
തിരുവനന്തപുരം: കോൺഗ്രസ് വീണ്ടും തകർച്ചയിലേക്ക്. സി.പി ജോണ്‍ നേതൃത്വം നല്‍കുന്ന സിഎംപിയും. ആര്‍എസ്പിയും യുഡിഎഫ് വിട്ട് എല്‍ഡിഎഫിലേക്ക് ചേക്കറാനുള്ള ശ്രമത്തിലെന്ന് റിപ്പോര്‍ട്ടുകള്‍. പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല യുഡിഎഫ് ചെയര്‍മാന്‍ സ്ഥാനം ഏറ്റെടുത്തതിനു ശേഷം മുന്നണി സംവിധാനം താറുമാറായി എന്നാണ് ഇരുപാര്‍ട്ടികളുടേയും അഭിപ്രായം.2019ലെ ലോക്സഭാ സഭാ തെരഞ്ഞെടുപ്പിന് മുന്നോടിയായി ഈ മാറ്റം സാധ്യമാകുമെന്നാണ് വിലയിരുത്തലുകൾ സിഎംപി അരവിന്ദാക്ഷൻ വിഭാഗം ഇതിനകം തന്നെ സിപിഎമ്മിന്റെ ഭാഗമായിരുന്നു. സിഎംപി സ്ഥാപക നേതാവ് എംവി രാഘവന്റെ മകൻ . നികേഷ് കുമാൻ ആദ്യം പാർട്ടി സ്ഥാനാർ ത്ഥിയായി അഴിക്കോട് മത്സരിക്കുമെന്ന് വാര്ത്തകൾ ഉണ്ടായെങ്കിലും പിന്നീട് സിപിഎം സ്ഥാനാര്ത്ഥിയായാണ് മത്സര രംഗത്തുണ്ടായിരുന്നത്. അന്തരിച്ച നേതാവ് കെ.ആര്‍ അരവിന്ദാക്ഷന്റെ നേതൃത്വത്തിലുള്ള സിഎംപി നേരെത്ത തന്നെ ഇടതുപാളയത്തിലാണ്.
യുഡിഎഫിന്റെ ഭാഗമായി നിന്നാല് സമീപഭാവിയിലൊന്നും തന്നെ സിഎംപിക്ക് ഒരു സീറ്റുനേടുക സാധ്യമല്ലെന്നും സിഎംപിക്കാര് പറയുന്നു. ദേശീയ തലത്തില് തന്നെ ഇടതുഐക്യം ശക്തമാകേണ്ട സാഹചര്യത്തില് വ്യത്യസ്തരീതിയില് ഇടഞ്ഞുനില്ക്കുന്നത് ശരിയല്ലെന്നും പാര്ട്ടിയില് അഭിപ്രായമുയര്ന്നിട്ടുണ്ട്. സിഎംപി സ്ഥാപക നേതാവ് എംവിആറിന്റെ മരണത്തോടെയാണ് പാര്‍ട്ടി പിളര്‍ന്നത്. അന്തരിച്ച നേതാവ് കെ.ആര്‍ അരവിന്ദാക്ഷന്റെ നേതൃത്വത്തിലുള്ള സിഎംപി ഇടതു പക്ഷത്തും സി.പി ജോണ്‍ നേതൃത്വം നല്‍കുന്ന സിഎംപി യുഡിഎഫിലുമാണ് അതിനു ശേഷം ഇടംപിടിച്ചത്.ഇതിനു പിന്നാലെ ആര്‍എസ്പിയും ഇടതു പാളയത്തിലേക്ക് പോകുമെന്നാണ് ലഭിക്കുന്ന വിവരം. കൂടാതെ യുഡിഎഫുമായി ഇടഞ്ഞു നിൽക്കുന്ന കെഎം മാണിയും ഇടതുപക്ഷത്തേക്ക് എത്തുമെന്നും റിപ്പോർട്ടുകളുണ്ട്.നരേന്ദ്രമോദി സര്ക്കാരിനെതിരെ ഇടതു ജനാധിപത്യ മതേതര മുന്നണിയുടെ പ്രവര്ത്തനം ശക്തമാക്കേണ്ട സാഹചര്യമാണ് ഇപ്പോഴുള്ളതെന്നുമായിരുന്നു ഷെയ്ക് പി ഹാരിസ് പറഞ്ഞത്.