തിരുവനന്തപുരം: 42 കേസുകളില്‍ യുഎപിഎ നിലനില്‍ക്കില്ലെന്ന് ഡിജിപിയുടെ റിപ്പോര്‍ട്ട്. 2012മുതലുള്ള 162 കേസുകല്‍ പരിശോധിച്ചതിന് ശേഷമാണ് ഡിജിപി റിപ്പോര്‍ട്ട് നല്‍കിയിരിക്കുന്നത്. യുഎപിയെ ചുമത്തിയതില്‍ അന്വേഷണ ഉദ്യോഗസ്ഥര്‍ വേണ്ടത്ര ജാഗ്രത പുലര്‍ത്തിയിട്ടില്ലെന്ന് റിപ്പോര്‍ട്ടില്‍ പറയുന്നു. ഈ കേസുകളില്‍ യുഎപിഎ ഒഴിവാക്കാന്‍ കോടതിയില്‍ റിപ്പോര്‍ട്ട് നല്‍കും. എഴുത്തുകാരന്‍ കമല്‍ സി ചവറയ്‌ക്കെതിരെയുള്ള യുഎപിയെയും നിലനില്‍ക്കില്ല എന്ന് ഡിജിപി റിപ്പോര്‍ട്ടില്‍ പറയുന്നു.
തീവ്രവാദ കേസുകളില്‍ ചുമത്തുന്ന യു.എ.പി.എ ദുരുപയോഗം ചെയ്തു. കേസുകളില്‍ യു.എ.പി.എ ചുമത്തണമെങ്കില്‍ ഉന്നത പൊലീസ് ഉദ്യോഗസ്ഥന്റെ അനുമതി വേണമെന്നും റിപ്പോര്‍ട്ടില്‍ ഡി.ജി.പി ശിപാര്‍ശ ചെയ്യുന്നു. തെരഞ്ഞെടുപ്പ് ബഹിഷ്‌കരണം ചെയ്തവര്‍ക്കും സര്‍ക്കാറിനെതിരെ വിമര്‍ശനമുന്നയിച്ചവര്‍ക്കും മനുഷ്യാവകാശ-സാമൂഹിക പ്രവര്‍ത്തകര്‍ക്കുമെതിരെയെല്ലാം യു.എ.പി.എ ചുമത്തപ്പെട്ടിട്ടുണ്ട്. മാവോയിസ്റ്റ് ഭീഷണി നേരിടുന്ന പാലക്കാട്, മലപ്പുറം, വയനാട് ജില്ലകളിലാണ് ഏറ്റവും കൂടുതല്‍ യു.എ.പി.എ കേസുകള്‍ രജിസ്റ്റര്‍ ചെയ്തത്.
എഴുത്തുകാരന്‍ കമല്‍സി ചവറയുടേത് ഉള്‍പ്പെടെ 42 കേസുകളില്‍ യു.എ.പി.എ ഒഴിവാക്കാന്‍ കോടതിയില്‍ റിപ്പോര്‍ട്ട് സമര്‍പ്പിക്കാനും സമിതി തീരുമാനിച്ചു. കമല്‍സി ചവറക്കെതിരെ രാജ്യദ്രോഹകുറ്റവും ചുമത്താനാകില്ല.
കഴിഞ്ഞ വര്‍ഷങ്ങളിലായി നിരവധി പേര്‍ക്കെതിരെ യു.എ.പി.എ ചുമത്തിയിരുന്നു. തെരഞ്ഞെടുപ്പ് ബഹിഷ്‌കരിക്കാന്‍ ആഹ്വാനം ചെയ്ത് പോസ്റ്റര്‍ ഒട്ടിച്ച പോരാട്ടം പ്രവര്‍ത്തകര്‍, എഴുത്തുകാരന്‍ കമല്‍സി ചവറ, സാമൂഹിക പ്രവര്‍ത്തകന്‍ നദീര്‍, കൊച്ചിയിലെ നീറ്റാ ജലാറ്റിന്‍ ആക്രമണിച്ച കേസിലെ പ്രതികള്‍ എന്നിവര്‍ക്കെതിരെയെല്ലാം യു.എ.പി.എ പ്രകാരമാണ് കേസ് രജിസ്റ്റര്‍ ചെയ്തിരുന്നത്.