തെരുവിൽ ശരീരം വിറ്റ് ജീവിക്കുന്ന പാവപ്പെട്ട സ്ത്രീകൾക്ക് ഇതിനേക്കാൾ അന്തസ്സുണ്ട് !!മാധ്യമ പ്രവർത്തകർക്കെതിരെ യു പ്രതിഭ എംഎൽഎ.താക്കീതുമായി പാർട്ടിയും

തിരുവനന്തപുരം: കൊവിഡ് പ്രതിരോധ പ്രവർത്തനങ്ങളുടെ പേരിൽ ഡിവൈഎഫ്ഐയും യു പ്രതിഭ എംഎൽഎയും തമ്മിലുള്ള പോര് പുറത്തുവന്നതിന് പിന്നാലെ പ്രതിഭ മാധ്യമ പ്രവർത്തകർക്കെതിരെ രംഗത്തെത്തിയിരുന്നു. തെരുവില്‍ ശരീരം വിറ്റ് ജീവിക്കുന്ന പാവപ്പെട്ട സ്ത്രികള്‍ക്ക് ഇതിനേക്കാള്‍ അന്തസ്സുണ്ടെന്നും അവരുടെ കാല്‍ കഴുകി വെള്ളം കുടിക്കു എന്നുമാണ് മാധ്യമപ്രവർത്തകരോടായി പറഞ്ഞത്.

നാടെങ്ങും കൊവിഡ് പ്രതിരോധ പ്രവർത്തനങ്ങളിൽ മുഴുകിയിരിക്കെ ഡി.വൈ.എഫ്..ഐ നേതാക്കൾക്കും മാദ്ധ്യമ പ്രവർത്തകർക്കുമെതിരെ ഫേസ്ബുക്കിലൂടെ പരാമർശങ്ങൾ നടത്തി വിവാദം സൃഷ്ടിച്ച കായംകുളം എം.എൽ.എ യു.പ്രതിഭാഹരിക്ക് സി.പി.എമ്മിന്റെ താക്കീത്. പാർട്ടി പ്രവർത്തകയെന്ന നിലയിലും ഇടതുപക്ഷ ജനപ്രതിനിധിയെന്ന നിലയിലും ഒരിക്കലുമുണ്ടാകാൻ പാടില്ലാത്തതാണ് എം.എൽ.എയുടെ ഭാഗത്തുനിന്ന് ഉണ്ടായതെന്നും പരാമർശങ്ങൾ ദൗർഭാഗ്യകരമാണെന്നും സി.പി.എം ആലപ്പുഴ ജില്ലാ സെക്രട്ടറി ആർ. നാസർ പറഞ്ഞു.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

തെരുവിൽ ശരീരം വിറ്റ് ജീവിക്കുന്ന പാവപ്പെട്ട സ്ത്രീകൾക്ക് ഇതിനേക്കാൾ അന്തസ്സുണ്ടെന്നും അവരുടെ കാൽ കഴുകി വെള്ളം കുടിക്കണമെന്നുമാണ് എം.എൽ. എ ഫേസ് ബുക്ക് ലൈവിലൂടെ മാദ്ധ്യമ പ്രവർത്തകരെ പരിഹസിച്ചത്. ഇത് വലിയ വിവാദമായതോടെയാണ് പാർട്ടി ഇടപെട്ടത്.”ഫേസ് ബുക്ക് ലൈവിൽ നടത്തിയ പരാമർശം പാർട്ടിപ്രവർത്തകരിൽ ചിലർ ശ്രദ്ധയിൽപ്പെടുത്തിയ ഉടൻ അത് പരിശോധിച്ചശേഷം എം.എൽ.എയെ ഫോണിൽ ബന്ധപ്പെട്ടിരുന്നു. ഇത്തരം പരാമർശങ്ങൾ ആവർത്തിക്കാൻ പാടില്ലെന്ന് താക്കീത് നൽകിയിട്ടുണ്ട്. മാദ്ധ്യമ പ്രവർത്തകരെയും സ്ത്രീകളെയും അപമാനിക്കും വിധത്തിലുള്ള ഇത്തരം പ്രവൃത്തികൾ അംഗീകരിക്കാനാവില്ല.സി.പി.എം എം.എൽ.എയ്ക്ക് ഈ അവസരത്തിൽ ഒട്ടും ചേരുന്ന പരാമർശങ്ങളല്ല പ്രതിഭയുടെ ഭാഗത്ത് നിന്നുണ്ടായത്. പാർട്ടി അതിനെ ഗൗരവത്തിലെടുത്തിട്ടുണ്ട്. ഇക്കാര്യത്തിൽ വിശദമായ പരിശോധനകൾ നടത്തി കൊവിഡ് നിയന്ത്രണത്തിനുശേഷം ഉചിതമായ നടപടി സ്വീകരിക്കും”- നാസർ പറഞ്ഞു.

