പാലക്കാട്: വിദ്യാര്‍ത്ഥിയുടെ ആത്മഹത്യയിയോട വിവാദത്തിലായ നെഹ്‌റു ഗ്രൂപ്പിന്റെ ആശുപത്രിയില്‍ രണ്ടു വനിതാ ജീവനക്കാര്‍ ആത്മഹത്യയ്ക്ക് ശ്രമിച്ചു. ഒറ്റപ്പാലം വാണിയംകുളത്തെ പികെ ദാസ് ഹോസ്പിറ്റലിലെ റേഡിയേഷന്‍ വിഭാഗത്തിലെ ജീവനക്കാരികളാണ് ആത്മഹത്യക്ക് ശ്രമിച്ചതായി റിപ്പോര്‍ട്ടുകളുള്ളത്. രണ്ടും പേരും തീവ്ര പരിചരണ വിഭാഗത്തില്‍ ചികിത്സയിലാണ്. ഇന്നലെ രാത്രിയിലാണ് ഇവര്‍ ആത്മഹത്യക്ക് ശ്രമിച്ചത്. ഇവര്‍ക്ക് രണ്ടുപേര്‍ക്കും ഒരു മാസം മുമ്പ് പിരിച്ചുവിടല്‍ നോട്ടീസ് നല്‍കിയിരുന്നതായും ഇതാണ് ആത്മഹത്യയ്ക്ക് പ്രേരണയായതെന്നും റിപ്പോര്‍ട്ടുണ്ട്.
ആഴ്ച്ചകള്‍ക്ക് മുമ്പാണ് നെഹ്‌റു ഗ്രൂപ്പിന്റെ കോളെജില്‍ ജിഷ്ണു പ്രണോയ് എന്ന വിദ്യാര്‍ത്ഥി ആത്മഹത്യചെയ്തത്. സംഭവം വന്‍ വിദ്യാര്‍ത്ഥി പ്രക്ഷോഭങ്ങള്‍ക്ക് കാരണമാവുകയും കാരണക്കാരായ അധ്യാപകരെ സസ്‌പെന്റ് ചെയ്യുകയും ചെയ്തിരുന്നു. നെഹ്‌റു ഗ്രൂപ്പിന്റെ ആശുപത്രിയിലും ജീവനക്കാര്‍ക്ക് പിഡനം ഏല്‍ക്കേണ്ടിവരുന്നതാണ്യ ഈ സംഭവവും വ്യക്തമാക്കുന്നത്.
ജിഷ്ണുവിന്റെ മരണവുമായി ബന്ധപ്പെട്ട വിഷയത്തില്‍ പൊലീസ് അന്വേഷണം നടക്കുകയാണ്. ഇതുമായി ബന്ധപ്പെട്ട് വൈസ് പ്രിന്‍സിപ്പല്‍ ഡോ.എന്‍.കെ ശക്തിവേല്‍, പിആര്‍ഒ സഞ്ജിത്ത് കെ വിശ്വനാഥന്‍, അദ്ധ്യാപകന്‍ സി.പി പ്രവീണ്‍ എന്നിവരെയാണ് സസ്പെന്‍ഡ് ചെയ്തിരിക്കുന്നത്. അന്വേഷണത്തോട് പൂര്‍ണമായും സഹകരിക്കുമെന്നും നെഹ്റു കോളെജ് മാനെജ്മെന്റ് അറിയിച്ചു.