യു.ഡി.എഫില്‍ വീണ്ടുംപൊട്ടിത്തെറി.ജോണി നെല്ലൂരുംകൂട്ടരും മുന്നണി വിടുന്നു?

തിരുവനന്തപുരം:യു.ഡി.എഫില്‍ വീണ്ടുംപൊട്ടിത്തെറി .അങ്കമാലി സീറ്റ് നിഷേധിച്ചതിനെ തുടര്‍ന്ന് യുഡിഎഫ് നേതൃത്വത്തിനെതിരെ രൂക്ഷ വിമര്‍ശനവുമായി കേരള കോണ്‍ഗ്രസ്(ജേക്കബ്) വിഭാഗം നേതാവ് ജോണി നെല്ലൂര്‍ രംഗത്ത് വന്നു . അങ്കമാലി സീറ്റ് തരില്ലെന്ന നിലപാട് അധിക്ഷേപിക്കുന്നതിന് തുല്യമാണെന്ന് ജോണി നെല്ലൂര്‍ പറഞ്ഞു.

ഇനി യുഡിഎഫ് ചര്‍ച്ചകളില്‍ പങ്കെടുക്കേണ്ടതില്ലെന്നാണ് ജോണി നെല്ലൂരിന്റെ നിലപാട്. നാല് സീറ്റെന്ന ആവശ്യം ഒട്ടും അന്യായമല്ലെന്നും സംസ്ഥാനത്ത് യുഡിഎഫിന് ഭരണത്തുടര്‍ച്ച ലഭിയ്ക്കുകയാണ് തങ്ങളുടെ ലക്ഷ്യമെന്നും ജോണി നെല്ലൂര്‍ വ്യക്തമാക്കി. യു.ഡി.എഫ് നേതൃത്വത്തിനെതിരായ പ്രതിഷേധം വ്യക്തമാക്കി ഔഷധി ചെയര്‍മാന്‍ സ്ഥാനം ജോണി നെല്ലൂര്‍ രാജി വച്ചു.യു.ഡി.എഫ് വിട്ടുവന്നാല്‍ ഇടതുമുന്നണി ജോണിനെല്ലൂരിനെ മത്സരിപ്പിക്കാമെന്ന ഉറപ്പുനല്‍കുന്നുണ്ട്. ഇതിന്റെ അടിസ്ഥാനത്തില്‍ അദ്ദേഹം ഉടന്‍ തീരുമാനം കൈക്കൊള്ളും.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

 

എന്തായാലും നന്ദികേടുകാണിച്ച കോണ്‍ഗ്രസുമായി ഇനി ഒന്നിച്ചുപോകേണ്ടതില്ലെന്നാണ് പാര്‍ട്ടിയിലെ ഭൂരിഭാഗവും ജോണിനെല്ലൂരിനോട് ആവശ്യപ്പെട്ടിരിക്കുന്നത്. കഴിഞ്ഞ അഞ്ചുവര്‍ഷം ആരോപണങ്ങളുടെ കുത്തൊഴുക്കില്‍പ്പെട്ട ഉമ്മന്‍ചാണ്ടി സര്‍ക്കാരിന് വേണ്ടി ശക്തമായി വാദിക്കാന്‍ ഘടകകക്ഷികളില്‍ നിന്നും ജോണിനെല്ലൂര്‍ മാത്രമാണ് സജീവമായി രംഗത്തുണ്ടായിരുന്നത്. മാത്രമല്ല, യു.ഡി.എഫിന്റെ എല്ലാ പ്രവര്‍ത്തനങ്ങളിലേയും സജീവസാന്നിദ്ധ്യവുമായിരുന്നു അദ്ദേഹം. എന്നാല്‍ അധികാരത്തില്‍ വന്ന് നാലുവര്‍ഷം ഉമ്മന്‍ചാണ്ടിയെ പരസ്യമായി ചാനലുകളിലും തെരുവോരങ്ങളിലും ആക്രമിച്ച എന്‍.കെ. പ്രേമചന്ദ്രനോടും ആര്‍.എസ്.പിയോടുംകാട്ടിയ താല്‍പര്യം പോലും അഞ്ചുവര്‍ഷം ഒപ്പം നിന്ന ജോണിനെല്ലൂരിനോടുണ്ടായില്ലെന്നാണ് പാര്‍ട്ടിയിലുണ്ടായിട്ടുള്ള വികാരം. ഈ സാഹചര്യത്തില്‍ യു.ഡി.എഫ് വിടുന്നത് ഉള്‍പ്പെടെയുള്ള കാര്യങ്ങളെക്കുറിച്ച് ആലോചിക്കാനും അദ്ദേഹത്തിന് മേല്‍ സമ്മര്‍ദ്ദമുണ്ട്.