ആലപ്പുഴ ജില്ലയിലെങ്ങും പാർട്ടി പ്രവർത്തകരും ജന പ്രതിനിധികളും കൊവിഡ് പ്രതിരോധ പ്രവർത്തനങ്ങളിൽ സജീവമായി പങ്കെടുക്കുന്ന സമയമാണ്. ഏതാനും ദിവസം മുമ്പ് കൊവിഡ് പ്രതിരോധവുമായി ബന്ധപ്പെട്ട് കായംകുളത്തെ ഡി.വൈ.എഫ്.ഐ പ്രവർത്തകരിൽ ചിലരും എം.എൽ.എയും തമ്മിലും സമൂഹമാദ്ധ്യമങ്ങളിലൂടെ വാക്പോരുണ്ടായി. ഇതിലും രണ്ടുകൂട്ടരിൽ നിന്നും വിശദീകരണം തേടുമെന്ന് നാസർ വെളിപ്പെടുത്തി.കൊവിഡ് പ്രതിരോധ പ്രവർത്തനങ്ങൾ നടക്കുമ്പോൾ വീട്ടിൽ അടച്ചിരിക്കുകയാണ് യു.പ്രതിഭ എം.എൽ.എ എന്നായിരുന്നു പ്രദേശത്തെ ഡി.വൈ.എഫ്.ഐ നേതാക്കളുടെ വിമർശനം.

കൊവിഡിനേക്കാൾ വലിയ വൈറസുകളുണ്ടെന്ന് ആ വിമർശനത്തിനെതിരെ യു. പ്രതിഭ ആഞ്ഞടിക്കുകയും ചെയ്തിരുന്നു. ഫേസ് ബുക്ക് അടക്കം നവമാധ്യമങ്ങളിൽ നിറഞ്ഞ തർക്കം റിപ്പോർട്ട് ചെയ്തതോടെയാണ് പ്രതിഭ മാദ്ധ്യമങ്ങൾക്കെതിരെ തിരിഞ്ഞത് .കൊവിഡ് നിയന്ത്രണങ്ങൾ കഴിഞ്ഞാൽ വാവ സുരേഷിനെ വിളിച്ച് ചില വിഷപാമ്പുകളെ മാളത്തിൽ നിന്ന് ഇറക്കാനുണ്ടെന്ന് ഡി.വൈ.എഫ്.ഐ പ്രാദേശിക നേതാക്കളെ ലക്ഷ്യം വച്ച് കഴിഞ്ഞ ദിവസം യു പ്രതിഭ ഫേസ്‌ബുക്കിൽ കുറിപ്പിട്ടിരുന്നു. ജനങ്ങൾക്ക് ഉപകാരപ്പെടേണ്ട സമയത്ത് എം.എൽ.എ ഓഫീസ് പൂട്ടി പ്രതിഭ വീട്ടിൽ ഇരിക്കുകയാണെന്ന് കായംകുളത്തെ ഡി.വൈ.എഫ്.ഐ നേതാക്കളും വിമർശിച്ചിരുന്നു. ഈ സംഭവങ്ങൾ വാർത്തയാക്കിയതിൽ പ്രകോപിതയായാണ് മാദ്ധ്യമ പ്രവർത്തകർക്കെതിരെയുള്ള എം.എൽ.എയുടെ പരിഹാസം.

Top