സന്ദര്‍ശന വിസയില്‍ യുഎഇയിലേക്ക് പോകുന്നവര്‍ക്ക് മുന്നറിയിപ്പുമായി ഇന്ത്യന്‍ കോണ്‍സുലേറ്റ്. സന്ദര്‍ശന വിസയില്‍ യുഎഇയിലേക്ക് പോകരുതെന്നാണ് മുന്നറിയിപ്പ് നല്‍കിയിരിക്കുന്നത്. വിസ ഏജന്‍റെുമാരാല്‍ പലരും വഞ്ചിക്കപ്പെടുന്നുണ്ട് എന്ന കാരണത്താല്‍ ആണ് ഈ മുന്നറിയിപ്പ്. ഇത്തരക്കാരുടെ എണ്ണം വര്‍ധിക്കുന്നതായി ശ്രദ്ധയില്‍ പെട്ടതോടെയാണ് കോണ്‍സുലേറ്റിന്റെ ഇടപെടല്‍.
യാത്ര പുറപ്പെടും മുന്‍പ് യുഎഇയുടെ നിയമപ്രകാരമാണ് വിസ അനുവദിച്ചിരിക്കുന്നത് എന്ന് ഉറപ്പാക്കണം എന്നാണ് കോണ്‍സുലേററ് പുറപ്പെടുവിച്ചിരിക്കുന്ന നിര്‍ദേശത്തില്‍ പറയുന്നത്.
വിസിറ്റിംഗ് വിസയില്‍ യുഎഇയില്‍ എത്തിയ ഇന്ത്യക്കാര്‍ പറ്റിക്കപ്പെട്ട വാര്‍ത്ത അടുത്തിടെ പുറത്ത് വന്നിരുന്നു. ഇവരെ പിന്നീട് ഇന്ത്യന്‍ കോണ്‍സുലേറ്റ് ഇടപെട്ടാണ് നാട്ടിലേക്ക് തിരിച്ചയച്ചത്. ഇവര്‍ക്ക് പാസ്‌പോര്‍ട്ട് തൊഴിലുടമയില്‍ നിന്നും തിരിച്ച് കിട്ടിയതും കോണ്‍സുലേറ്റിന്റെ ഇടപെടല്‍ വഴി ആയിരുന്നു. വ്യാജ ഏജന്റുമാരെ കണ്ടെത്താന്‍ ഇന്ത്യന്‍ എംബസ്സി സംവിധാനം ഒരുക്കിയിട്ടുണ്ട്.