ഏറ്റുമാനൂരിലെ യു.ഡി.എഫ് സ്ഥാനാർത്ഥി പ്രിൻസ് ലൂക്കോസ് 15000 വോട്ടുകൾക്ക് വിജയിക്കും: അന്തിമ ഘട്ട വിലയിരുത്തലുമായി ഏറ്റുമാനൂർ നിയോജക മണ്ഡലം കമ്മിറ്റി

ഏറ്റുമാനൂർ: യു.ഡി.എഫ് സ്ഥാനാർത്ഥി അഡ്വ.പ്രിൻസ് ലൂക്കോസ് 15000 വോട്ടുകൾക്കു വിജയിക്കുമെന്നു നിയോജക മണ്ഡലം കമ്മിറ്റിയുടെ വിലയിരുത്തൽ. യു.ഡി.എഫ് സ്ഥാനാർത്ഥി അഡ്വ.പ്രിൻസ് ലൂക്കോസ് പതിനയ്യായിരത്തോളം വോട്ടിനു വിജയിക്കുമെന്നാണ് മണ്ഡലം കമ്മിറ്റിയുടെ വിലയിരുത്തലിലുള്ളത്.

മണ്ഡലത്തിലെ തിരഞ്ഞെടുപ്പ് പ്രചാരണം അവലോകനം ചെയ്യുന്നതിനായാണ് യു.ഡി.എഫ് നിയോജക മണ്ഡലം നേതൃയോഗം ചേർന്നത്. മണ്ഡലത്തിൽ ഉടനീളം പ്രവർത്തനം വരും ദിവസങ്ങളിൽ ശക്തമാക്കാനും, പോരായ്മയുള്ള പ്രദേശങ്ങളിൽ കൂടുതൽ പ്രവർത്തനത്തിനിറങ്ങാനും യോഗത്തിൽ നിർദേശം ഉയർന്നു.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

മണ്ഡലം ചെയർമാൻ കെ.ജി ഹരിദാസ് അദ്ധ്യക്ഷത വഹിച്ചു. യു.ഡി.എഫ് സ്ഥാനാർത്ഥി അഡ്വ.പ്രിൻസ് ലൂക്കോസ് മറുപടി പ്രസംഗം നടത്തി. എ.ഐ.സി.സി നിരീക്ഷകൻ പപ്പു പരിഷ്ട്രാ, കെ.സി ജോസഫ് എം.എൽ.എ, ഡി.സി.സി പ്രസിഡന്റ് ജോഷി ഫിലിപ്പ്, കെ.പി.സി.സി സെക്രട്ടറിമാരായ ഫിലിപ്പ് ജോസഫ്, കുഞ്ഞ് ഇല്ലമ്പള്ളി, മുൻ എം.പി ജോയി എബ്രഹാം, ഇ.ജെ അഗസ്തി, യു.ഡി.എഫ് ജില്ലാ ചെയർമാൻ സജി മഞ്ഞക്കടമ്പൻ, ഡി.സി.സി ഭാരവാഹികളായ ജി.ഗോപകുമാർ, എം.മുരളി, ബ്ലോക്ക് പ്രസിഡന്റ് അഗസ്റ്റിൻ ജോസഫ്, പി.സി പൈലോ, പി.വി മൈക്കിൾ, പി.എ ലത്തീഫ്, കെ.പി പോൾ, പോൾസൺ ജോസഫ്, ജെയ്‌സൺ ജോസഫ്, ടോമി പുളിമാൻതുണ്ടം, സിനു ജോൺ, ജോറോയ് പൊന്നാറ്റിൽ, കുഞ്ഞച്ചൻ വേലിത്തറ, ജസ്റ്റിൻ ജോസഫ്, അജി കെ.ജോസ്, ടോമി നരിക്കുഴി, അഡ്വ.സ്റ്റീഫൻ ചാഴികാടൻ, എന്നിവർ വിവിധ മണ്ഡലങ്ങളെ പ്രതിനിധീകരിച്ച് സംസാരിച്ചു.

Top