കശ്മീർ: അതിർത്തിയിൽ സംശയകരമായ നിലയിൽ കണ്ടെത്തിയ രണ്ട് പാക് പൗരന്മാരെ ഭാരത സൈന്യം കസ്റ്റഡിയിലെടുത്തു. ഒരാളെ പാക്കിസ്ഥാൻ അതിർത്തിയായ അസ്റ്റില്ലയിൽ നിന്നും മറ്റൊരാളെ പാക് അധീന കശ്മീർ അതിർത്തിയിൽ നിന്നുമാണ് പിടികൂടിയത്.
പട്രോളിങ്ങിനിടെ അന്താരാഷ്ട്ര അതിർത്തിക്കടുത്തുള്ള അസ്റ്റില്ലയിൽ നിന്ന് 32 കാരനെ സംശയകരമായ നിലയിൽ കണ്ടെത്തുകയായിരുന്നു. അബു ബക്കർ എന്ന ഇയാളെ സൈന്യം കൂടുതൽ ചോദ്യം ചെയ്യലുകൾക്കായി പൊലീസിന് കൈമാറി.
ആർമിയും പൊലീസും ചേർന്നാണ് പാക്കധീന കശ്മീരിലെ സൗജൻ സെക്ടറിൽ നിന്ന് 41 കാരനെ പിടികൂടിയത്. മുഹമ്മദ് റഷീദ് ഖാൻ എന്ന ഇയാളെ കൂടുതൽ ചോദ്യം ചെയ്തുവരികയാണ്.
കഴിഞ്ഞ ആഴ്ച അതർത്തിയിൽ മൂന്ന് പേരെ പിടികൂടിയിരുന്നു. ഇവരിലൊരാൾ പാക് പൗരനും മറ്റൊരാൾ ലശ്കർ-ഇ-ത്വയ്ബ പ്രവർത്തകനുമാണ് എന്ന് കരുതുന്നു.
ഏറ്റവും പെട്ടന്ന് ഞങ്ങളുടെ വാര്‍ത്തകള്‍ നിങ്ങളില്‍ എത്താന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക് പേജ് LIKE ചെയ്യുക:https://www.facebook.com/DailyIndianHeraldnews/