കോഴിക്കോട്: മുഖത്തെ മുറിവിന് ആശുപത്രിയിലെത്തിയ രണ്ടരവയസുകാരന് ചികിത്സാപിഴവിനിടെ മരിച്ചു. ചില്ല് കൊണ്ടുണ്ടായ മുറിവ് മാറ്റാന്‍ പ്ലാസ്റ്റിക് സര്‍ജറിക്കായാണ് കോഴിക്കോട് മലബാര്‍ ആശുപത്രിയില്‍ കുട്ടിയെ പ്രവേശിപ്പിച്ചത്. എന്നാല്‍ സര്‍ജറിക്ക് റൂമിലേക്ക് കൊണ്ടുപോയ കുട്ടി മരിച്ച വിവരമാണ് പിന്നീട് അറിയുന്നത്.എന്നാല്‍ അനസ്തേഷ്യ നല്‍കിയപ്പോഴുണ്ടായ പിഴവാണ് മരണകാരണമെന്ന് ബന്ധുക്കള്‍ പറഞ്ഞു. പോസ്റ്റ് മോര്‍ട്ടം റിപ്പോര്‍ട്ടില്‍ അനസ്തേഷ്യ നല്കിയപ്പോള് ഹൃദയം നിലച്ചതാണ് മരണകാരണമെന്നും സൂചിപ്പിക്കുന്നു.
വ്യാഴാഴ്ച വൈകീട്ടാണ് കൊയിലാണ്ടി പൂക്കാട് നാസര്‍ സുലൈമത്ത് ദമ്പതികളുടെ രണ്ടര വയസ്സുളള മകന് ഷഹലിന്റെ മുഖത്ത് ചില്ലു തറച്ചുകയറി മുറിവേറ്റത്. രണ്ട് ഇഞ്ചുളള മുറിവുമായി രക്ഷിതാക്കള്‍ കൊയിലാണ്ടിയിലെമലബാര് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഭാവിയില്‍ മുഖത്തുണ്ടാകുന്ന പാട് ഭയന്ന് തുന്നലിടുന്നതിന് പകരം പ്ലാസ്റ്റിക് സര്‍ജറിക്കുള്ള കുറിപ്പുമായി കോഴിക്കോട് സ്വകാര്യ ആശുപത്രിയില്‍ എത്തി. എന്നാല്‍ സര്‍ജറിക്ക് മുമ്പേ കുട്ടി മരിച്ചിരുന്നു.
അനസ്തേഷ്യ നല്‍കിയതിലുളള പിഴവാണ് കുട്ടി മരിക്കാന്‍ കാരണമെന്ന് കാണിച്ച് ബന്ധുക്കള്‍ നടക്കാവ് പോലീസില്‍ പരാതി നല്കി. അതേ സമയം ചികില്‍സയില്‍ പിഴവ് പറ്റിയിട്ടുണ്ടെന് ആശുപത്രി അധികൃതര്‍ സമ്മതിക്കുന്നു.അനസ്തേഷ്യ നല്കിയപ്പോള് കുട്ടിയുടെ ഹൃദയം നിലച്ചതാണ് മരണകാരണമെന്ന് ആശുപത്രി അധികൃതരും വ്യക്തമാക്കുന്നു.