കൊച്ചി: ബന്ധു നിയമനങ്ങള്‍ യുഡിഎഫ് കാലത്തേതും എടുക്കുമ്പോള്‍, വിജിലന്‍സ് അന്വേഷണം അന്നത്തെ അഡ്വക്കേറ്റ് ജനറല്‍ കെ.പി. ദണ്ഡപാണിയുടെ കുടുംബത്തിലേക്കും നീളും. ദണ്ഡപാണി അഡ്വക്കേറ്റ് ജനറലായിരുന്നപ്പോള്‍, 12 സര്‍ക്കാര്‍ സ്ഥാപനങ്ങളുടെ സ്റ്റാന്‍ഡിങ് കോണ്‍സലായി വച്ചത്, സ്വന്തം മകന്‍ മില്ലു ദണ്ഡപാണിയെ ആണ്; നാല്‍പതോളം സര്‍ക്കാര്‍ സ്ഥാപനങ്ങളുടെ വക്കീലും മില്ലു ആയിരുന്നു.
പന്ത്രണ്ടിനുമപ്പുറം സ്റ്റാന്‍ഡിങ് കോണ്‍സലാക്കിയാല്‍, നാറ്റം വ്യാപിക്കുമെന്നു തോന്നിയിട്ടാണ്, 40 സ്ഥാപനങ്ങളുടെ വക്കീലാക്കിയത്.
ദണ്ഡപാണിയുടെ ശമ്പളം ഒന്നില്‍നിന്ന് രണ്ടുലക്ഷമാക്കി ധനമന്ത്രി കെ.എം. മാണി കൂട്ടിക്കൊടുത്തിരുന്നു. മകനു കിട്ടുന്ന ഫീസുംകൂടി കൂട്ടിയാല്‍, മാസം പത്തുലക്ഷം രൂപയിലധികം സര്‍ക്കാര്‍ ഖജനാവില്‍നിന്ന്, ഈ കുടുംബത്തില്‍ എത്തിയിരുന്നു.
കെ.പി. ദണ്ഡപാണി അസോസ്യേറ്റ്‌സ് എന്ന സ്ഥാപനം ഇവര്‍ക്ക് കൊച്ചിയിലുണ്ട്. ദണ്ഡപാണി എജി ആയിരുന്നപ്പോഴും, സ്ഥാപനം സ്വന്തം വീട്ടിലാണ് പ്രവര്‍ത്തിച്ചത്. ഇതില്‍, ദണ്ഡപാണിയുടെ ഭാര്യ സുമതിയും അംഗമാണ്. ദണ്ഡപാണി അഡ്വക്കേറ്റ് ജനറലായിരിക്കെ, നിരവധി കേസുകളില്‍ സുമതി, സര്‍ക്കാരിനെതിരെ ഹാജരായിരുന്നു. ആ കേസുകളില്‍ ഒത്തുകളിയുണ്ടായെങ്കില്‍, അങ്ങനെയും പണപ്പെട്ടിയില്‍ ചില്ലറ വീണു കാണും. ഇങ്ങനെ സര്‍ക്കാരിനെതിരായ കക്ഷികള്‍ക്കുവേണ്ടി സുമതി ഹാജരാകുന്നതിനെതിരെ ബാര്‍ കൗണ്‍സില്‍ തന്നെ നടപടിക്കു തയ്യാറായി. എന്നാല്‍, ദണ്ഡപാണി കേസ് കൊടുത്തതിനെ തുടര്‍ന്ന്, 2015 ഫെബ്രുവരി രണ്ടിന് ഹൈക്കോടതി, കൗണ്‍സില്‍ നടപടി സ്റ്റേ ചെയ്തു. 2015ല്‍ മാത്രം ദണ്ഡപാണി അസോസ്യേറ്റ്‌സ് ഇത്തരം 25 കേസുകള്‍ ഏറ്റെടുത്തെന്ന് ബാര്‍ കൗണ്‍സില്‍ കണ്ടിരുന്നു.
