നാമനിര്‍ദേശ പത്രിക സമര്‍പ്പിക്കാനുള്ള സമയം തീരാന്‍ മണിക്കൂറുകള്‍ മാത്രം ശേഷിക്കെ സ്ഥാനാര്‍ഥി നിര്‍ണയത്തില്‍ തര്‍ക്കമൊഴിയാതെ കോണ്‍ഗ്രസും
യുഡിഎഫും. രൂക്ഷമായ ഗ്രൂപ്പ് തര്‍ക്കം കാരണം നാലു ജില്ലാ പഞ്ചായത്തുകളിലും രണ്ടു കോര്‍പറേഷനുകളിലും സ്ഥാനാര്‍ഥികളെ തീരുമാനിക്കാനായില്ല. ഇടുക്കിയില്‍ കേരള കോണ്‍ഗ്രസും മലപ്പുറത്ത് ലീഗുമായുള്ള തര്‍ക്കത്തിനും ഒട്ടും അയവായില്ല.
നാമനിര്‍ദേശ പത്രികാ സമര്‍പ്പിക്കാനുള്ള സമയം നാളെ മൂന്നു മണിക്ക് തീരും. കോണ്‍ഗ്രസുകാര്‍ തമ്മിലടിക്കുന്ന സീറ്റുകളില്‍ ഒന്നിലധികം പാര്‍ട്ടിക്കാര്‍ പത്രിക നല്‍കുന്ന നിലയിലാണ് കാര്യങ്ങള്‍. ഘടകക്ഷി തര്‍ക്കമുള്ളിടത്തും ഇതുപോലെ യുഡിഎഫുകാരായ ഒന്നിലധികം പേര്‍ പത്രിക കൊടുക്കാനാണ് സാധ്യത. ഇടുക്കി, പത്തനംതിട്ട, കൊല്ലം, തിരുവനന്തപുരം എന്നിവിടങ്ങളില്‍ ജില്ലാ പഞ്ചായത്ത് സീറ്റ് നിര്‍ണയം എങ്ങുമെത്തിയില്ല. ഇടുക്കിയില്‍ കഴിഞ്ഞ തവണത്തേക്കാള്‍ ഒരു സീറ്റ് അധികം ചോദിച്ച് കേരള കോണ്‍ഗ്രസും കോണ്‍ഗ്രസും തമ്മില്‍ രൂക്ഷമായ തര്‍ക്കം. തീര്‍ന്നില്ല. കോണ്‍ഗ്രസിന്റെ സീറ്റിലെ സ്ഥാനാര്‍ഥിത്വത്തെ ചൊല്ലി എഗ്രൂപ്പിലെ പി ടി തോമസ് റോയ് കെ പൗലോസ് വിഭാഗങ്ങളും ഐ ഗ്രൂപ്പും തമ്മില്‍ കൂട്ടയടി. ആറു സീറ്റ് ചോദിച്ചെങ്കിലും കിട്ടാതായതോടെ പത്തനംതിട്ടയില്‍ ഐക്കാര്‍ സ്ഥാനാര്‍ഥി നിര്‍ണയ ചര്‍ച്ചയില്‍ പങ്കെടുത്തതേയില്ല. കോര്‍പറേഷനിലെ തമ്മിലടി തീരാത്തതിനാല്‍ കൊല്ലത്ത് ജില്ലാ പഞ്ചായത്ത് സീറ്റിന്റെ ചര്‍ച്ചയിലേക്കു കടക്കാനായില്ല. കൊല്ലത്ത് സീറ്റ് തുല്യമായ വീതിക്കണമെന്നതിനെ ചൊല്ലിയാണ് എ, ഐ അടി. മന്ത്രിയും കെപിസിസി ജനറല്‍ സെക്രട്ടറിയും ഇഷ്!ടക്കാരെ മല്‍സരിപ്പിക്കുന്നുവെന്ന പരാതിയാണ് തീരുവനന്തപുരം നഗരസഭയിലെയും ജില്ലാ പഞ്ചായത്തിലെയും പ്രശ്‌നം. ഇതില്‍ പ്രതിഷേധിച്ച് പ്രാദേശിക നേതാക്കള്‍ പാര്‍ട്ടി ഭാരവാഹിത്വം രാജിവച്ചു. മേയര്‍ സ്ഥാനാര്‍ഥിയായി ഉയര്‍ത്തിക്കാട്ടിയ ജോര്‍ജ് മെഴ്‌സിയര്‍ മല്‍സരിക്കാനില്ലെന്ന് നേതൃത്വത്തെ അറിയിച്ചു.
മലപ്പുറത്ത് 15 പഞ്ചായത്തുകളിലെയും കൊണ്ടോട്ടി നഗരസഭയിലെയും ലീഗ് കോണ്‍ഗ്രസ് തര്‍ക്കം അതേപടി തുടരുന്നു. എന്നാല്‍ തൃശൂരിലെ സീറ്റ് തര്‍ക്കം സംസ്ഥാന നേതൃത്വം ഇടപെട്ട് തീര്‍ത്തു. മേയര്‍ ജെ പല്ലന് അവസാന നിമിഷം എ ഗ്രൂപ്പ് സീറ്റ് കൊടത്തു .കരുണാകര വിഭാഗത്തിന് രണ്ടു സീറ്റും കൊടുത്തു നല്‍കി . യൂത്ത് കോണ്‍ഗ്രസിന്റെ പ്രതിനിധിയെയും സ്ഥാനാര്‍ഥിയാക്കി യുവാക്കളെ തഴയുന്നതില്‍ പ്രതിഷേധിച്ചുള്ള രാജി യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന വൈസ് പ്രസിഡന്റ് സി ആര്‍ മഹേഷ് പിന്‍വലിച്ചു.