കോൺ​ഗ്രസ് നേതാക്കൾക്കെതിരായ തീവ്രവാദ ആരോപണം;രണ്ട് പൊലീസുകാർക്ക് സസ്‌പെൻഷൻ

ആലുവ: മോഫിയയുടെ മരണവുമായി ബന്ധപ്പെട്ട് ആലുവയിൽ സമരം നടത്തിയവർക്കെതിരെ തീവ്രവാദ പരാമർശം നടത്തിയ സംഭവത്തിൽ മൂന്ന് പൊലീസുകാർക്ക് സസ്‌പെൻഷൻ. ആലുവ പ്രിൻസിപ്പൽ എസ്.ഐ ആർ. വിനോദ്, ഗ്രേഡ് എസ്.ഐ രാജേഷ് എന്നിവരെ സസ്‌പെൻഡ് ചെയ്തു.മോഫിയ കേസിൽ സമരം ചെയ്ത കോൺ​ഗ്രസ് പ്രവർത്തകരുടെ കസ്റ്റഡി റിപ്പോർട്ടിലാണ് തീവ്രവാദ പരാമർശം ഉണ്ടായിരിക്കുന്നത്. വിഷയത്തിൽ മുനമ്പം ഡിവൈഎസ്.പിയോട് അന്വേഷണം നടത്തി റിപ്പോർട്ട് സമർപ്പിക്കാൻ തിരുവനന്തപുരം ഡിഐജി ആവശ്യപ്പെട്ടിട്ടുണ്ട്. അൻവർ സാദത്ത് എംഎൽഎയുടെ പരാതിയിലാണ് നടപടി.

ഡിഐജി ആണ് സസ്പെൻഡ് ചെയ്തത്. അറസ്റ്റിലായ അൽ അമീൻ, അനസ്, നജീബ് എന്നിവരുടെ റിമാൻഡ് റിപ്പോർട്ടിലാണ് തീവ്രവാദികൾ എന്ന് പരാമർശിച്ചത്. ആരോപണം കോടതി തള്ളി ഇവർക്ക് ജാമ്യം നൽകിയിരുന്നു. പൊലീസിന്റെ പരാമർശം ഗൂഢ ലക്ഷ്യത്തോടെയാണന്ന് ആഭ്യന്തര അന്വേഷണത്തിൽ കണ്ടെത്തിയിരുന്നു. സംഭവത്തിൽ വകുപ്പുതല അന്വേഷണം നടത്താനും തീരുമാനിച്ചിട്ടുണ്ട്. മുനമ്പം ഡിവൈഎസ്പി വിശദമായ അന്വേഷണം നടത്തും.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

നേരത്തെ വിഷയത്തിൽ കേരളാ പൊലീസിന് മുന്നറിയിപ്പുമായി കെപിസിസി അധ്യക്ഷൻ കെ. സുധാകരൻ രം​ഗത്തുവന്നിരുന്നു. മുസ്ലിം പേരുണ്ടായാൽ തീവ്രവാദിയാക്കുന്ന നിൻ്റെയൊക്കെ മതവെറി, ഞങ്ങൾ കോൺഗ്രസ്സുകാരോട് വേണ്ട. ഇത് കേരളമാണ്, ഗുജറാത്തല്ല. നിങ്ങൾക്ക് ശമ്പളം തരുന്നത് ആർഎസ്എസിന്റെ നാഗ്പൂർ കാര്യാലയത്തിൽ നിന്നുമല്ല. നിങ്ങൾ തിരുത്തും.

ഞങ്ങൾ നിങ്ങളെ തിരുത്തിച്ചിരിക്കും. കെ സുധാകരൻ ട്വീറ്റ് ചെയ്തു.ആലുവയിലെ യൂത്ത് കോൺഗ്രസ്‌, കെ എസ് യു നേതാക്കളുടെ പേരു കണ്ട് അവർക്ക് തീവ്രവാദി ബന്ധമുണ്ടോ എന്നന്വേഷിക്കണമെന്ന് റിമാൻഡ് റിപ്പോർട്ടിൽ എഴുതിവെച്ച പോലീസ് ഉദ്യോഗസ്ഥരോട്, “മുസ്ലിം പേരുണ്ടായാൽ തീവ്രവാദിയാക്കുന്ന നിൻ്റെയൊക്കെ മതവെറി, ഞങ്ങൾ കോൺഗ്രസ്സുകാരോട് വേണ്ട. ഇത് കേരളമാണ്, ഗുജറാത്തല്ല. നിങ്ങൾക്ക് ശമ്പളം തരുന്നത് ആർഎസ്എസിന്റെ നാഗ്പൂർ കാര്യാലയത്തിൽ നിന്നുമല്ല. നിങ്ങൾ തിരുത്തും.

ഞങ്ങൾ നിങ്ങളെ തിരുത്തിച്ചിരിക്കും.മോഫിയ കേസിൽ അറസ്റ്റ് ചെയ്യപ്പെട്ട കോൺ​ഗ്രസ് പ്രാദേശിക നേതാക്കളുടെ തീവ്രവാദ ബന്ധം സംശയിക്കുന്നതായിട്ടാണ് കസ്റ്റഡി റിപ്പോർട്ടിലെ പരാമർശം. കെഎസ്.യു ആലുവ മണ്ഡലം പ്രസിഡൻറ് അൽ അമീൻ, കോൺഗ്രസ് കീഴ്മാട് മണ്ഡലം പ്രസിഡൻറ് നജീബ്, ബൂത്ത് വൈസ് പ്രസിന‍്റ് അനസ് എന്നിവരാണ് കേസിൽ അറസ്റ്റ് ചെയ്യപ്പെട്ടത്. പൊതുമുതൽ നശിപ്പിച്ച കുറ്റത്തിനായിരുന്നു അറസ്റ്റ്.

Top