സോളാറില്‍ നിര്‍ണായക യുഡിഎഫ് യോഗം ഇന്ന്: രാജിയില്ലെന്നുറപ്പിച്ചു യുഡിഎഫും മുഖ്യമന്ത്രിയും

തിരുവനന്തപുരം: സോളാര്‍ കേസില്‍ മുഖ്്യമന്ത്രിയുടെ രാജി ആവശ്യപ്പെട്ട് പ്രതിപക്ഷം നടത്തുന്ന സമരം കത്തിക്കാളുന്നതിനിടെ ഇന്ന് നിര്‍ണായക യുഡിഎഫ് യോഗം. മുഖ്യമന്ത്രി രാജിവയ്ക്കില്ലെന്നു പറയുമ്പോഴും കോണ്‍ഗ്രസിലെ ഐ ഗ്രൂപ്പിലും ഘടകകക്ഷികളിലും മുറുമുറുപ്പ് ഉയര്‍ന്നു കഴിഞ്ഞിട്ടുണ്ട്. തനിക്കുള്ള ധാര്‍മികത രാജിക്കാര്യതതില്‍ മുഖ്യമന്ത്രിക്കില്ലാത്തത് എന്തെന്ന ചോദ്യമാണ് കെ.എം മാണി രഹസ്യമായി ഉര്‍ത്തുന്നത്.
മുഖ്യമന്ത്രിക്കും ആര്യാടന്‍ മുഹമ്മദിനുമെതിരേ കേസെടുക്കാനുള്ള വിജിലന്‍സ് കോടതി വിധിയുടെ പശ്ചാത്തലത്തിലുണ്ടായ പ്രതിസന്ധി പരിഹരിക്കാനാണ് യോഗം നിശ്ചയിച്ചതെങ്കിലും ഉത്തരവ് ഹൈക്കോടതി സ്‌റ്റേ ചെയ്തതിന്റെ ആശ്വാസത്തിലാണ് യുഡിഎഫ് . കെ.ബാബുവിന്റെ രാജിയിലുള്ള അന്തിമതീരുമാനവും സരിതയുടെ ആരോപണങ്ങള്‍ തുറന്നുവിട്ട പ്രതിസന്ധിയെ രാഷ്ട്രീയമായി പ്രതിരോധിക്കാനുള്ള മാര്‍ഗങ്ങളും യുഡിഎഫ് ചര്‍ച്ച ചെയ്യും.

അപ്രതീക്ഷിതമായി ഉണ്ടായ പ്രതിസന്ധി ചര്‍ച്ച ചെയ്യുന്നതിനായി ഇന്നലെ യോഗം ചേരാനാണ് ആദ്യം തീരുമാനിച്ചതെങ്കിലും മുസ്‌ലിം ലീഗും കേരളാ കോണ്‍ഗ്രസ്എമ്മും അസൗകര്യം അറിയിച്ചതിനെത്തുടര്‍ന്നാണ് യോഗം ഇന്നത്തേക്ക് മാറ്റിയത്. പി.കെ. കുഞ്ഞാലിക്കുട്ടിയുടെ നേതൃത്വത്തില്‍ കേരളയാത്ര നടക്കുന്നതിനാല്‍ നേതാക്കള്‍ക്ക് പെട്ടെന്ന് എത്താനാവില്ലെന്ന് ലീഗ് നേതൃത്വം അറിയിക്കുകയായിരുന്നു.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

കെ. ബാബുവിന്റെ രാജി സ്വീകരിക്കേണ്ടതില്ലെന്നാണ് എ ഗ്രൂപ്പ് നേതാക്കളുടെ ചര്‍ച്ചയിലുണ്ടായ ധാരണ. സരിത സോളാര്‍ കമ്മീഷനില്‍ മൊഴി നല്‍കിയതോടെ മുന്നണിയിലുണ്ടായ പ്രതിസന്ധി രാഷ്ട്രീയമായി പ്രതിരോധിക്കാനുള്ള മാര്‍ഗങ്ങളും യോഗത്തില്‍ മുഖ്യഅജണ്ടയായി ചര്‍ച്ച നടത്തും. ഐ ഗ്രൂപ്പ് പ്രത്യക്ഷത്തില്‍ ആക്രമണം നടത്തേണ്ടെന്നാണ് തീരുമാനം.

ഹൈക്കമാന്‍ഡിന്റെ ശക്തമായ വിലക്ക് ഐ ഗ്രൂപ്പിന് മുന്നിലുണ്ട്. എന്നാല്‍ ഉമ്മന്‍ചാണ്ടിയെ മുന്നില്‍ നിര്‍ത്തി തെരഞ്ഞെടുപ്പിനെ സമീപിക്കാനാകില്ലെന്ന കടുത്ത നിലപാട് ഐ ഗ്രൂപ്പ് ഹൈക്കമാന്‍ഡിനെ അറിയിക്കും. സരിത കൂടുതല്‍ വെളിപ്പെടുത്തല്‍ നടത്തുന്നതിന് മുമ്പ് നിയമപരമായ നടപടി സ്വീകരിക്കുന്നതിനെപറ്റി യോഗം ചര്‍ച്ച ചെയ്യും.

Top