ആയിരം കോടിയുടെ മോഹന്‍ലാല്‍ ചിത്രമെടുക്കുന്ന ബി ആര്‍ ഷെട്ടിയുടെ 100 കോടി ജീവനക്കാര്‍ അടിച്ചുമാറ്റി; മകനെ പോലെ വിശ്വസിച്ചവന്‍ ചതിച്ചെന്ന് ഷെട്ടി

തിരുവനന്തപുരം: ആയിരം കോടിമുടക്കി മോഹന്‍ലാല്‍ ചിത്രമെടുക്കുന്ന ബി ആര്‍ ഷെട്ടിയെ ജീവനക്കാര്‍ 100 കോടി മുക്കി പറ്റിച്ചു ! കഴിഞ്ഞ ദിവസമാണ് ജീവനക്കാരോട് ഷെട്ടി ഇക്കാര്യം വെളിപ്പെടുത്തിയത്.

തിരുവിതാംകൂര്‍ രാജകുടുംബവുമായി അടുത്ത ബന്ധമാണ് പ്രവാസി വ്യവസായിയായ ബി ആര്‍ ഷെട്ടിക്കുണ്ടായിരുന്നത്. ഈ സൗഹൃദമാണ് തിരുവനന്തപുരത്തെ ഉത്രാടം തിരുന്നാള്‍ ആശുപത്രിയിലേക്ക് പണമിറക്കാന്‍ കാരണം. രാജകുടുംബത്തിന്റെ താല്‍പ്പര്യത്തോടെ ഷെട്ടി ഏറ്റെടുത്ത ആശുപത്രി ഏറെ നേട്ടങ്ങളും സ്വന്തമാക്കി.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

തിരുവനന്തപുരത്തെ പ്രധാന സ്വകാര്യ ആശുപത്രിയായി മാറുകയും ചെയ്തു. വമ്പിച്ച വിപുലീകരണവും നടത്തി. കേരളത്തില്‍ പ്രവര്‍ത്തിച്ച് പരിചയമുള്ള സുധാകര്‍ ജയറാമിനെയാണ് ഷെട്ടി എല്ലാം ഏല്‍പ്പിച്ചിരുന്നത്. പിന്നീട് സുധാകര്‍ ജയറാമിനെ സൗത്ത് ഏഷ്യയുടെ ചുമതലക്കാരനാക്കുകയും ചെയ്തു. ഇതോടെ എംഎന്‍സി ഗ്രൂപ്പിലെ സുധാകര്‍ ജയറാം പ്രധാനിയായി. ഇഇയാളെ ഷെട്ടി അടുത്തിടെ മാറ്റി. രാജി വച്ചെന്നാണ് ജീവനക്കാര്‍ കരുതിയത്. ഇതിന് പിന്നാലെ കേരളത്തില്‍ എംഎന്‍സി ഗ്രൂപ്പിന്റെ ചുമതലയിലുണ്ടായിരുന്ന രണ്ട് പേരും രായ്കുരാമാനം രാജി വച്ചു.

ഇതിലൊന്നും പട്ടം എസ് യു ടിയിലെ ജീവനക്കാര്‍ അസ്വാഭാവികത കണ്ടിരുന്നില്ല. ഇതിനിടെയാണ് കഴിഞ്ഞയാഴച ബി ആര്‍ ഷെട്ടി തിരുവനന്തപുരത്ത് എത്തിയത്. നേഴ്സുമാരുള്‍പ്പെടെയുള്ള ജീവനക്കാരുടെ യോഗവും വിളിച്ചു. എന്താണ് സംഭവിച്ചതെന്ന് ജീവനക്കാരോട് തുറന്നു പറയുകയും ചെയ്തു. ഇതോടെയാണ് തട്ടിപ്പിന്റെ കണക്കുകള്‍ എസ് യു ടിയിലെ ജീവനക്കാര്‍ അറിയുന്നത്. പട്ടം ആശുപത്രിയുടെ മറവില്‍ നൂറ് കോടി രൂപ തട്ടിയെടുത്തവരാണ് പുറത്തു പോയതെന്ന് ഷെട്ടി ജീവനക്കാരോട് പറഞ്ഞു. അതുകൊണ്ട് തന്നെ ഇനി ചെലവാക്കുന്ന ഓരോ പണത്തിനും കണക്ക് നിര്‍ബന്ധമാണെന്നും അറിയിച്ചു. പട്ടത്തെ കാര്യങ്ങള്‍ അബുദാബിയില്‍ ഇരുന്ന് നേരിട്ട് നോക്കുമെന്നും വ്യക്തമാക്കി. പട്ടം ആശുപത്രിയെ എംഎന്‍സി ഗ്രൂപ്പിന്റെ കീഴിലാക്കി ഓണ്‍ലൈന്‍ സംവിധാനവും നടപ്പാക്കി. പട്ടത്തെ ഇടപാടെല്ലാം തല്‍സമയം മനസ്സിലാക്കാവുന്ന രീതിയാണ് ഇത്.

