ഈ പക്ഷിക്ക് യുഎഇ യില്‍ ഇനി ലക്ഷങ്ങളുടെ വില; കടുത്ത നടപടികളുമായി മന്ത്രാലയം  

അബുദാബി :ഈ പക്ഷിക്ക് യുഎഇ യില്‍ ഇനി ലക്ഷങ്ങളുടെ വില. തണുപ്പ് കാലത്ത് യുഎഇയില്‍ കാണപ്പെടുന്ന ദേശാടന പക്ഷിയായ സ്‌റ്റോണ്‍ കര്‍ലോവിനെ (കരവാന്‍ പക്ഷികള്‍) വേട്ടയാടുന്നത് തടയുവാന്‍ വേണ്ടിയാണ് യുഎഇ കാലവസ്ഥാ വ്യതിയാന-പരിസ്ഥിതി മന്ത്രാലയം കര്‍ശന നടപടികളുമായി രംഗത്ത് വന്നിരിക്കുന്നത്. ഇനി മുതല്‍ ഈ പക്ഷിയെ പിടി കൂടാന്‍ ശ്രമിച്ചാല്‍ 20,000 ദര്‍ഹം പിഴ നല്‍കേണ്ടി വരും. അതായത് ഇന്ത്യന്‍ രൂപയില്‍ മൂന്ന് ലക്ഷത്തി നാല്‍പ്പത്തിആറായിരം രൂപ. ഇത് കൂടാതെ ആറ് മാസം ജയില്‍ ശിക്ഷയും പ്രതികള്‍ അനുഭവിക്കേണ്ടി വരും. നിരന്തരമായ വേട്ടയാടല്‍ മൂലം സ്‌റ്റോണ്‍  കര്‍ലോ എന്ന പക്ഷിയിനം വംശനാശ ഭീഷണിയിലാണെന്ന റിപ്പോര്‍ട്ടുകളുടെ അടിസ്ഥാനത്തിലാണ് മന്ത്രാലയത്തിന്റെ ഈ നടപടി. 1999 ലെ ഫെഡറല്‍ ലോ നമ്പര്‍ 24 ാം വകുപ്പ് പ്രകാരവും 2006 ലെ ഫെഡറല്‍ ലോ നമ്പര്‍ 11 ാം വകുപ്പ് പ്രകാരവുമാണ് ശിക്ഷ പ്രഖ്യാപിച്ചിരിക്കുന്നത്. ഈ പക്ഷികളുടെതിന് സമാനമായ ശബ്ദം പുറപ്പെടുവിക്കുന്ന യന്ത്രം ഉപയോഗിച്ചാണ് ജനങ്ങള്‍ ഇവയെ കെണിയിലേക്ക് ആകര്‍ഷിച്ചിരുന്നത്. ഈ ഉപകരണങ്ങള്‍ പിടിച്ചെടുക്കുവാനും ഉത്തരവിറക്കിയിട്ടുണ്ട്. ഏഴ് എമിറേറ്റ്‌സ് രാജ്യങ്ങളിലും ഇതു സംബന്ധിച്ച സര്‍ക്കുലര്‍ മന്ത്രാലയം ഇറക്കിയിട്ടുണ്ട്.

Top