യുഡിഎഫിന്റെ കാലുവാരി കേരള കോൺഗ്രസ്: കോട്ടയത്തെ പഞ്ചായത്തുകളിൽ കൂട്ടക്കുഴപ്പം

പൊളിറ്റിക്കൽ ഡെസ്‌ക്

കോട്ടയം: ജില്ലാ പഞ്ചായത്ത് തിരഞ്ഞെടുപ്പിൽ യുഡിഎഫിനെ കേരള കോൺഗ്രസ് അട്ടിമറിച്ചതിനു പിന്നാലെ ജില്ലയിലെ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിൽ രാഷ്ട്രീയ നാടകങ്ങൾ തുടരുന്നു. ചങ്ങനാശേരി വാഴപ്പള്ളി പഞ്ചായത്തിലും, പാലാ മുത്തോലി തിരഞ്ഞെടുപ്പിലും അപ്രതീക്ഷിത രാഷ്ട്രീയ നീക്കങ്ങളാണ് നടന്നത്. വാഴപ്പള്ളിയിൽ കേരള കോൺഗ്രസിന്റെ പിൻതുണയോടെ കോൺഗ്രസ് അംഗം വൈസ് പ്രസിഡന്റായപ്പോൾ, മുത്തോലിയിൽ കോൺഗ്രസ് അംഗങ്ങൾ വോട്ടെടുപ്പിൽ നിന്നു വിട്ടു നിന്നു.
ജില്ലാ പഞ്ചായത്ത് തിരഞ്ഞെടുപ്പിൽ കേരള കോൺഗ്രസിലെ സഖറിയാസ് കുതിരവേലി ഇടതു പിൻതുണയോടെ പ്രസിഡന്റായി തിരഞ്ഞെടുക്കപ്പെട്ടിരുന്നു. കോൺഗ്രസും കേരള കോൺഗ്രസും തമ്മിലുള്ള ധാരണകൾ ലംഘിച്ചാണ് ഇത്തരത്തിൽ അട്ടിമറിയ്ക്കു കേരള കോൺഗ്രസ് കൂട്ടു നിന്നതെന്നാണ് ആരോപണം. ഇതേ തുടർന്നാണ് ജില്ലയിലെ വിവിധ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിൽ അട്ടിമറി നീക്കങ്ങൾ ആരംഭിച്ചിരിക്കുന്നത്.
കേരള കോൺഗ്രസിനു വ്യക്തമായ ഭൂരിപക്ഷമുള്ള പാലാ മുത്തോലി പഞ്ചായത്തിലെ പ്രസിഡന്റ് തിരഞ്ഞെടുപ്പിൽ നിന്നു കോൺഗ്രസ് അംഗങ്ങൾ വിട്ടു നിൽക്കുയായിരുന്നു. കേരള കോൺഗ്രസിലെ ബീന ബേബിയാണ് പ്രസിഡന്റ് സ്ഥാനത്തേയ്ക്കു മത്സരിച്ചത്. എതിർ സ്ഥാനാർഥിയായി ബിജെപിയിലെ മായും മത്സരിച്ചു. 13 അംഗ പഞ്ചായത്തിൽ കേരള കോൺഗ്രസിനു ഏഴും, കോൺഗ്രസിനു രണ്ടും, ബിജെപിയ്ക്കു മൂന്നും, സിപിഎമ്മിനു ഒരു അംഗവുമാണ് ഉള്ളത്. രണ്ട് അംഗങ്ങളുള്ള കോൺഗ്രസും ഒരു അംഗം മാത്രമുള്ള സിപിഎമ്മും വോട്ടെടുപ്പിൽ നിന്നു വിട്ടു നിന്നതോടെയാണ് കേരള കോൺഗ്രസ് സ്ഥാനാർഥി വിജയി്ച്ചത്.
രാഷ്ട്രീയ കാറ്റിനു വിരുദ്ധമായി കോൺഗ്രസും – കേരള കോൺഗ്രസും കൈ കോർത്ത കാഴ്ചയാണ് ചങ്ങനാശേരി വാഴപ്പള്ളി പഞ്ചയാത്തിൽ നിന്നു കണ്ടത്. കേരള കോൺഗ്രസ് അംഗങ്ങളുടെ പിൻതുണയോടെ കോൺഗ്രസ് അംഗമാണ ഇവിടെ പ്രസിഡന്റായി തിരഞ്ഞെടുക്കപ്പെട്ടത്. കോൺഗ്രസ് അംഗമായ ഷീല തോമസാണ് പഞ്ചായത്ത് വൈസ് പ്രസിഡന്റ് സ്ഥാനത്തേയ്ക്കു തിരഞ്ഞെടുക്കപ്പെട്ടത്. 21 അംഗ പഞ്ചായത്തിൽ എട്ടു അംഗങ്ങളാണ് കേരള കോൺഗ്രസിനുള്ളത്, കോൺഗ്രസിനു നാലും ഇടതു മുന്നണിയ്ക്കു ഒൻപതും അംഗങ്ങളുണ്ട്.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക
Top