മാനന്തവാടി: ഇന്ദുലേഖ സോപ്പ് സൗന്ദര്യം വര്‍ദ്ദിപ്പിക്കുമെന്നുള്ള പരസ്യത്തിനെതിരെ മമ്മൂട്ടിയ്‌ക്കെതിരെ നിയമ നടപടി സ്വീകരിച്ച വയാനാട് സ്വദേശി ചാത്തൂട്ടിയെ രാജ്യദ്രോഹകുറ്റം ജയിലിലാക്കി. നടന്‍ മമ്മൂട്ടിയേയും ഇന്ദുലേഖയേയും നിയമത്തിന് മുന്നില്‍ കൊണ്ടുവന്ന ചാത്തൂട്ടി തിരഞ്ഞെടുപ്പ് ബഹിഷ്‌ക്കരിക്കണമെന്ന പോസ്റ്ററൊട്ടിച്ചതോടെയാണ് വീണ്ടും വാര്‍ത്തകളില്‍ നിറയുന്നത്. കഴിഞ്ഞ ദിവസം പോലീസ് കസ്റ്റഡിയിലെടുത്ത ചാത്തുട്ടിയെ യുഎപിഎ എന്ന ഭീകര വിരുദ്ദ നിയമം ഉയപോയഗിച്ച് ജയിലിലടച്ചു.
ഇന്ദുലേഖ സോപ്പ് ഉപയോഗിച്ചിട്ടും സൗന്ദര്യം കൂടിയില്ലെന്നാരോപിച്ച് സോപ്പ് കമ്പനിക്കും നടന്‍ മമ്മൂട്ടിക്കുമെതിരേ ചാത്തുട്ടി തുടങ്ങിവച്ച നിയമ പോരാട്ടം ഏറെ മാധ്യമ ശ്രദ്ധ നേടിയിരുന്നു. മൂപ്പതിനായിരം രൂപ നഷ്ടപരിഹാരം നല്‍കാന്‍ കോടിതി വിധിച്ച കേസില്‍ ദേശിയ തലത്തില്‍ ചര്‍ച്ചയാവുകയും ചെയ്തിരുന്നു.
നിയമസഭാ തിരഞ്ഞെടുപ്പ് ബഹിഷ്‌കരിക്കാന്‍ ആഹ്വാനം ചെയ്ത് പോസ്റ്ററുകള്‍ പതിച്ചുവെന്നാരോപിച്ചാണ് ചാത്തുവിനെ കഴിഞ്ഞദിവസം വെള്ളമുണ്ട പോലിസ് അറസ്റ്റ് ചെയ്തത്.പോരാട്ടത്തിന്റെ പേരിലുള്ള പോസ്റ്ററുകള്‍ പതിച്ചതിനാണ് ചാത്തുവിനെയും തിരുനെല്ലി അപ്പപ്പാറ സ്വദേശിനി ഗൗരി (27)യെയും പോലിസ് അറസ്റ്റ് ചെയ്തത്. രണ്ടു പേര്‍ക്കുമെതിരേയും യുഎപിഎ ചുമത്തിയാണ് പോലിസ് കേസെടുത്തത്. 180ദിവസത്തോളം ജാമ്യമില്ലാതെ അഴിക്കുളളില്‍ കിടക്കേണ്ടിവരുന്ന വകുപ്പാണിത്.
‘ഇന്ദുലേഖ സോപ്പ് ഉപയോഗിച്ചാല്‍ സൗന്ദര്യം ഇനി നിങ്ങളെ തേടി വരും’ എന്ന പരസ്യവാചകം കേട്ട്്് സോപ്പ്് വാങ്ങി ഉപയോഗിച്ചിട്ടും തന്റെ സൗന്ദര്യം കൂടിയില്ലെന്നാരോപിച്ച് ചാത്തു കഴിഞ്ഞ സെപ്തംബറിലാണ് പരസ്യചിത്രത്തിലഭിനയിച്ച മമ്മൂട്ടിക്കും കമ്പനിയ്ക്കും എതിരെ വയനാട് ജില്ലാ ഉപഭോക്തൃ കോടതിയില്‍ ഹര്‍ജി നല്‍കിയത്. 50,000 രൂപ നഷ്ടപരിഹാരവും മറ്റു ചെലവുകളും ലഭിക്കണമെന്നായിരുന്നു ഹര്‍ജിയില്‍ ആവശ്യപ്പെട്ടത്്. കേസില്‍ മമ്മൂട്ടിയോടും കമ്പനി പ്രതിനിധിയോടും കോടതിയില്‍ ഹാജരാകാന്‍ ഉപഭോക്തൃ കോടതി ഉത്തരവിട്ടിരുന്നു.