കേരളത്തില്‍ രാജകുടുംബത്തോടുള്ള വിശ്വാസമാണ് പണം മുടക്കാന്‍ ഷെട്ടിയെ പ്രേരിപ്പിച്ചത്. അതുകൊണ്ട് തന്നെ ഒരു ഘട്ടത്തിലും കേരളത്തിലെ ഇടപാടുകള്‍ നിരീക്ഷിച്ചിരുന്നില്ല. ഇവിടെയാണ് ഷെട്ടിക്ക് പണി കിട്ടിയത്. എംഎന്‍സി ഗ്രൂപ്പിന്റെ പേരില്‍ തിരുവനന്തപുരത്ത് നിരവധി ആശുപത്രികള്‍ വാങ്ങി കൂട്ടി. ഇതിലെല്ലാം 100 കോടിയുടെ തട്ടിപ്പ് നടന്നുവെന്നാണ് ഷെട്ടി ജീവനക്കാരോട് വിശദീകരിച്ചത്. സുധാകര്‍ ജയറാമും രാജിവച്ച് പോയ അനിലും പിന്നെ പര്‍ച്ചേസ് മാനേജരും ഇതില്‍ പങ്കാളികളായി.

അനിലും പര്‍ച്ചേസ് മാനേജരും അടുത്ത ബന്ധുക്കളുമായിരുന്നു. ഇരുവരും ചേര്‍ന്ന് നടത്തിയ വെട്ടിപ്പുകള്‍ ഷെട്ടിക്ക് പിടികിട്ടിയത് ഓഡിറ്റ് നടന്നപ്പോഴാണ്. ക്രമക്കേട് കണ്ടപ്പോള്‍ തന്നെ സുധാകര്‍ ജയറാമിനെ വിളിച്ചു വരുത്തി വിശദീകരണം തേടി. മറുപടി തൃപ്തികരമല്ലാത്തതു കൊണ്ട് രാജി ചോദിച്ച് വാങ്ങുകയും ചെയ്തു. ഇതിനിടെയാണ് തട്ടിപ്പുകാര്‍ രാജി വച്ചതെന്നും ജീവനക്കാരോട് ഷെട്ടി വിശദീകരിച്ചു.

എംടി വാസുദേവന്‍ നായരുടെ രണ്ടാമൂഴം ഷെട്ടി സിനിമയാക്കുന്നുണ്ട്. ആയിരം കോടി രൂപയാണ് ഇതിനായി ചെലവാക്കുന്നത്. ഇന്ത്യന്‍ സിനിമയിലെ ഏറ്റവും ചെലവേറിയ ചിത്രമാകും രണ്ടാമൂഴം. പരസ്യ ചിത്ര സംവിധായകനായ ശ്രീകുമാറിനെ വിശ്വസിച്ചാണ് ഇത്രയും തുക മുടക്കുന്നത്. എന്നാല്‍ ലാഭം താന്‍ പ്രതീക്ഷിക്കുന്നില്ലെന്നും എംടിയുടെ തിരിക്കഥയോടുള്ള താല്‍പ്പര്യമാണ് നിര്‍മ്മാണത്തിന് പ്രേരിപ്പിച്ചതെന്നും ഷെട്ടി വിശദീകരിക്കുന്നുണ്ട്. മോഹന്‍ലാലെന്ന നടനോടുള്ള വിശ്വാസം കൂടിയാണ് ഇത്. ഈ പ്രത്യേക സാഹചര്യത്തില്‍ എസ് യു ടി ആശുപത്രിയിലെ ജീവനക്കാരെല്ലാം ഒന്നിച്ച് നില്‍ക്കണമെന്നാണ് ഷെട്ടി യോഗത്തില്‍ ആവശ്യപ്പെട്ടത്.

