്രഹ്മചാരിയായി കഴിയുന്നതിനാലാണ് മയിലിനെ ദേശീയ പക്ഷിയാക്കിയതെന്നും ശര്‍മ നിരീക്ഷിച്ചു. ഇതിനെതിരെയാണ് ട്വിങ്കിളിന്റെ പോസ്റ്റ്.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

ആണ്‍മയില്‍: നമ്മുടെ കുഞ്ഞിന് എന്നെപ്പോലെ മനോഹരമായ പീലികള്‍ക്ക് പകരം ചെതുമ്പലുകളാണല്ലോ ഉള്ളത്.

പെണ്‍മയില്‍: കേള്‍ക്കൂ ഇത് നിങ്ങളുടെ പിഴയാണ്. ആ രാത്രി നിങ്ങള്‍ ഒരുപക്ഷേ പൊഴിച്ചത് മുതലക്കണ്ണീരായിരിക്കും.

വിദേശത്തായിരുന്നതിനാല്‍ നാട്ടിലെ ഇത്തരം തമാശകളെല്ലാം നഷ്ടമായിരിക്കുകയാണെന്നും ട്വിങ്കിള്‍ കുറിച്ചു.

twinkle1

Top