ബാര്‍ കൗണ്‍സില്‍ ഓഫ് ഇന്ത്യാ ചട്ടങ്ങളില്‍ ആറാം ഭാഗം രണ്ടാം അധ്യായത്തിലാണ്, ഒരഭിഭാഷകന്‍ പുലര്‍ത്തേണ്ട തൊഴില്‍പരമായ നിലവാരത്തെപ്പറ്റി പറഞ്ഞിരിക്കുന്നത്. ഇത്, 1961 ലെ അഭിഭാഷകച്ചട്ടത്തിലെ 49 (1) (സി) വകുപ്പായി വന്നിട്ടുമുണ്ട്. ഒരു അഭിഭാഷകന്റെ ധാര്‍മികതയെയാണ് ഇതില്‍ അടിവരയിടുന്നത്. കക്ഷിയോടുള്ള കടമ എന്ന ഭാഗത്ത്, 24-ാം വാചകം ഇങ്ങനെ: An advocate shall not do anything whereby he abuses or takes advantage of the confidence reposed on him by his client (കക്ഷി അഭിഭാഷകനില്‍ അര്‍പ്പിച്ചിരിക്കുന്ന വിശ്വാസത്തെ ഹനിക്കുന്ന ഒന്നും അഭിഭാഷകന്റെ ഭാഗത്തുനിന്നുണ്ടാകരുത്). ഇങ്ങനെ പെരുമാറ്റം, ഈടാക്കുന്ന പണം, ഉണ്ടാക്കുന്ന സമ്പത്ത് എന്നിവയെപ്പറ്റിയെല്ലാം ഈ ഭാഗത്തു കാണാം. ഇതുവച്ചു നോക്കിയാല്‍, സ്വാര്‍ത്ഥമാണ് ദണ്ഡപാണിയെയും കുടുംബത്തെയും നയിച്ചിരുന്നത്, സ്വന്തം കക്ഷിയോടുള്ള കൂറല്ല, ഭാര്യയുടെ കക്ഷിയോടുള്ള കൂറാണ് എന്നു കാണാം. ധാര്‍മികമായി ഒരു തൊഴില്‍ കൊണ്ടുപോകുന്നതില്‍ പ്രധാനമാണ്, താല്‍പര്യ സംഘര്‍ഷങ്ങള്‍ (Conflict of interest) ഉണ്ടാകാതിരിക്കുക എന്നത്. ദണ്ഡപാണിയുടെ കേസ് നടത്തിപ്പ്, താല്‍പര്യ സംഘര്‍ഷങ്ങളുടെ വിളഭൂമിയായിരുന്നു.
നിയമപഠനത്തില്‍ രണ്ടുതവണ തോറ്റയാളാണ്, ദണ്ഡപാണിയുടെ മകന്‍, മില്ലു. തോറ്റപ്പോള്‍ ഉത്തരക്കടലാസ് പുനഃപരിശോധനയ്ക്കയച്ചു. അപ്പോഴും, തോറ്റു. ഒരു പുനഃപരിശോധന കഴിഞ്ഞാല്‍ രണ്ടാമതൊന്ന് സര്‍വകലാശാലാ ചട്ടത്തിലില്ല. എന്നിട്ടും, രണ്ടാമതും പുനഃപരിശോധന വേണമെന്നു കാട്ടി, ദണ്ഡപാണി ഹൈക്കോടതിയെ സമീപിച്ചു. രണ്ടാമതും പുനഃപരിശോധനക്ക് ഹൈക്കോടതി ഉത്തരവിട്ടു. അതിലും പ്രിയപ്പെട്ട മകന്‍ തോറ്റു. ദണ്ഡപാണി പിന്നെയും ഹൈക്കോടതിയെ സമീപിച്ചു. ഉത്തരക്കടലാസ് ഹൈക്കോടതി വിളിച്ചുവരുത്തണം. ഹൈക്കോടതി അതുവിളിച്ചുവരുത്തി ഒരു വക്കീലിനോട് മാര്‍ക്കിടാന്‍ പറഞ്ഞു. അപ്പോള്‍ മകന്‍ ജയിച്ചു. മകന്‍ ജയിച്ചതായി ഹൈക്കോടതി പ്രഖ്യാപിച്ചു. ഇതെല്ലാം നടന്നത്, പലതരത്തിലും പേരുകേട്ട എ.ആര്‍. ലക്ഷ്മണന്‍ ഹൈക്കോടതി ജഡ്ജിയായിരുന്നപ്പോഴാണ്. പിന്നീട് സുപ്രീംകോടതി ജഡ്ജിയായ ലക്ഷ്മണന്‍, മുലായംസിങ് യാദവ്, അഖിലേഷ് യാദവ് എന്നിവരുടെ സ്വത്തുകേസില്‍ അവര്‍ക്കുവേണ്ടി നില്‍ക്കുന്നു എന്ന ആരോപണം വന്ന് 2007 മാര്‍ച്ച് 16ന് സുപ്രീംകോടതിയില്‍ പരസ്യമായി പൊട്ടിക്കരയുകയുണ്ടായി.
ദണ്ഡപാണിയുടെ മകന്‍ വിജയിയായി സര്‍വകലാശാല പ്രഖ്യാപിച്ചില്ല; സുപ്രീംകോടതിയില്‍ അപ്പീല്‍ പോയി. ഹൈക്കോടതി വിധി കുട്ടയിലിട്ട സുപ്രീംകോടതി, മകനോട്, വീണ്ടും പരീക്ഷയെഴുതാന്‍ നിര്‍ദ്ദേശിച്ചു. അങ്ങനെയായിരുന്നു ജയം.പരീക്ഷ തോറ്റതുകൊണ്ട് ആ മകന്‍ മണ്ടനാണെന്നു പറയാനാവില്ല; മിടുമിടുക്കനാണ്.
ഏറ്റവും പെട്ടന്ന് ഞങ്ങളുടെ വാര്‍ത്തകള്‍ നിങ്ങളില്‍ എത്താന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക് പേജ് LIKEചെയ്യുക:https://www.facebook.com/DailyIndianHeraldnews/