പ്രവാസികള്‍ക്ക് സന്തോഷവാര്‍ത്ത; യുഎയില്‍ തൊഴില്‍ കരാറുകള്‍ ഇനി മലയാളത്തിലും ലഭിക്കും; തൊഴില്‍ ചൂഷണത്തില്‍ നിന്ന് മലയാളികള്‍ക്ക് മോചനം

ന്യൂഡല്‍ഹി: മലയാളം ഉള്‍പ്പെടെ അഞ്ചുഭാഷകളില്‍ യുഎയില്‍ തൊഴില്‍ കരാര്‍. വിപ്ലവകരമായ തീരുമാനം ഉടനടി നടപ്പാകുമെന്നാണ് പ്രതീക്ഷ. കരാറുകള്‍ ഹിന്ദി, മലയാളം, തമിഴ്, തെലുങ്ക്, ബംഗാളി ഭാഷയിലും ഉണ്ടാകും. ഇതോടെ ഏറെ താലോലിച്ച ഗള്‍ഫ്‌ജോലി സ്വപ്നം ചെന്നെത്തുന്നതോടെ നരകവും ചൂഷണവും ആയി മാറിയിരുന്ന അവസ്ഥയ്ക്ക് മോചനമാകും.

ഇന്ത്യന്‍ ഭാഷകള്‍ക്ക് പുറമേ നേപ്പാളി, സിംഹളീസ്, ഉറുദു, ചൈനീസ്, അഫ്ഗാന്‍ ഭാഷയായ ദാരി എന്നിവയിലും തൊഴില്‍ക്കരാര്‍ ഉണ്ടാകും. കരാറിന്റെ ഒരു അറബിക് പകര്‍പ്പ് തൊഴിലുടമയ്ക്കും ഉണ്ടായിരിക്കും. തൊഴിലാളി ഇതിന്റെ മൂന്നാമത്തെ കോപ്പി യു എ ഇ യിലെ തൊഴില്‍ വകുപ്പിനും നല്‍കണം. ഇന്ത്യാക്കാരായ ജീവനക്കാര്‍ക്ക് ഏജന്റുമാരില്‍ നിന്നുള്ള ചതിക്കല്‍ നേരിടേണ്ടി വരുന്നതും തൊഴിലുടമകളില്‍ നിന്നുളള പീഡനങ്ങള്‍ തുടര്‍ക്കഥയാകുകയും ചെയ്യുന്ന സാഹചര്യത്തിലാണ് യു എ ഇ സര്‍ക്കാര്‍ ഇത്തരം ഒരു നീക്കം നടത്തിയിരിക്കുന്നത്.നിലവില്‍ 9.2 ദശലക്ഷം പേരുള്ള യുഎഇ യില്‍ 1.4 ദശലക്ഷം മാത്രമാണ് നാട്ടുകാര്‍. ബാക്കി 7.8 ദശലക്ഷവും വിദേശികളാണ്.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

ഇതില്‍ 2.6 ദശലക്ഷം ഇന്ത്യാക്കാരും ഉണ്ട്. ഇവരില്‍ 65 ശതമാനവും തൊഴിലാളികളാണ്. കൂടുതലും കെട്ടിട നിര്‍മ്മാണ മേഖലയി ല്‍ പ്രവര്‍ത്തിക്കുന്നു. ഇവരില്‍ അധികം പേരും ഇംഗ്‌ളീഷോ അറബിയോ അറിയാത്തവരായിരിക്കും. എന്നാല്‍ കരാര്‍ പ്രാദേശിക ഭാഷയിലേക്ക് കൂടി വരുമ്പോള്‍ തൊഴിലാളിക്ക് ശമ്പളവും ജോലിസമയവും ഉള്‍പ്പെടെയുള്ള കാര്യത്തില്‍ തങ്ങളുടെ അവകാശങ്ങളെക്കുറിച്ചും മറ്റു വിവരങ്ങളെ കുറിച്ചും അറിവ് ലഭിക്കും.

Top