തീര്‍ത്തും അപ്രതീക്ഷിതമായിട്ടായിരുന്നു ഷെട്ടിയുടെ ജീവനക്കാരെ കാണാനുള്ള തീരുമാനവും പ്രഖ്യാപനങ്ങളും.
മകനെ പോലെയാണ് സുധാകര്‍ ജയറാമിനെ കരുതിയത്. അതുകൊണ്ട് തന്നെ എല്ലാം വിശ്വസിച്ച് ഏല്‍പ്പിച്ചതാണെന്നും ഷെട്ടി പറഞ്ഞുവത്രേ. അതിനിടെ സുധാകര്‍ ജയറാമിന് വീഴ്ചയൊന്നും പറ്റിയിട്ടില്ലെന്നും പണം തട്ടിയത് അദ്ദേഹം നിയമിച്ചവരാണെന്നുമാണ് നിലപാട്. പുതുതായി ഏറ്റെടുത്ത ആശുപത്രിയുടെ പുറംകരാര്‍ തട്ടിയെടുക്കുന്നതുമായി ബന്ധപ്പെട്ടാണ് തട്ടിപ്പ് നടന്നത്.

പുറത്തുകൊടുക്കാന്‍ തീരുമാനിച്ച കരാര്‍ സ്വന്തം കമ്പനിയിലേക്ക് വഴി തിരിച്ചു വിടാന്‍ സുധാകര്‍ ജയറാം പക്ഷത്തെ ഉദ്യോഗസ്ഥന്‍ ശ്രമിച്ചു. ഇതാണ് ഷെട്ടി കൈയോടെ പിടിച്ചതും ഓഡിറ്റിങ്ങിലേക്ക് കാര്യങ്ങളെത്തിച്ചതും. നിങ്ങളുടെ അധ്വാനം കൊണ്ട് ഉണ്ടാക്കുന്ന പണമാണ് അടിച്ചോണ്ട് പോയതെന്നായിരുന്നു ഷെട്ടി ജീവനക്കാര്‍ക്ക് മുന്നില്‍ ഈ സംഭവത്തെ വികാര നിര്‍ഭരനായി വിശേഷിപ്പിച്ചത്. അനില്‍ ഒടുവില്‍ എന്ന രാജി വച്ച ജീവനക്കാരനെ പേരെടുത്ത് പറഞ്ഞ് വിമര്‍ശിക്കുകയും ചെയ്തു.

അമൃതാ ടിവിയുടെ മുന്‍ സിഇഒയായിരുന്നു സുധാകര്‍ ജയറാം. ഇദ്ദേഹത്തിന്റെ സമയത്താണ് അമൃത ഏറെ നേട്ടങ്ങളുണ്ടാക്കിയത്. കേരളീയ സമൂഹത്തില്‍ ഏറെ അറിയപ്പെടുന്ന വ്യക്തിയായി സുധാകര്‍ ജയറാം മാറുകയും ചെയ്തു. അമൃതയുടെ കൊച്ചി എയിംസ് ആശുപത്രിയുടെ മുഖ്യ ചുമതലക്കാരനുമായി. അമൃതയില്‍ പ്രശ്നങ്ങള്‍ സജീവമായതോടെ ലീലാ കൃഷ്ണന്‍നായര്‍ക്കൊപ്പം ചേര്‍ന്നു. ലീലാ ഗ്രൂപ്പില്‍ നിന്നാണ് ബി ആര്‍ ഷെട്ടിയുടെ വിശ്വസ്തനായി സുധാകര്‍ ജയറാം മാറുന്നത്. സുധാകര്‍ ജയറാം എത്തിയതോടെ ബിആര്‍ ഷെട്ടിയുടെ ആശുപത്രികളുടെ മുഖ്യ ചുമതലയും കിട്ടി. മുംബൈ കേന്ദ്രീകരിച്ചായിരുന്നു പ്രവര്‍ത്തനം.

