നിപ കോഴിക്കോട് നിന്ന് വിട്ടൊഴിയുന്നു; ഒൻപത് വയസുകാരൻ ഉൾപ്പെടെ രണ്ടുപേർ രോ​ഗമുക്തരായി

കോഴിക്കോട്: നിപ കോഴിക്കോട് നിന്ന് വിട്ടൊഴിയുന്നു. ചികിത്സില്‍ കഴിഞ്ഞിരുന്ന ഒന്‍പത് വയസുകാരന്റേയും 25 വയസുകാരന്റേയും സ്രവ പരിശോധനാ ഫലം നെഗറ്റീവ്. ഇരുവരും ഇന്ന് ആശുപത്രി വിടും. മുന്‍പ് നിപ ബാധിച്ച് മരിച്ചയാളുടെ മകനും ബന്ധുവുമാണ് ഇപ്പോള്‍ ആശുപത്രി വിടുന്നത്.

നിപ ബാധിതരുടെ സമ്പര്‍ക്ക പട്ടികയില്‍ ഉള്ളവരുടെ പരിശോധനാ ഫലങ്ങള്‍ നെഗറ്റീവായതോടെ കോഴിക്കോട്ടെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ കഴിഞ്ഞ ദിവസം തുറന്നിരുന്നു. ഹൈ സെക്യൂരിറ്റി ആനിമല്‍ ഡിസീസസിലേക്ക് അയച്ച 42 സാമ്പിളുകളും കഴിഞ്ഞ ദിവസം നെഗറ്റീവായിരുന്നു. വവ്വാലുകള്‍ ഉള്‍പ്പെടെയുള്ളവയുടെ സാമ്പിളുകളാണ് നെഗറ്റീവ് ആയത്.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

സെപ്റ്റംബര്‍ 21 നാണ് വവ്വാലുകള്‍, കാട്ടു പന്നി എന്നിവ ഉള്‍പ്പെടെയുള്ളവയുടെ സാമ്പിളുകള്‍ പരിശോധനയ്ക്ക് അയച്ചത്. ആദ്യം നിപ ബാധിച്ച് മരിച്ച മുഹമ്മദലിയുടെ പ്രദേശമായ മരുതോങ്കരയില്‍ നിന്നാണ് പ്രധാനമായും സാമ്പിളുകള്‍ ശേഖരിച്ചത്. ഈ പ്രദേശത്ത് കാട്ടുപന്നികള്‍ തുടര്‍ച്ചയായി ചത്ത നിലയില്‍ കാണപ്പെട്ടത് സംശയത്തിന് ഇടയാക്കിയിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലാണ് ഈ മേഖല കേന്ദ്രീകരിച്ച് പരിശോധന നടത്തിയിരുന്നത്.

 

Top