അമേരിക്കന്‍ സൈനീക വിമാനങ്ങള്‍ കൂട്ടിയിടിച്ചു!! അപകടം പരിശീന പറക്കലിനിടെ; ആറ്‌പേരെ കാണാതായി

പരിശീലനത്തിന്റെ ഭാഗമായി പറന്ന രണ്ട് അമേരിക്കന്‍ സൈനിക വിമാനങ്ങള്‍ കൂട്ടിയിടിച്ചു. പതിവായി പരിശീലന പറക്കല്‍ നടത്തുന്ന വിമാനങ്ങളാണ് അപകടത്തില്‍പെട്ടത്. ഇരു വിമാനത്തിലുമായി ആറുപേരെ കാണാതായി. തെക്കു – പടിഞ്ഞാറന്‍ ജപ്പാനിലെ മുറോട്ടോ മുനമ്പിനു 100 മീറ്ററോളം അകലെ കടലിനു മുകളില്‍ വച്ചായിരുന്നു അപകടം.

രണ്ടുപേരെ വഹിച്ചിരുന്ന എഫ്/എ – 18 ഫൈറ്റര്‍ ജെറ്റും അഞ്ചുപേരുമായി പറന്ന കെസി-130 ഇന്ധന ടാങ്കര്‍ വിമാനവുമാണ് കൂട്ടിയിടിച്ചത്.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

ഏഴുപേരില്‍ ഒരാളെ രക്ഷപ്പെടുത്തിയിട്ടുണ്ട്. ഇയാളുടെ നില തൃപ്തികരമാണെന്നാണ് വിവരം. ഇയാള്‍ ഫൈറ്റര്‍ ജെറ്റിലുണ്ടായിരുന്നയാളാണ്. യുഎസ്, ജപ്പാന്‍ സൈന്യം സംയുക്തമായാണ് തിരച്ചില്‍ നടത്തുന്നതെന്ന് ജപ്പാന്‍ പ്രതിരോധ മന്ത്രി തകേഷി ഐവായ അറിയിച്ചു. പ്രാദേശിക സമയം പുലര്‍ച്ചെ രണ്ടുമണിയോടെയാണ് അപകടം ഉണ്ടായതെന്ന് മൂന്നാമത് മറൈന്‍ എക്‌സ്‌പെഡിഷനറി ഫോഴ്‌സ് വാര്‍ത്താക്കുറിപ്പില്‍ അറിയിച്ചു.

Top