സിനിമാ ഡെസ്‌ക്
മുംബൈ: ക്രിക്കറ്റ് മത്സരത്തിനിടെ അമ്പയർക്കു പിഴച്ചെന്നു ട്വിറ്ററിൽ പറഞ്ഞ് അമിതാബ് ബച്ചന് ക്രിക്കറ്റ് പ്രേമികളുടെ പൊങ്കാല. മുംബൈ ഇന്ത്യൻസ് റൈസിങ് പുനെ സൂപ്പർജയന്റിനോട് തോറ്റ മത്സരത്തിൽ അമ്പയറിന് പിഴച്ചെന്നു പറഞ്ഞ അമിതാഭ് ബച്ചനെയാണ് ആരാധകർ വലിച്ചു കീറി ഒട്ടിച്ചത്.
Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1
| Telegram Group | Google News
ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക
മുന്നു റണ്ണിന് മുംബൈ ഇന്ത്യൻസ് പരാജയപ്പെട്ടപ്പോൾ ആണ് അവസാന ഓവറിൽ അമ്പയറിന് പിഴച്ചെന്ന വാദവുമായി ബിഗ് ബി ട്വിറ്ററിൽ പ്രത്യക്ഷപ്പെട്ടത്. അവസാന ഓവറിലെ മൂന്നാമത്തെ പന്ത് വൈഡ് ആണെന്ന് ആയിരുന്നു ബിഗ് ബിയുടെ വാദം. എന്നാൽ, ട്വിറ്ററിൽ വൈഡ് വിളിച്ച അമിതാഭ് ബച്ചനോട് ആദ്യം പോയി കളി പഠിച്ചിട്ട് വരൂ എന്നാണ് ക്രിക്കറ്റ് പ്രേമികൾ പറഞ്ഞത്.
കളിയുടെ റീപ്ലേ കണ്ട് ക്രിക്കറ്റിലെ നിയമങ്ങൾ ഒക്കെ പഠിച്ചിട്ട് വരാൻ മറ്റൊരാളുടെ നിർദ്ദേശം.