തിരുവനന്തപുരത്ത് വിശ്വസ്തരെ നിയമിച്ച് കേരളത്തിലെ കാര്യങ്ങള്‍ നിയന്ത്രിച്ചു. ഈ നിയമനങ്ങളിലൊന്നും ബിആര്‍ ഷെട്ടി ഇടപെട്ടിരുന്നില്ല. അതുകൊണ്ട് കൂടിയാണ് പട്ടം എസ് യു ടിയിലെ തട്ടിപ്പിന്റെ ഉത്തരവാദിത്തം സുധാകര്‍ ജയറാമിന് ഏറ്റെടുക്കേണ്ടി വന്നത്.
ലോക വ്യാവസായികരംഗത്ത് മികവിലൂടെയും ഗുണമേന്മയിലൂടെയും ഇന്ത്യ സൃഷ്ടിച്ച അത്ഭുതങ്ങളിലൊന്നാണ് ബി.ആര്‍.ഷെട്ടിയുടെ വിജയ കഥ. കഴിഞ്ഞ രണ്ടു വര്‍ഷവും ഷെട്ടി ഇന്ത്യയിലെ അതിസമ്പന്നരായ 100 പേരിലെ ആദ്യ 50 പേരുകാരില്‍ പെട്ട ആളാണ്.

കര്‍ണാടകയിലെ മംഗലാപുരം സ്വദേശിയായ ഭവഗുതു രഘുറാം ഷെട്ടി എന്ന ബി.ആര്‍.ഷെട്ടി അബുദാബി ആസ്ഥാനമായ എന്‍എംസി ഹെല്‍ത്ത് കെയറിന്റെയും യുഎഇ എക്സ്േചഞ്ചിന്റെയും നോണ്‍ എക്സിക്യൂട്ടീവ് ചെയര്‍മാനാണ്. നേരത്തെ എക്സിക്യൂട്ടീവ് വൈസ് ചെയര്‍മാനും ചീഫ് എക്സിക്യൂട്ടീവ് ഓഫീസറുമായിരുന്നു അദ്ദേഹം. 1975ല്‍ ആശുപത്രികളുടെയും ആതിഥേയത്വത്തിന്റെയും രംഗത്തായിരുന്നു കമ്പനി ശ്രദ്ധപതിപ്പിച്ചത്. പിന്നീട് ഫാര്‍മസ്യൂട്ടിക്കല്‍സ്, ഗ്ലോബല്‍ ഫിനാന്‍ഷ്യല്‍ സര്‍വീസസ്, റീട്ടയില്‍, അഡ്വര്‍ടൈസിങ്, ഐടി എന്നിവയിലേക്കും കടന്നു.
അരനൂറ്റാണ്ട് മുമ്പ് 29-ാം വയസില്‍ ഉഡുപ്പിയില്‍ മുന്‍സിപ്പല്‍ വൈസ് ചെയര്‍മായ ചരിത്രവും ഷെട്ടിക്കുണ്ട്.

അന്ന് ഭൂര്‍ഭ അഴുക്കുചാലുകളും കക്കൂസ് ടാങ്കുകളും നിര്‍മ്മിച്ച് ഉഡുപ്പിയെ ആരോഗ്യ നഗരമാക്കി. 1973ല്‍ ദുബായിയില്‍ എത്തിയത് ഓട്ടകാലണയുമായാണ്. ആരോഗ്യം, പരസ്യം, കെട്ടിട നിര്‍മ്മാണം, പണമിടപാട്, കല തുടങ്ങി എല്ലേ മേഖലയിലും കൈവച്ചു. കേരളത്തിലെ സൂര്യ എന്ന കലാ-സാംസ്‌കാരിക സംഘടനയുടെ അമരത്തും ഇരുന്നു. കാശിറക്കി കാശു പിടിക്കുന്നതാണ് ഷെട്ടിയുടെ രീതി. ലോകത്തെ മികച്ച സാമ്പത്തിക ഉപദേശകരും സഹായത്തിനുണ്ട്.

Top