 

നേരത്തെ ഇടതുമുന്നണി മൂവാറ്റുപുഴ സീറ്റ്‌വാഗ്ദാനം നല്‍കിക്കൊണ്ട് ജോണിനെല്ലൂരിനെ വിളിച്ചിരുന്നതാണ്. എന്നാല്‍ വിശ്വസിച്ച് നില്‍ക്കുന്ന മുന്നണിയെ ചതിക്കാന്‍ താനില്ലെന്ന നിലപാടാണ് അദ്ദേഹം അന്ന് സ്വീകരിച്ചത്. ഫ്രാന്‍സിസ് ജോര്‍ജും കൂട്ടരുംമാണി ഗ്രൂപ്പ് വിട്ട് പുതിയ പാര്‍ട്ടിയുണ്ടാക്കി ഇടതുമുന്നണിയുമായി സഹകരിക്കാന്‍ തീരുമാനിച്ചപ്പോഴുംസഭയുടെ ഭാഗത്തുനിന്നും ഇല്ലാതെ രാഷ്ട്രീയമായും ജോണിനെല്ലൂരിനേയും ക്ഷണിച്ചിരുന്നു. അന്നും അദ്ദേഹം ആ ക്ഷണംനിരസിക്കുകയായിരുന്നു. എന്നാല്‍ ഇനി അത്തരം നിലപാട് പാടില്ലെന്നാണ് ഒരുവിഭാഗം പാര്‍ട്ടിനേതാക്കളും ഭൂരിപക്ഷംപ്രവര്‍ത്തകരും ആവശ്യപ്പെടുന്നത്. പാര്‍ട്ടിയോട് കോണ്‍ഗ്രസ് കാട്ടുന്ന അനീതി സഹിച്ച് ഇനി തുടരേണ്ടതില്ലെന്നാണ് പൊതുവികാരം.

 

2011ലെ തെരഞ്ഞെടുപ്പില്‍ പാര്‍ട്ടി മുമ്പ് മത്സരിച്ചിരുന്ന നാലു സീറ്റ് മൂന്നായി കുറച്ചു. മാത്രമല്ല, കാലാകാലങ്ങളായി കൈവശമിരുന്ന മൂവാറ്റുപുഴ സീറ്റും ഏറ്റെടുത്തു. അതിനുശേഷമാണ് അങ്കമാലി നല്‍കിയത്. കഴിഞ്ഞ അഞ്ചുവര്‍ഷംഅവിടെ കഠിനപ്രയത്‌നം നടത്തി ഒരു തെരഞ്ഞെടുപ്പില്‍ മത്സരിക്കാന്‍ തയാറായി വരുന്ന സാഹചര്യത്തില്‍ കോണ്‍ഗ്രസ് സ്വീകരിച്ച ഈ നടപടിയെ പിതൃശൂന്യമെന്നേ പറയാന്‍ കഴിയുള്ളുവെന്നാണ് പാര്‍ട്ടിനേതാക്കള്‍ പറയുന്നത്. കഴിഞ്ഞ ആന്റണി സര്‍ക്കാരിന്റെ കാലത്ത് കെ. മുരളീധരന്റെ നേതൃത്വത്തില്‍ ആ സര്‍ക്കാരിനെ അട്ടിമറിക്കാന്‍ ടി.എം. ജേക്കബിനെക്കൂടി ഉപയോഗിക്കാന്‍ നടത്തിയ ശ്രമത്തെ തടഞ്ഞതും അന്ന് ജോണി സ്വീകരിച്ച നിലപാടാണ്. ഇത്തരത്തില്‍ ആത്മാര്‍ത്ഥതയോടെ മുന്നണിയില്‍ നില്‍ക്കുന്ന ഒരു വ്യക്തിയെ നിരന്തരംഅപമാനിക്കുന്നത് സഹിക്കാനാവില്ലെന്നാണ് പാര്‍ട്ടിയിലെ അഭിപ്രായം. അതുകൊണ്ട് ജോണിനെല്ലൂരും കൂട്ടരും മുന്നണി വിടുന്നതിനുളള സാഹചര്യം തെളിഞ്ഞുവരികയാണ്.

Top