ന്യൂഡല്‍ഹി: മൂന്ന് വയസ്സുളള ഇരട്ടക്കുട്ടികള്‍ വാഷിംഗ് മെഷീനില്‍ വീണ് മരിച്ചു. ഡല്‍ഹിയിലെ രോഹിണിയിലാണ് സംഭവം. രോഹിനിയിലെ സെക്ടര്‍ ഒന്നിലെ ഒരു അപ്പാര്‍ട്ട്മെന്റിലാണ് സംഭവം. വീട്ടില്‍ കളിക്കുകയായിരുന്ന ഇരട്ട സഹോദരങ്ങളാണ് വാഷിംഗ് മെഷീനില്‍ വീണത്. കുട്ടികളുടെ അമ്മ പുറത്ത് പോയ സമയത്താണ് ദുരന്തമുണ്ടായത്.
കുട്ടികളുടെ അമ്മ വാഷിംഗ് മെഷീന്‍ പ്രവര്‍ത്തിപ്പിക്കാന്‍ സജ്ജമാക്കിയ ശേഷം പുറത്ത് സോപ്പ് പൊടി വാങ്ങാന്‍ പോയ സമയത്താണ് അപകടമുണ്ടായത്. ആറ് മിനിറ്റിന് ശേഷം പുറത്ത് നിന്ന് മടങ്ങിയെത്തിയ യുവതി കുട്ടികളെ കാണാഞ്ഞതിനെ തുടര്‍ന്ന് നടത്തിയ പരിശോധനയിലാണ് വാഷിംഗ് മെഷീനില്‍ വീണ് മരിച്ച നിലയില്‍ കുട്ടികളെ കണ്ടെത്തിയത്.
കുട്ടികളെ ഉടന്‍ ആശുപത്രിയില്‍ എത്തിച്ചുവെങ്കിലും മരണം സംഭവിച്ചിരുന്നു. വാഷിംഗ് മെഷീനിലെ വെള്ളത്തില്‍ മുങ്ങി മരിച്ചതാകാമെന്നാണ് പ്രാഥമിക നിഗമനം. മൃതദേഹം പോസ്റ്റ്മോര്‍ട്ടത്തിന് അയച്ചു.